17.1 C
New York
Saturday, October 16, 2021
Home US News മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ...

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

റിപ്പോർട്ട്: പി.പി. ചെറിയാൻ

സൗത്ത് കരോളിനാ: 10 മില്യണ്‍ ഡോളറിന്റെ ഇന്‍ഷുറന്‍സ് തുക മകന് ലഭിക്കണമെങ്കില്‍ ഞാന്‍ മരിക്കണം. തന്നെ വെടിവച്ചു കൊല്ലുന്നതിനായി ഹിറ്റ്മാനെ വാടകക്കെടുത്ത് സൗത്ത് കരോളിനായിലെ പ്രമുഖ അറ്റോര്‍ണി അലക്‌സ് മര്‍ഡാം പദ്ധതികളെല്ലാം ശരിയാക്കിയതിനു ശേഷം അലക്സും ഹിറ്റ്മാനും വ്യത്യസ്ത കാറുകളില്‍ യാത്ര ആരംഭിച്ചു, വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ അലക്‌സ് കാറില്‍ നിന്നും പുറത്തിറങ്ങി പുറകില്‍ എത്തിയ ഹിറ്റ്മാന്‍ അലക്‌സിന്റെ തലക്ക് നേരെ വെടിയുതിര്‍ത്തു പക്ഷെ ബുള്ളറ്റ് ലക്ഷ്യം കണ്ടില്ല. തലക്ക് മുകളിലൂടെ ചീറിപ്പാഞ്ഞു പോയ ബുള്ളറ്റ് തൊലിപ്പുറത്ത് മാത്രമാണ് പരിക്കേല്‍പ്പിച്ചത് . നിലത്ത് വീണ അലക്‌സ് 911 ല്‍ വിളിച്ച തനിക്ക് വെടിയേറ്റുവെന്ന് അറിയിച്ചു . ഉടനെ സ്ഥലത്ത് എത്തിയ പോലീസ് ഹെലികോപ്ടറില്‍ അലക്‌സിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു .

പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രീയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അലക്‌സ് സംഭവിച്ചതെല്ലാം പോലീസിനോട് ഏറ്റുപറഞ്ഞു . താന്‍ തന്നെയാണ് തന്നെ വധിക്കാന്‍ ഹിറ്റ്മാനെ റിവോള്‍വര്‍ ഏല്‍പ്പിച്ചതെന്നും പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും അലക്‌സ് അറിയിച്ചു . വെടിവച്ചു കാറില്‍ കയറി രക്ഷപ്പെട്ട കര്‍ട്ടിസ് എഡ്വേഡ് (61) എന്ന ഹിറ്റ്മാനെ പോലീസ് അന്വേഷിച്ച് വരുന്നു . ആത്മഹത്യ ചെയ്യുന്നതിന് കൂട്ട് നിന്നുവെന്നും റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ് .

അലക്‌സിനെതിരെ ഇത് വരെ കേസ്സെടുത്തിട്ടില്ല . അലക്‌സ് മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ചില മാസങ്ങള്‍ക്ക് മുന്‍പ് ഭാര്യയും മറ്റൊരു മകനും അജ്ഞാതന്റെ വെടിയേറ്റ് മരിച്ചതില്‍ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു. താൻ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന മകനെങ്കിലും രക്ഷപ്പെടുമല്ലോ എന്ന ചിന്തയാണ് അറ്റോര്‍ണിയെ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ പ്രേരിപ്പിച്ചത് .

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...
WP2Social Auto Publish Powered By : XYZScripts.com
error: