17.1 C
New York
Sunday, September 19, 2021
Home US News മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി കോട്ടയം സ്വദേശികളായ ദമ്പതികൾ.

മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി കോട്ടയം സ്വദേശികളായ ദമ്പതികൾ.

ജിനേഷ് തമ്പി

ന്യൂജേഴ്‌സി: മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കി മാതൃകയാവുകയാണ് കോട്ടയം സ്വദേശികളായ ദമ്പതികൾ. കോട്ടയം ഞീഴൂർ സ്വദേശികളും അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ  താമസിക്കുന്നവരുമായ മലയില്‍ (പുളിക്കോലില്‍) തോമസ്‌–എല്‍സി ദമ്പതികളാണ് മകന്റെ വിവാഹ ചെലവ് ചുരുക്കി 2 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്.

മകന്‍ സ്റ്റീവിന്റെ വിവാഹത്തോടനുബന്ധിച്ചാണ്  നാട്ടിൽ 2 കുടുംബങ്ങൾക്ക് ഇവർ സുരക്ഷിത ഭവനമൊരുക്കിയിരിക്കുന്നത്. ഒരു വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചു. രണ്ടാമത്തെ വീടിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ മുഴുവൻ പിന്തുണയൊന്നുകൊണ്ടു മാത്രമാണ് തനിക്ക് ഇത്തരമൊരു സ്നേഹനഭവനം ഒരുക്കാൻ സാധിച്ചതെന്നു തോമസ് പറഞ്ഞു.. ന്യൂജേഴ്‌സിയിലെ പാഴ്സിപന്നിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റീവ്സ്  ഓട്ടോ റിപ്പയർ സ്ഥാപനത്തിന്റെ ഉടമയാണ് തോമസ്
സ്റ്റെനി,സ്റ്റീവ്‌,സ്റ്റെഫി എന്നിവരാണ് മക്കൾ, മരുമക്കൾ: സിജോ ,റ്റീന

ജിനേഷ് തമ്പി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: