17.1 C
New York
Saturday, May 21, 2022
Home US News ഭരണഘടനാ വിരുദ്ധ ഇപീച്ച്മെന്റ് ട്രയലിന് ഹാജരാകില്ലെന്ന് ട്രംപ്

ഭരണഘടനാ വിരുദ്ധ ഇപീച്ച്മെന്റ് ട്രയലിന് ഹാജരാകില്ലെന്ന് ട്രംപ്

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

വാഷിംഗ്ടൺ ഡിസി: സെനറ്റിൽ അടുത്ത ചൊവ്വാഴ്ച ആരംഭിക്കുന്ന ഇംപീച്ച്മെന്റ് ട്രയലിന് ഹാജരാകില്ലെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൗസ് ഇംപീച്ച്മെന്റ് മാനേജർമാരുടെ അഭ്യർഥന ഭരണഘടനാ വിരുദ്ധമാകയാലാണന്നാണ് വിശദീകരണം. ഫെബ്രുവരി നാലിന് ഇംപീച്ച്മെന്റ് മാനേജർ ജയ്മി റാസ്ക്കിൽ, ട്രംപിന്റെ അറ്റോർണിക്കാണ് നോട്ടീസ് നൽകിയത്.

കാപ്പിറ്റോളിൽ ജനുവരി 6ന് നടന്ന അക്രമസംഭവങ്ങളിൽ ട്രംപിന്റെ പങ്കിനെകുറിച്ചു സെനറ്റിൽ വിശദീകരണം നൽകുന്നതിന് നേരിട്ട് ഹാജരാകണമെന്നതായിരുന്നു നോട്ടീസിന്റെ ഉള്ളടക്കം. ഇതിനു മറുപടിയായി മൂന്നു പാരഗ്രാഫുകൾ മാത്രം ഉൾപ്പെടുത്തുന്ന കത്താണ് ട്രംപിന്റെ അറ്റോർണി നൽകിയത്. ഭരണഘടനാപരമായി ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും യുഎസ് ഹൗസിന് കണ്ടെത്താനായിട്ടില്ലെന്നും വളരെ ഗുരുതരമായ കുറ്റങ്ങൾക്ക് ഇംപീച്ച്മെന്റ് ചെയ്യുക എന്ന ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെ ഒരു രാഷ്ട്രീയ നാടകമായി മാത്രമേ ഇതിനെ പരിഗണിക്കാൻ കഴിയൂ എന്നും അറ്റോർണി ചൂണ്ടികാട്ടി.

U.S. President Donald Trump gestures during a rally to contest the certification of the 2020 U.S. presidential election results by the U.S. Congress, in Washington, U.S, January 6, 2021. REUTERS/Jim Bourg

ഇംപീച്ച്മെന്റ് വിചാരണയ്ക്ക് സെനറ്റിൽ ഹാജരാകില്ലെന്ന ട്രംപിന്റെ തീരുമാനം ഡമോക്രാറ്റുകളെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. ട്രംപിനെ സെനറ്റിൽ എത്തിക്കുന്നതിനു മറ്റു നടപടികൾ പരിശോധിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗീകമായി തുറന്നു പറയുന്നതിന് ജയ്മി തയാറായിട്ടില്ല. ബൈഡന്റെ ഹോംലാന്റ് സെക്യൂരിറ്റി ഉപദേഷ്ടാവിന്റെ സെനറ്റ് സ്ഥിരീകരണത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ 49 സെനറ്റർമാരും ഒറ്റകെട്ടായി നിലകൊണ്ടത് പാർട്ടിയിലെ ഐക്യമാണ് പ്രകടമാക്കിയത്. ഡമോക്രാറ്റിക് പാർട്ടിക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ ഒരുമിക്കുന്നതിനാൽ സെനറ്റിൽ ഇംപീച്ചുമെന്റ് നടപടി പരാജയപ്പെടുമെന്ന് ഉറപ്പാണ്.

US President Donald Trump gestures as he speaks during a “Keep America Great” campaign rally at Wildwoods Convention Center in Wildwood, New Jersey, January 28, 2020. (Photo by SAUL LOEB / AFP) (Photo by SAUL LOEB/AFP via Getty Images)
Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: