17.1 C
New York
Wednesday, December 1, 2021
Home US News ബ്രയാൻ ലോൺട്രിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന് അറ്റോർണി

ബ്രയാൻ ലോൺട്രിയുടെ മരണം ആത്മഹത്യയായിരുന്നുവെന്ന് അറ്റോർണി

റിപ്പോർട്ട്: പി. പി. ചെറിയാൻ

ന്യൂയോർക്ക്: ഗാബി പെറ്റിറ്റോയുടെ (22) കൊലപാതകത്തിന് പോലീസ് അന്വേഷിച്ചിരുന്ന കാമുകൻ ബ്രയാൻ ലോൺട്രി കൊല്ലപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തിയത് സ്വയം തലക്ക് വെടിയുതിർത്തിട്ടെന്നായിരുന്നു ഓട്ടോപ്സി റിപ്പോർട്ട്.

നവംബർ 23 ചൊവ്വാഴ്ചയാണ് ബ്രയാൻ ലോൺട്രിയുടെ അറ്റോർണി ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.

കാമുകൻ ബ്രയാനുമൊത്ത് അമേരിക്കൻ പര്വടനത്തിന് മിനിവാനിൽ പുറപ്പെട്ട ഗാബി 2021 സെപ്റ്റംബറിലാണ് അപ്രത്യക്ഷയായത്. സെപ്റ്റംബർ 19ന് ഇവരുടെ മൃതദ്ദേഹം കൊല്ലപ്പെട്ട നിലയിൽ വയോമിംഗിൽ കണ്ടെത്തുകയായിരുന്നു. ഗാബിയുടെ മരണം

കൊലപാതകമാണെന്നും, ഉത്തരവാദി കാമുകൻ ബ്രയാനാണെന്നും കണ്ടെത്തിയ പോലീസ് ബ്രയാനെ പ്രതിചേർത്ത് കേസ്സെടുത്തു. ഇതിനെ മാതാപിതാക്കൾ താമസിക്കുന്ന ഫ്ളോറിഡായിൽ എത്തിചേർന്ന ബ്രയാൻ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഒക്ടോബർ 20ന് ബ്രയാന്റേതെന്ന് കരുതുന്ന മൃതദ്ദേഹം ഫ്ളോറിഡാ നോർത്ത് പാർക്കിൽ നിന്നും കണ്ടെടുത്തു. ചീഞ്ഞഴുകിയിരുന്ന മൃതദ്ദേഹം ഓട്ടോപ്സിക്കയച്ച് മരണകാരണം പോലീസ് കണ്ടെത്തിയത്. സ്വയം തലയിൽ വെടിയുതിർത്തിട്ടെന്നായിരുന്നു.

അമേരിക്കൻ പര്യടനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാകുകയും, ബ്രയാൻ ഗാബിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്സ്. വിവാഹത്തിനു മുമ്പുള്ള പ്രണയത്തിന്റെ മറ്റൊരു ദുരന്തമായാണ് ഇവരുടെ മരണം വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: