വാഷിംഗ്ടണ്‍ ഡിസി: ബൈഡന്‍ – കമലാ ഹാരിസ് ഭരണത്തില്‍ ഉയര്‍ന്ന റാങ്കില്‍ ഇരുപതില്‍പരം ഇന്ത്യന്‍ അമേരിക്കരെ നിയമിച്ചുവെങ്കിലും ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ഠനെ മാനേജ്മെന്റ് ആന്‍ഡ് ബഡ്ജറ് ഡയറക്ടറായി നിയമിച്ചത് പിന്‍വലിച്ചു . യു.എസ് സെനറ്റില്‍ ബൈഡന് കനത്ത പ്രഹരമാണ് ലഭിച്ചത് .
ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റര്‍മാര്‍ എല്ലാവരും നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശത്തെ എതിര്‍ത്തതോടെയാണ് വേറൊരു മാര്‍ഗവും ഇല്ലാതെ നീരാ ടണ്ഠനെ പിന്‍വലിക്കാന്‍ ബൈഡന്‍ നിര്‍ബന്ധിതനായത് . വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിനേക്കാള്‍ നല്ലതാണ് പിന്‍വലിക്കല്‍ എന്ന തന്ത്രമാണ് ബൈഡന്‍ പ്രയോഗിച്ചത്.
ഇരുപാര്‍ട്ടികളിലെ സെനറ്റര്‍മാരെക്കുറിച്ച് മോശമായ പരാമര്‍ശം ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചതാണ് നീരക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സെനറ്റര്‍മാര്‍ തീരുമാനിച്ചത് പിന്നീട് ഈ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ നിന്നും പിന്‍വലിച്ചു എങ്കിലും സെനറ്റര്‍മാര്‍ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു .
ബൈഡന്‍ നീരയുടെ നാമനിര്‍ദേശം പിന്‍വലിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയത് നീരാ ടണ്ഠന്‍ തന്നെ തന്റെ നാമനിര്‍ദേശംഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെന്നാണ് , നീരയുടെ അപേക്ഷ പരിഗണിച്ചതാണ് ഒഴിവാക്കുന്നതെന്ന് ബൈഡന്‍ പറയുന്നു
ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് അഭിമാനമായി മാറിയ നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിക്കല്‍ ഇന്ത്യന്‍ വംശജരില്‍ നിരാശ പടര്‍ത്തി. ക്യാബിനറ് റാങ്കുള്ള ഏക ഇന്ത്യന്‍ അമേരിക്കന്‍ എന്ന ബഹുമതി ട്രമ്പിന്റെ ഭരണത്തില്‍ നിക്കി ഹെയ്ലി നേടിയിരുന്നു. ബൈഡന്റെ ഭരണത്തില്‍ അത് ആവര്‍ത്തിക്കാനായില്ല
