ഉല്പത്തി 12-2
വംശപാരമ്പര്യം തുടർന്നു തെരേഹിന്റെ മകനായി അബ്രഹാം ജനിച്ചു പ്രായമാകുന്തോറും അബ്രഹാമിനു ദൈവത്തിന്റെ അരുളപ്പാടുണ്ടാകുകയും ചെയ്തു. ദൈവം പറഞ്ഞതെന്തെന്നാൽ “നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും നീയൊരു അനുഗ്രഹമായിരിക്കും” ദൈവം അനുഗ്രഹിക്കുമ്പോളും അബ്രഹാമിനു നൂറും സാറയ്ക്കു തൊണ്ണൂറും വയസ്സായിരുന്നു. അതുവരെയും അവർക്കു കുട്ടികളുമില്ലായിരുന്നു. ലോകപ്രകാരം ചിന്തിച്ചാൽ ഒരു സാധ്യതയുമില്ല എങ്കിലും അവർ ദൈവത്തിന്റെ വാക്കുകളെ വിശ്വസിച്ചു.
റോമർ 4-17 to 22
“ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു.”
അബ്രഹാം ആത്‍മാവിലെ മനുഷ്യനെ ബലപ്പെടുത്തി അഥവാ ഉള്ളിൽ നിറയുന്ന നെഗറ്റീവ് ചിന്തകളെ, സാഹചര്യങ്ങളെ മാറ്റി പ്രശ്‌നങ്ങളുടെ മധ്യത്തിൽ പ്രതികൂലങ്ങളുടെ ഇടയിലും ഞാൻ ജയാളിയായി ജീവിക്കും ആ മനോവികാരങ്ങളെ തളർത്താൻ ലോകത്തിലെ ഒരു ശക്തിക്കും സാധിക്കില്ല. പ്രശ്‌നങ്ങളെ നേരിടാനാവാതെ ജീവിതത്തിൽ നിന്ന് ഓടിയൊളിക്കുന്ന അനേകം പേരെ ലോകത്തിൽ കാണുവാൻ സാധിക്കും. എന്നാൽ ഞനെന്ന ഭാവം വിട്ട് തന്നെതാൻ താഴ്ത്തി ദൈവത്തിന് മുന്നിൽ നിൽക്കുന്ന ഒരാൾക്ക് മാത്രമേ പുതുവഴികൾ തുറന്നു നന്മകൾ സാധ്യമാകുകയുള്ളു.
അഹങ്കാരത്തിന്റെ മൂർത്തി ഭാവമായി ജീവിച്ചു പ്രായമാകുന്തോറും ഉറ്റവരും ഉടയവരുമില്ലാതെ ഏകനായി ജീവിക്കുന്ന ഒരുപാട് പേർ നമ്മുടെ ചുറ്റുപാടും കാണാം.തന്റെ നല്ല കാലത്തു മാതാപിതാക്കളെ നോക്കാതെയും
സഹോദരങ്ങളോട് കലഹിച്ചും , ബന്ധുജനങ്ങളെ തള്ളിയും , കൂട്ടുകാരോടൊപ്പം എല്ലാവിധ നെറികേടും പ്രവർത്തിച്ചും, സ്വാർത്ഥ മോഹങ്ങൾക്ക് പുറകെ സഞ്ചരിച്ചു ജീവിച്ചു ഇന്നു ആലംബമില്ലാതെ അനാഥലയങ്ങളെ ആശ്രയിക്കുന്നവരുമുണ്ട്.
ദൈവമില്ലെന്നു വിധിക്കുന്ന മനുഷ്യർ പോലും തങ്ങളുടെ ബലഹീനതകളിൽ ദൈവമേയെന്നു രഹസ്യമായി വിളിക്കും. അവിടെയൊക്കെ സാഹചര്യങ്ങൾക്കനുസരിച്ചു മനുഷ്യ മനസ്സുകളും വ്യതിചലിക്കുന്നു. അബ്രഹാം അദ്ദേഹത്തിന്റെ ചിന്തകളെയും ദൈവത്തിലുള്ള വിശ്വാസവുമാണ് അവിടെ നിലനിർത്തിയത് അതുകൊണ്ട് ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ അനുഗ്രഹിക്കപ്പെട്ടവനായി മാറി.
ഉല്പത്തി 22-1 to 17
വിശ്വാസത്തിൽ മുന്നേറുവാൻ ദൈവം അബ്രഹാമിനെ പരീക്ഷിച്ചത്. (പഴയനിയമത്തിൽ പറയുന്ന പരീക്ഷണങ്ങൾ മുഴുവൻ യേശുവിന്റെ ക്രൂശിലെ യാഗത്തോടെ നിവർത്തിയായി )നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ പുത്രൻ ഇസ്സഹാക്കിനെ ഹോമയാഗം കഴിക്കുവാൻ കല്പിച്ചു. അവിടെയും കാണുവാൻ സാധിക്കുന്ന വസ്തുത ഹൃദയത്തിൽ വിഷമമുണ്ടെങ്കിലും ദൈവത്തിന്റെ കല്പന അണുവിടതെറ്റാതെ
അനുസരിക്കുകയായിരുന്നു.
യാക്കോബ് 1-13 to 17
“പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു.”സ്വന്തം മോഹത്താൽ ആകർഷിച്ചു പരീക്ഷിക്കപ്പെടുകയത്രെ ചെയ്യുന്നത്.
“നിന്റെ ഏകജാതനായ മകനേ തരുവാൻ മടിക്കായ്ക കൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കുന്നു “കാരണം അബ്രഹാം അവിടെ സ്വാർത്ഥനാകാതെ ദൈവത്തിൽ പൂർണ്ണമായും ഏല്പിച്ചു കൊടുത്തു അതു നന്മയ്ക്കായി ഭവിച്ചു സകലത്തിലും അനുഗ്രഹിക്കപ്പെട്ടവനായി.
വിദ്യാഭ്യാസത്തിലായാലും, മറ്റേതൊരു മേഖലയിലും വിജയിച്ച വ്യക്തികളുടെ അനുഭവക്കുറിപ്പുകളിലൂടെ യാത്ര ചെയ്താൽ കാണുവാൻ സാധിക്കുക അനുസരണ മനോഭാവം വെച്ചു പുലത്തുന്നവരായിരിക്കും. തങ്ങളുടെ മാതാപിതാക്കളെ, ഗുരുക്കന്മാരെ, വിശ്വസിക്കുന്ന ദൈവത്തിനെല്ലാം അവർ വിശ്വസ്ഥതരായി ബഹുമാനിച്ചും ആദരവോടെ കീഴ്പ്പെട്ടു നിൽക്കുന്നവരായിരുന്നെന്നു വെളിപ്പെടും.
കുലമഹിമയോ, ജാതിയോ മതമോ, ബാഹ്യ സൗന്ദര്യമോ, സാമ്പത്തികമോ, കറുത്തവനെന്നോ വെളുത്തവനെന്നോ നോക്കി ഒരാളെയും പുച്ഛിച്ചു തള്ളാതെ ഞാൻ വലിയവനാണെന്നുള്ള ഭാവം വെടിഞ്ഞു മറ്റുള്ളവർ തന്നെക്കാൾ ശ്രേഷ്ഠനെന്നു കരുതി ബഹുമാനിക്കാൻ ശ്രമിക്കുമ്പോൾ ഒരു നന്മയ്ക്കും കുറവില്ലാതെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കപ്പെടുക തന്നെ ചെയ്യും.
എല്ലാവിധ നന്മകളാലും അനുഗ്രഹിക്കട്ടെ ദൈവം
പ്രീതി രാധാകൃഷ്ണൻ ✍️
സത്യം.
ഇന്നു മനുഷ്യൻ എല്ലാംകൊണ്ടും അധഃപതിച്ചു. അവനവൻ ചെയ്യുന്നതിന് ഫലം തിരിച്ചു കിട്ടും.
ഒന്നരവർഷം മുമ്പ് എന്റെ ഒരു യാത്ര മുടങ്ങി. ലോക്കഡൗൺ. അന്ന് സങ്കടം തോന്നി. അപ്പോഴും മനസ് പറഞ്ഞു നല്ലതിനെ ദൈവം എന്തും ചെയ്യൂ എന്ന്.5 മാസം കഴിഞ്ഞു എന്റെ അമ്മ മരിച്ചപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. അന്ന് ആ യാത്ര മുടങ്ങിയില്ലാരുന്നെങ്കിൽ എന്റെ അമ്മയുടെ ശവം കാണാൻ പോലും എനിക്ക് വരാൻ പറ്റില്ലാരുന്നു.
ഇന്നു ദൈവം ആ യാത്രക്ക് വേണ്ടി എല്ലാം ഒരുക്കിയിരിക്കുന്നു. March -April പോകാനായി.
പ്രേതിയുടെ വിവരണം വളരെ നന്നായിരിക്കുന്നു. ദൈവം സമർത്തിയായി അനുഗ്രഹിക്കട്ടെ.