വിശുദ്ധ ബൈബിളിലെ ഉല്പത്തി ആദ്യ വരികളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. പിന്നീടുള്ള വരികളിലെല്ലാം വാക്കാൽ കല്പിച്ചപ്പോൾ തന്നെ ഓരോന്നും ഉളവായി. എല്ലാം ഒരുക്കി വെച്ചതിനു ശേഷമാണു ദൈവം തന്റെ രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത്. ഭൂമിയിലും ആകാശത്തിലുമുള്ള സർവ്വ ചരാചരങ്ങൾക്കും എല്ലാത്തിനെയും അടക്കി അധിപനായി വാഴുവാനും അവകാശം കൊടുത്തു.
അവസാനം താൻ ഉണ്ടാക്കിയതിനെയൊക്കെയും എത്രയും നല്ലതെന്നു ദൈവം നോക്കി കണ്ടു.
വീണ്ടും ദൈവം ഏദനിലൊരു തോട്ടമുണ്ടാക്കുകയും താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെയാക്കി. തോട്ടത്തിൽ അനേകം ഫലമുള്ളതായ വ്യക്ഷങ്ങൾ ഉണ്ടാക്കുകയും, ഒത്ത നടുവിൽ ജീവവ്യക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വ്യക്ഷവും ദൈവം മുളപ്പിച്ചു. ദൈവം മനുഷ്യനോട് കല്പിച്ചതെന്തെന്നാൽ തോട്ടത്തിലെ സകല വ്യക്ഷത്തിന്റെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വ്യക്ഷത്തിന്റെ ഫലം തിന്നരുത് തിന്നുന്ന നാളിൽ നീ മരിക്കുമെന്നും പറഞ്ഞു.
പിന്നെയും മനുഷ്യൻ ഏകനല്ലെന്നു കണ്ടു ദൈവം തക്കസമയത്തു അവന്റെ വാരിയെല്ലിൽ നിന്ന് ഒരെണ്ണം എടുത്തു സ്ത്രീയെ സൃഷ്ടിച്ചു. ഇവളെ നരനിൽ നിന്ന് എടുത്തിരിക്കയാൽ നാരിയെന്നും പേർ വിളിച്ചു. ആദമെന്നും, ഹവ്വായെന്നും പേരിട്ടു.
ദൈവത്തിന്റെ സൃഷ്ടിയിൽ പാമ്പ് മാത്രം കൗശലക്കാരനായിരുന്നു. പാമ്പിന്റെ വാക്കുകളിൽ പ്രലോഭിതായ സ്ത്രീ തങ്ങൾക്കു ദൈവം നിക്ഷേധിച്ച ഫലം കഴിക്കുകയും ഇരുവരുടെയും കണ്ണ് തുറക്കുകയും ദൈവത്തിന് മുന്നിൽ ചെല്ലുവാനും ഭയപ്പെട്ടു ഒളിച്ചിരുന്നു. തുടർന്ന് ദൈവം അവരെ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
സ്ത്രീയോട് കല്പിച്ചത് “നീ വേദനയോടെ മക്കളെ പ്രസവിക്കും” മനുഷ്യനോട് കല്പിച്ചത് “നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽ നിന്ന് അഹോവ്യത്തി കഴിക്കും.നീ പൊടിയാകുന്നു പൊടിയിൽ തിരികെ ചേരും”. അങ്ങനെ മനുഷ്യൻ തന്റെ പ്രവർത്തികളാൽ ശപിക്കപ്പെട്ടവരായി ദൈവത്തിൽ നിന്ന് അകന്നു.
പാമ്പിനെ ശപിച്ച് ഉരസ്സുകൊണ്ട് ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നു ജീവിക്കുവാനും കല്പിച്ചു.
ഓരോ ജാതിയിലുപ്പെട്ട മനുഷ്യർ പിൻ തലമുറക്കാർ പോയ വഴിയിൽ പുതു തലമുറകളും വിശ്വാസ യാത്ര ചെയ്യുന്നു.
നന്മ തിന്മകളെ വേർതിരിച്ചു അറിയാതെ പരസ്പരം പോരാടിയും, യുദ്ധം ചെയ്തു, വിജയം നേടാൻ ഓടി തളരുന്നു. നിത്യ ജീവ വ്യക്ഷത്തിന്റെ ഫലം അരികിൽ ഉണ്ടായിട്ടും സർവ്വ നാശത്തിന്റെ ഫലം ഭക്ഷിച്ചു നിത്യ നരകത്തിലായി മനുഷ്യർ അതിജീവനത്തിന്റെ വഴിയിൽ ഇന്നും ഓടി ജീവിക്കുന്നു.
(തുടരും…)
പ്രീതി രാധാകൃഷ്ണൻ ✍