17.1 C
New York
Tuesday, September 21, 2021
Home US News മഞ്ച് ഡാൻസ് ഫോർ ലൈഫ് വിജയികളെ പ്രഖ്യാപിച്ചു; രേവ പവിത്രനും (സീനിയർ), സിദ്ധാർഥ് പിള്ളയ്ക്കും...

മഞ്ച് ഡാൻസ് ഫോർ ലൈഫ് വിജയികളെ പ്രഖ്യാപിച്ചു; രേവ പവിത്രനും (സീനിയർ), സിദ്ധാർഥ് പിള്ളയ്ക്കും (ജൂനിയർ) ഒന്നാം സ്ഥാനം

ഫ്രാൻസിസ് തടത്തിൽ

 ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ആഭിമുഖ്യത്തിൽ നടത്തിയ മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ്  മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.  സീനിയർ വിഭാഗത്തിൽ പരാമസിൽ നിന്നുള്ള രേവ പവിത്രനും ജൂനിയർ വിഭാഗത്തിൽ ചെറിഹിൽ വൂറീസിലുള്ള സിദ്ധാർഥ് പിള്ള എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ  എൽമൂഡ്ലുപാർക്ക്ള്ള  നിമ്മി റോയി രണ്ടാം സ്ഥാനവും ബ്ലൂംഫീൽഡിലുള്ള അൻസോ ബിജോ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഈസ്റ്റ് ഹാനോവറിലുള്ള ചെൽസി ജോസഫിനാണ് രണ്ടാം സ്ഥാനം. ഈസ്റ്റ് ഹാനോവറിൽ നിന്നു തന്നെയുള്ള ജിസ്‌മി മാത്യുവിനാണ് മൂന്നാം സമ്മാനം. 


കഴിഞ്ഞ ദിവസം ന്യൂജേഴ്‌സി സന്ദർശിച്ച  ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ഗാരി നായർ വിജയികളുടെ ലിസ്റ്റ് അവതരിപ്പിച്ചു. ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി ഫൊക്കാനയുടെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. മഞ്ച് ജനറൽ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവുംജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ നന്ദിയും പറഞ്ഞു.

സെപ്റ്റംബർ 11 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പാറ്റേഴ്സണിലുള്ള സെയിന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഇരു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്കുള്ള  കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, ജനറൽ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗിരീഷ് (ഗാരി)നായർ, വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ എന്നിവർ അറിയിച്ചു. 


മഞ്ചിന്റെ അഭിമിഖ്യത്തിലുള്ള  വിപുലമായ ഓണാഘോഷ പരിപാടികൾക്കിടയിലായിരിക്കും വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യുക. ഇരു വിഭാഗങ്ങളിലുമായി മത്സരിച്ച എല്ലാ ഫൈനലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകൾ നൽകി ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

അമേരിക്കയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ നൃത്താധ്യാപകരായ വാഷിംഗ്ടണിൽ നിന്നുള്ള ഡോ. കല ഷഹി, ന്യൂജേഴ്‌സിയിൽ നിന്നുള്ള ബിന്ധ്യ ശബരി, കേരളത്തിൽ നിന്നുള്ള പ്രമുഖ നടിയും നർത്തകിയുമായ കൃഷ്ണപ്രിയ എന്നിവരായിരുന്നു വിധി കർത്താക്കൾ. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന കുട്ടികളെ പ്രോത്സാഹനം നൽകുവാൻ വേണ്ടി 2020 ലാണ് വെർച്ച്വൽ ആയി ഡാൻസ് മത്സരം നടത്തിയത്.

ലോക്ക് ഡൗണിന്റെ പരിമിതികളെ മറികടന്ന് നിരവധി യുവ കലാകാരികളും കലാകാരന്മാരും ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. മത്സരാർത്ഥികൾ വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ റെക്കോർഡ് ചെയ്ത വീഡിയോ കണ്ട് വിലയിരുത്തിയ വിധി കർത്താക്കൾ അവരിൽ നിന്ന് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുകയായിരുന്നു. 
പരാമസിൽ താമസിക്കുന്ന  പവിത്രൻ തൈക്കണ്ടി – മിനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രേവ പവിത്രൻ .കോഴിക്കോട് സ്വദേശിയായ പവിത്രൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അമ്മ മിനി ലൈബ്രേറിയനും സെർട്ടിഫൈഡ് സൂംബ പരിശീലകയുമാണ്.കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് മിനി. പ്രീ മെഡ് വിദ്യാർത്ഥിനിയാണ് രേവ. എൻ.ജെ.ഐ ടീയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീറിങ്ങിൽ ബിരുദം നേടിയ രേവയുടെ മൂത്ത സഹോദരി റിയയും രേവയും  ഈ വർഷം ഒരുമിച്ചാണ് അരങ്ങേറ്റം നടത്തിയത്. ഗുരു ബീന മേനോന്റെ ശിഷ്യരാണ് ഇരുവരും.


സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ നിമ്മി റോയി ന്യൂജേഴ്സിയിലെ പ്രമുഖ ജനറൽ കോൺട്രാക്ടർ റോയി പെരുമാട്ടി-ടെസി മോൾ റോയി ദമ്പതികളുടെ മൂത്ത മകളാണ്. അമ്മ നഴ്സ് ആയി സേവനം ചെയ്യുന്നു. ഏക സഹോദരൻ നെവിൻ റോയി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. സീറ്റൻ ഹാൾ യൂണിവേഴ്സിറ്റിയിൽ ഒ.ടി. വിദ്യാർത്ഥിനിയാണ്. ഗുരു ബിന്ദ്യ ശബരിയുടെ ശിഷ്യയായ നിമ്മി മൂന്നു വർഷം മുൻപ് അരങ്ങേറ്റം നടത്തിയിരുന്നു. 

സീനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ അൻസോ ബിജോ-ലിഷ ദമ്പതികളുടെ (നേഴ്സ് ആയിരുന്നു). ദമ്പതികളുടെ മൂത്ത മകളാണ്. മകളാണ്. ഏക സഹോദരൻ ഓസ്റ്റിൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് ബിജോ മോണ്ട് ക്ലെയർ യൂണിവേഴ്സിറ്റിയിലെ ജോലി ചെയ്യുന്നു. മോണ്ട് ക്ലെയർ യൂണിവേഴ്സിറ്റിയിയിൽ അക്കൗണ്ടിങ്ങിൽ ഡയറക്റ്റ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ചേർന്ന അൻസാ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സോമർസെറ്റ് സൈന്റ്റ് തോമസ് സീറോ മലബാർ കാത്തലിക്ക് പള്ളിയിലെ ഡാൻസ് അക്കാദമിയിലെ അധ്യാപികയായ ബ്രിഡ്ജ് വാട്ടറിലുള്ള ഭാരത് നൃത്യ അക്കാഡമിയിലെ രേഖ ശ്രീനിവാസന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്.

ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിദ്ധാർഥ് പിള്ള ചെറിഹിൽ വൂറീസിലുള്ള ഐ.ടി.മാർക്കറ്റിംഗ് കൺസൾട്ടന്റ് രാജേഷ് പിള്ള -അർച്ചന പിള്ള ദമ്പതികളുടെ ഏക മകനാണ്. മുംബൈയിൽ ജനിച്ചു വളർന്ന ഈ 11 വയസുകാരൻ രണ്ടു വർഷം മുൻപ് മാത്രമാണ് അമേരിക്കയിൽ എത്തുന്നത്. സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാരംഗങ്ങളിൽ പരിശീലനം തേടുന്നുണ്ട്.  ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെൽസി ജോസഫ് ഈസ്റ്റ് ഹാനോവറിലുള്ള രേശു – മായാ ദമ്പതികളുടെ ഇളയ മകളാണ്. സഹോദരൻ സിയാൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പിതാവ് രേശു ഫർമസിസ്റ്റും അമ്മ മായാ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സും പി.എച്ച്‌ഡി വിദ്യാർത്ഥിനിയുമാണ്. ഗുരു ബീന മേനോന്റെ കീഴിൽ നൃത്തം അഭ്യസിക്കുന്നു.


മൂന്നാം സ്ഥാനം നേടിയ ജിസ്മി മാത്യു ഈസ്റ്റ് ഹാനോവറിലുള്ള ലിന്റോ -ജിനു ദമ്പതികളുടെ മൂത്ത മകൾ ആണ്. ഐ.ടി. എഞ്ചിനീയർ ആണ് പിതാവ് ലിന്റോ. അമ്മ ജിനു നഴ്സ് ആണ്. ഇളയ സഹോദരി ജൂഡിത്തിനൊപ്പം ഗുരു ബിന്ദ്യ ശബരിയിൽ നിന്ന് നൃത്തം അഭ്യസിക്കുന്നു.ഏക സഹോദരൻ ജെയ്‌സൺ.

ഫ്രാൻസിസ് തടത്തിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...
WP2Social Auto Publish Powered By : XYZScripts.com
error: