17.1 C
New York
Sunday, June 13, 2021
Home US News ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപടര്‍ന്ന് രണ്ടു വീടുകള്‍ കത്തി നശിച്ചു

ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപടര്‍ന്ന് രണ്ടു വീടുകള്‍ കത്തി നശിച്ചു

സാന്‍ അന്റോണിയോ (ടെക്‌സസ്): വീടിനു പുറകിലിരുന്ന് ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടര്‍ന്ന് സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും അഗ്‌നിക്കിരയായി . മാര്‍ച്ച് 7 ഞായറാഴ്ച രാവിലെ 7.30 ന് ആയിരുന്നു സംഭവം സാന്‍ അന്റോണിയയിലെ ഡ്യുപ്ലെക്സാണ് കത്തി നശിച്ചത് .

വീടിന്റെ വാതിലില്‍ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടില്‍ താമസിച്ചിരുന്നവര്‍ ഉറക്കമുണര്‍ന്നത് , അതിനിടയില്‍ തന്നെ രണ്ടു വീടുകളിലെ മേല്‍ക്കൂരകള്‍ക്കും തീ പിടിച്ചിരുന്നെന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ പാടുപെട്ടാണ് തീ അണച്ചതെന്നും ഫയര്‍ ക്യാപ്റ്റന്‍ ജോണ്‍ ഫ്‌ലോറന്‍സ് പറഞ്ഞു.

തീ അണക്കുന്നതിനിടയില്‍ രണ്ടു വീടിന്റെയും മേല്‍ക്കൂരകള്‍ കത്തിയമര്‍ന്നിരുന്നു , എന്നാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല എന്നത് അദ്ഭുതമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു ഈ ചെറിയ ബൈബിള്‍ തീ ഇടുന്നതിനിടയില്‍ എങ്ങനെയാണ് വീടുകളിലേക്ക് ആളിപടര്‍ന്നത് എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാനാകാതെ വിഷമിക്കുകയാണ് ഫയര്‍ഫോഴ്സ് .

ഏതായാലും ബൈബിള്‍ തീയിട്ട സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു , ഇവര്‍ക്കെതിരെ എന്ത് കുറ്റമാണ് ചാര്‍ജ് ചെയ്യെണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു, ഒരു വയസ്സുള്ള കുഞ്ഞു ആശുപത്രിയിൽ

കണ്ണൂർ: ഒരു വയസ്സുകാരിയെ രണ്ടാനച്ചൻ ക്രൂരമായി മർദ്ദിച്ചു. സംഭവം നടന്നത്. കേളകം കണിച്ചാർ അംശം ചെങ്ങോത്ത്. കുഞ്ഞിൻ്റെ തലയ്ക്കും മുഖത്തും പരിക്കേറ്റ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച...

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ...

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത്...

കനത്ത മഴയിൽ വീടു തകർന്നു

കനത്ത മഴയിൽ വീടു തകർന്നുശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap