17.1 C
New York
Monday, September 27, 2021
Home US News മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി. (ബാബു പി സൈമൺ)

മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി. (ബാബു പി സൈമൺ)

ബാബു പി സൈമൺ

ഡാളസ് : മങ്കിപോക്സ് എന്ന് അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലായ് പതിനാറിന് വെളിപ്പെടുത്തി.

ജൂലൈ ഒമ്പതിന് ഡാളസ് ലവ് ഫീൽഡ് എയർപോർട്ടിൽ നൈജീരിയയിൽ നിന്നും വന്ന ഒരു ആളിലാണ് അണുബാധ കണ്ടെത്തിയത്. യാത്ര ചെയ്ത വിമാനത്തിലെ ആളുകളുടെ ആരോഗ്യനില പരിശോധിച്ച് കൊണ്ടിരിക്കുകയാണ് എന്ന് നോർത്ത് ടെക്സസ് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

രോഗബാധിതനായ വ്യക്തി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ നൈജീരിയയിൽ നിന്നും വന്ന ആളിൽ അല്ലാതെ അയാളുടെ ഭവനത്തിൽ ഉള്ള ആളുകൾകോ സുഹൃത്തുക്കൾക്കോ ഇതുവരെ അണുബാധ സ്ഥിരീകരിച്ചിട്ടില്ല എന്നുള്ളത് ആശ്വാസം നൽകുന്നു.

തലവേദന ,പനി , മസിൽ വേദന , തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ . ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ് എന്ന് സി ഡി സി യും , ഹെൽത്ത് ഡിപ്പാർട്ടമെന്റും അറിയിച്ചു .

ബാബു പി സൈമൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: