17.1 C
New York
Saturday, January 22, 2022
Home US News ഭീകരാക്രമണ സാമ്പത്തിക ശ്രോതസ്, മണി ലോണ്ടറിങ്ങ് എന്നിവക്കെതിരെ ഇന്ത്യ - യു എസ് സംയുകത ...

ഭീകരാക്രമണ സാമ്പത്തിക ശ്രോതസ്, മണി ലോണ്ടറിങ്ങ് എന്നിവക്കെതിരെ ഇന്ത്യ – യു എസ് സംയുകത നടപടികൾ സ്വീകരിക്കണം

റിപ്പോർട്ട്: പി. പി. ചെറിയാൻ

ന്യുയോർക്ക്: മണി ലോണ്ടറിങ്ങ് , ടെററിസം ഫിനാൻസിംഗ് , ടാക്സ് തട്ടിപ്പ് എന്നിവക്കെതിരെ ഇന്ത്യയും യു.എസും സംയുക്തമായി നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ ഫിനാൻസ് മിനിസ്റ്റർ നിർമല സീതാരാമനും യു.എസ് ട്രെഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു

യു.എസിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ ഫിനാൻസ് മിനിസ്റ്റർ നിർമല സീതാരാമനും ജാനറ്റ് യെല്ലനും ഒക്ടോബർ 15 ന് വാഷിംഗ്ടണിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത് .

ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചും മണി ലോണ്ടറിങ്ങിനെക്കുറിച്ചുമുള്ള വിവരങ്ങൾ പരസ്പരം കൈമാറണമെന്നും യു.എസ് – ഇന്ത്യ എട്ടാമത് ഇക്കണോമിക്സ് ആൻഡ് ഫിനാൻഷ്വൽ പാർട്ണര്ഷിപ്പ് മീറ്റിംഗിൽ ഇരുവരും അഭ്യർത്ഥിച്ചു . ഫെഡറൽ റിസർവ് ചെയർ ജെറോം പവ്വൽ , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസും ഇവർക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു .

ഗ്ലോബൽ വാമിംഗിനെതിരെ ബൈഡൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുകളെക്കുറിച്ച് ഇരുവരും തമ്മിൽ ചർച്ച നടത്തി .

ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ മൂലധന നിക്ഷേപം നടത്തുന്നതിന് വ്യവസായ സംരംഭകരെ നിർമല സീതാരാമൻ ക്ഷണിച്ചു. ഇത് ഇന്ത്യയുടെ ഭാവി വികസനത്തിന് സഹായകരമായിരിക്കുമെന്നും അവർ പറഞ്ഞു .

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: