-
നോക്കാത്ത ദൂരത്തു നോക്കിയിരുന്നു സീമ.. തന്റെ ജീവിതത്തിലെ അവസ്ഥയോർത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി ജനലരികിൽ ഇരുന്നു.. ജീവിതം മാറിമറിയാൻ ഒരു നിമിഷം മതി.. പത്തു മാസങ്ങൾക്കു മുൻപ് പേറ്റു നോവിന്റെ ആദ്യ അടയാളങ്ങൾ തെളിഞ്ഞപ്പോൾ നേർച്ചകളും കാഴ്ചകളും അനവധി നടത്തി കിട്ടിയതാണ്.. മുപ്പത്തഞ്ചിന്റെ നിറവിലും.. കാത്തു കിട്ടാൻ പോകുന്ന കുഞ്ഞിനായി സ്വപ്നങ്ങൾ നെയ്തു കൂട്ടി.. പേര് പോലും തീരുമാനിച്ചു വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഒരുക്കി കൂട്ടി.. മാസങ്ങൾ കടന്നു പോകുമ്പോൾ എത്ര വലിയ കാത്തിരിപ്പാണ് തോന്നി പോയി.. അവസാനം ഒരു ഡിസംബർ 5 അവൾ വന്നു.. മാതൃത്തത്തിനെ അനുഗ്രഹമാക്കി തൻവിയ.. സന്തോഷത്തോടെ അമൃതും പകർന്നു കരുതലോടെ നോക്കി.. പക്ഷെ എല്ലാം തകിടം മറഞ്ഞത് മൂന്നാം നാളിലായിരുന്നു.. ശ്വാസമെടുക്കാൻ പാട് പെടുന്നു തൻവിയ പെട്ടന്നു തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.. ഡോക്ടറുടെ നേഴ്സ് മാരുടെ ഓട്ടം.. ആ കുഞ്ഞു ജീവൻ രക്ഷിക്കാനായിരുന്നു.. പൊടുന്നനെ സീമ മോഹാലസ്യപ്പെട്ടു വീണു.. കണ്ണുകളിൽ ഇരുട്ട് കയറുമ്പോൾ അവൾ ഭയപ്പെട്ടു.. തന്റെ കുഞ്ഞിനെ തട്ടി പറിക്കാനായി വന്നെത്തിയ യമ ദൂതനെ അരികിൽ കണ്ട പോലെ തോന്നി.. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ ഡോക്ടർ വിധി എഴുതി.. ജീവനറ്റു പോയി.. താങ്ങാനാവാത്ത സങ്കടത്തോടെ ബന്ധുക്കളും നാട്ടുകാരും.. അബോധാവസ്ഥയിൽ ആയിരുന്ന അമ്മ സീമ ഒന്നുമറിഞ്ഞില.. ഒടുവിൽ ശ്മശാനത്തിന്റെ തീച്ചൂളയിൽ ദഹിച്ചു പോയൊരു കുഞ്ഞു ജീവൻ.. സീമ അരികിൽ ഒരു കസേരയിൽ ചാരിയിരിൽപ്പുണ്ടാര്നു ബോധം അവൾക്കു അനുഗ്രഹമായി തോന്നി.. ഹൃദയം നുറുങ്ങുന്ന വിഷമം അറിഞ്ഞിരുന്നില്ല.. പക്ഷെ 2 നാളുകൾക്കു ശേഷം കേട്ടറിഞ്ഞപ്പോൾ അലമുറയിട്ടു കരഞ്ഞു തുടങ്ങി നിമിഷങ്ങൾക്കകം സമനില വിട്ടു പലതും ഉരുവിണ്ടുണ്ടാര്നു.. ഇപ്പോൾ ഈ ജനാലക്കരികിൽ ഏതാണ്ട് 24 ദിവസം കഴിഞ്ഞിരിക്കുന്നു.. അവൾ കാത്തിരിക്കുന്നത് തിരിച്ചു വരുന്ന തൻവിയ ക്കു വേണ്ടിയോ.. അതോ അവളുടെ അടുത്തേക്ക് കൂട്ടി കൊണ്ട് ചെല്ലാനുള്ള യമദൂതൻ കൊണ്ട് വരും മരണ വില്പത്രത്തെയോ.. ??
പ്രഭിൽ നാഥ്✍
Facebook Comments