അബുജ: നൈജീരിയൻ തീവ്രവാദ സംഘടന ബോക്കോ ഹറാമിൻ്റെ മുതിർന്ന നേതാവ് അബൂബേക്കർ സെഖാവോ കൊല്ലപ്പെട്ടു. ഇസ്ലാമിക് തീവ്രവാദ സംഘടന ബെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്ഡബ്ല്യുഎപി) സന്ദേശം പുറത്ത് വിട്ടതായി സ്വീകരിച്ചു.
സ്ഫോടക വസ്തു പൊട്ടിച്ച് അബൂബക്കർ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുണ്ട്. ബോക്കോ ഹറാമും ഐഎസ്ഡബ്ല്യുഎപിയും തമ്മിൽ വർഷങ്ങളായി സ്പർധയിലാണ്. ഈ രണ്ടു ഭീകര സംഘടനകളും മെയ് 18നു തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ബോംബ് സ്ഫോടനത്തിൽ അബൂബക്കർ മരിച്ചെന്നു സന്ദേശത്തിൽ പറയുന്നു.
2014 ൽ നൈജീരിയയിൽ സ്കൂൾ വിദ്യാർഥികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയിരുന്നു. ആ സംഭവത്തോടെയാണു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയോടൊപ്പം ബോക്കോ ഹറാം കുപ്രസിദ്ധി നേടിയത്.