17.1 C
New York
Saturday, December 4, 2021
Home Kerala ബോയ്ഫ്രണ്ടിനെ' ആവശ്യമുണ്ട് അമ്മായിയമ്മയ്ക്ക് വേണ്ടി; മരുമകൾ പത്രത്തിൽ പരസ്യം നൽകി

ബോയ്ഫ്രണ്ടിനെ’ ആവശ്യമുണ്ട് അമ്മായിയമ്മയ്ക്ക് വേണ്ടി; മരുമകൾ പത്രത്തിൽ പരസ്യം നൽകി

അമ്മായിയമ്മയ്ക്ക് ഒരു കാമുകനെ കണ്ടെത്താൻ പത്രത്തിൽ പരസ്യം നൽകി മരുമകൾ. അമേരിക്കയില്‍ താമസിക്കുന്ന മരുമകള്‍ തന്റെ അമ്മായിയമ്മയ്ക്കായി 40-60 വയസ് പ്രായമുള്ള ഒരു ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ടന്നാണ് പരസ്യം പറയുന്നത്. ”കോണ്‍ട്രാക്റ്റ് ഓഫര്‍” വെറും രണ്ട് ദിവസത്തേക്ക് മാത്രമാണെന്നും ക്ലാസിഫൈഡ് പരസ്യത്തില്‍ കൊടുത്തിരിക്കുന്നത്.

ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്സ്ലിസ്റ്റില്‍ വൈറലായ പരസ്യത്തില്‍ ജോലി കരാര്‍ അടിസ്ഥാനത്തിലാണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക് 960 ഡോളര്‍ (ഏകദേശം 72000 രൂപ) നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നൽകിയതെന്നും തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആൺ സുഹൃത്തിനെ വേണമെന്നുമാണ് ഇവരുടെ ആവശ്യം. അത്യാവശ്യം വേണ്ടുന്ന മറ്റ് യോഗ്യതകളില്‍ നന്നായി നൃത്തം ചെയ്യാനുള്ള കഴിവും നന്നായി സംസാരിക്കാനുള്ള കഴിവും ഉള്‍പ്പെടുന്നു. പരസ്യം നല്‍കിയ മരുമകളുടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: