17.1 C
New York
Wednesday, December 1, 2021
Home US News ബൾഗേറിയയിൽ വാഹനാപകം; പിഞ്ചു കുട്ടികളടക്കം 45 പേർ മരിച്ചു

ബൾഗേറിയയിൽ വാഹനാപകം; പിഞ്ചു കുട്ടികളടക്കം 45 പേർ മരിച്ചു

സോഫിയ: ബൾഗേറിയയിലുണ്ടായ വാഹനാപകടത്തിൽ നോർത്ത് മെസഡോണിയൻ എംബസ്സിയിലെ ജീവനക്കാർ അടക്കം 45 പേർ മരിച്ചു. 10 ഓളം പേർക്ക് പരിക്കേറ്റു. നയതന്ത്ര ഉദ്യോഗസ്ഥർ കുടുംബസമേതം സഞ്ചരിച്ച ബസ് അപകടത്തിൽ പെടുകയായിരുന്നു. പിഞ്ചു കുട്ടികളടക്കം മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3 മണിയോടെ പടിഞ്ഞാറൻ ബൾഗേറിയയിലെ ദേശീയ പാതയിൽ വെച്ചാണ് അപകടം.

അപകടം ഉണ്ടായ ഉടൻ തന്നെ ബസ്സിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. തീപൊള്ളലേറ്റാണ് എല്ലാവരും മരണപ്പെട്ടത്. എന്നാൽ അപകട കാരണം ദുരൂഹമായി തുടരുകയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബൾഗേറിയൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

അട്ടിമറി സാധ്യതയും പോലീസ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. നോർത്ത് മെസഡോനിയയിൽ നിന്നുള്ള ഉത്തത ഉദ്യോഗസ്ഥർ ഇന്ന് തന്നെ സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന എംബസ്സിലെ ജീവക്കാരാണ് മരിച്ചരിൽ കൂടുതലും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: