17.1 C
New York
Tuesday, May 24, 2022
Home US News ബ്രദർ എ.വി. ഡാനിയേൽ പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളി

ബ്രദർ എ.വി. ഡാനിയേൽ പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളി

റിപ്പോർട്ട്: പി പി ചെറിയാൻ

ടെന്നസി: പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളിയും ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ടെന്നിസിയിൽ അന്തരിച്ചു . വർഗ്ഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ നാലാമനായി ജനിച്ച ഡാനിയൽ ജോലിയോടനുബന്ധിച്ച് ഒറീസ്സയിലേക്ക് പോയി. അവിടെവെച്ച് സത്യസുവിശേഷത്തിലേക്ക് ആകൃഷ്ടനായി പെന്തക്കോസ്ത് വിശ്വാസിയായി. 1970 – ൽ വിവാഹിതരായ മറിയാമ്മ – ഡാനിയേൽ ദമ്പതികൾക്ക് മൂന്ന് മക്കൾ ഉണ്ട്.

1976 – ൽ അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറുകയും, ചാറ്റനൂഗ, ടെന്നസിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 1982-ൽ എളിയതോതിൽ ആരംഭിച്ച എ.വി. എം. എന്റർപ്രൈസസ് എന്ന സ്ഥാപനം ഇന്ന് ഹോട്ടൽ സപ്ലൈസ് രംഗത്ത് ഏറെ ശ്രദ്ധേയമായതിനു പിന്നിൽ ഇദ്ദേഹത്തിന്റെ കഠിന പ്രയത്നവും, സമർപ്പണവും,പ്രശംസയർഹിക്കുന്നതോടൊപ്പം പുത്തൻ തലമുറയ്ക്ക് മാതൃകാപരവുമാണു.

ചാറ്റനൂഗയിൽ മലയാളി ആത്മീക കൂടിവരവുകൾ ഇല്ലാതിരുന്ന കാലത്ത്,1985ൽ പാസ്റ്റർ കെ. ജെ. മാത്യുവിനോടൊപ്പം ടൈനർ ചർച്ച് ഓഫ് ഗോഡ് എന്ന ആത്മീക കൂട്ടായ്മയ്ക്ക് തുടക്കകാരൻ ആയ ഈ സുവിശേഷ സ്നേഹിയുടെ സേവനം സഭയ്ക്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല. സഭയുടെ സ്ഥാപകാംഗമായിരുന്ന ഇദ്ദേഹം മരണം വരെയും, സഭാ ട്രസ്റ്റിയായും വർത്തിച്ചു വന്നു. തന്റെ ഭൗതീക വരുമാനത്തിൽ നിന്നും ഏറിയ പങ്കും സുവിശേഷ വ്യാപ്തിക്കായി ചിലവഴിക്കുന്നതിൽ ഉത്സുകനായിരുന്ന ഇദ്ദേഹം, ഉത്തര ഭാരതത്തിൽ സുവിശേഷീകരണത്തിലും, സഭാ സ്ഥാപനത്തിലും ശ്രദ്ധാലുവായിരുന്നു.

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെയേയും, ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെയേയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇദ്ദേഹത്തിന്റെ സമർപ്പണ മനോഭാവവും, ആത്മാർത്ഥതയും, ആത്മദാഹവും, പ്രതിപാദ്യവിഷയമായിരുന്നു. ദൈവസഭകൾക്കും, ദൈവദാസന്മാർക്കും ഒരു കൈതാങ്ങ് ആയിരുന്ന ഇദ്ദേഹത്തിന്റെ വേർപാട് സഭയ്ക്ക് ഒരു തീരാനഷ്ടമാണു.

ഭൗതീക സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 26, 27 തീയതികളിൽ നടക്കും. 26 വെള്ളിയാഴ്ച വൈകിട്ട് 5-8 വരെ അനുസ്മരണ സമ്മേളനവും, സംസ്കാര ശുശ്രൂഷ ഫെബ്രുവരി 27ശനിയാഴ്ച രാവിലെ 10-11:30 വരെ ചാറ്റനൂഗ ടൈനർ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കും.

ശുശ്രൂഷയുടെ തത്സമയസംപ്രേഷണം പ്രോവിഷൻ ടി വി യിൽ ലഭ്യമാണ് www.provisiontv.in

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: