17.1 C
New York
Thursday, September 23, 2021
Home US News ബൈഡന്‍ ലെജിസ്ലേറ്റീവ് ടീം തിരക്കിലാണ്

ബൈഡന്‍ ലെജിസ്ലേറ്റീവ് ടീം തിരക്കിലാണ്

ഏബ്രഹാം തോമസ്, ഡാളസ്

യു.എസ്. പ്രസിഡന്റ് ജോ ബൈഡന് നിയമനിര്‍മ്മാണത്തിന് പ്രത്യേക അജണ്ടയുണ്ട്. നിയമനിര്‍മ്മാണത്തെ സഹായിക്കുവാന്‍ ഒരു വലിയ ടീമുണ്ട്. 15 അംഗങ്ങള്‍ ഈ ടീമില്‍ പ്രമുഖരാണ്. ഇവര്‍ക്ക് പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുണ്ട്. മറ്റെല്ലാ രംഗത്തും കാണാറുള്ളത് പോലെ ഇവരില്‍ പരിപൂര്‍ണ്ണ വിശ്വാസവും ആശ്രയവും ബൈഡനും ഭരണകൂടവും നിലനിര്‍ത്തുന്നു.. രാഷ്ട്രീയം വ്യക്തിപരമാണ് എന്ന് ബൈഡന്റെ പ്രഖ്യാപനം. ഇത് നിയമനിര്‍മ്മാണത്തിന് സഹായിക്കുന്ന നിലപാടല്ല എന്ന് മനസ്സിലാക്കി ടീം പ്രവര്‍ത്തിക്കുന്നു. ടീമിന് ചില കീഴ് വഴക്കങ്ങളും മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ നിലപാടുകളും ആശ്രയമായുണ്ട്.

ബൈഡന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാന്‍ അമേരിക്കന്‍ ജനത സ്വീകരിക്കുന്നു എന്ന്് ഉറപ്പു വരുത്തുകയാണ് ടീമിന്റെ ആദ്യ ജോലി. ഇതിനായി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങള്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകുവാന്‍ ടീം സഹായിക്കുന്നു. മിഷിഗണിലെ ഫോര്‍ഡ് പ്ലാനിന്റെയും പഴക്കം ചെന്ന ലൂസിയാന ബ്രിഡ്ജിന്റെയും എല്ലാ മേല്‍നോട്ടത്തിനായി ഇതുവരെ നടത്തിയ ടെലിഫോണ്‍ കോളുകളുടെയും സൂം മീറ്റിംഗുകളുടെയും ഇടയ്ക്ക് സംഭവിക്കുന്ന കാപ്പി സംസ്‌ക്കാരങ്ങളുടെയുമെല്ലാം മേല്‍നോട്ടം ഈ ടീമിനാണ്.

ബൈഡന്റെ ലെജിസ്ലേറ്റീവ് ടീമിന്റെ അഭിഭാഷകരും സഹായികളുമായി ഒരു വലിയ അംഗസംഖ്യ ഉണ്ട്. ക്യാപിറ്റോള്‍ ഹില്ലില്‍ ദശാബ്ധങ്ങളുടെ പഴക്കമുള്ള ലൂയിസ ടെറലാണ് നേതൃസ്ഥാനത്ത്. ബൈഡന്റെ ആദ്യമാസങ്ങളില്‍ ഓഫീസില്‍ നിന്ന് 553 ഫോണ്‍ വിളികളുണ്ടായതാണ് ഔദ്യോഗിക കണക്ക്. അമേരിക്കന്‍ ജോബ്‌സ് പ്ലാനുമായി ബന്ധപ്പെട്ടതാണ് ഏറെയും ഫോണ്‍ വിൡകള്‍ നടന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ടീമിന്റെ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക പക്ഷത്തുള്ള പുരോഗമന വാദികളും മിതവാദികളും സംതൃപ്തരാണെന്നാണ് നിഗമനം. ഇവരാരും കാല് മാറുകയോ പരാതികള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

ഇപ്പോള്‍ വളരെ ഭീമമായ ചെലവുകള്‍ നിര്‍ദ്ദേശിക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബില്‍ പാസ്സാക്കിയെടുക്കുക എന്ന ഭാരിച്ച ചുമതലാണ് ലെജ്‌സ്ലേറ്റീവ് ടീമിനും കോണ്‍ഗ്രസംഗങ്ങള്‍ (ഡെമോക്രാറ്റുകള്‍)ക്ക് ഉള്ളത്. ക്യൂവില്‍ എതിരാളികള്‍ക്ക് അപ്രിയമായ മറ്റ്ലെ ജിസ്ലേഷനുകളുമുണ്ട്.

ഈയടുത്ത നാളുകളില്‍ സാധാരണ ലോ പ്രൊഫൈല്‍ സ്വീകരിക്കുന്ന ടീം ഏറെ വിമര്‍ശനം റിപ്പബ്ലിക്കനുകളില്‍ നിന്ന് നേരിട്ടു. വൈറ്റ് ഹൗസ് അനുയായികള്‍ ബൈഡന്‍ സ്വകാര്യ മീറ്റിംഗുകളില്‍ അനുകൂലിക്കുന്ന നയങ്ങള്‍ തള്ളിക്കളയുന്നു എന്നൊരു ആരോപണം റിപ്പബ്ലിക്കന്‍ നേതാക്കളില്‍ നിന്നുണ്ടായി, പകരം മുന്നോട്ടു വച്ച ചെറിയ ഓഫറുകള്‍ ബൈഡന്‍ സ്വകാര്യമായി അംഗീകരിച്ചവ വൈറ്റ്ഹൗസ് സ്വീകരിച്ചില്ല എന്നാണ് ആരോപണം. ഇതിന്റെ ഫലമായി സംഭവിച്ചിരിക്കുന്നത് ഉഭയകക്ഷി സമ്മതത്തോടെ പാസ്സാക്കുമെന്ന് കരുതിയ ബില്ലിന് എതിര്‍പ്പുണ്ടാകും എന്നതാണ്.

ദശകങ്ങള്‍ നീണ്ട ബൈഡന്റെ ക്യാ്പ്പിറോള്‍ ഹില്‍ അനുഭവങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ പ്രസിഡന്റിന്റെ ലെജിസ്ലേറ്റീവ് ടീമിന്റെ കഴിവ് ചില കേന്ദ്രങ്ങളില്‍ അംഗീകാരം സൃഷ്ടിച്ചിട്ടുണ്ട്. സെനറ്റില്‍ ബൈഡന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ലെജിസ്ലേറ്റീവ് അഫയേഴ്‌സ് സ്‌പെഷ്യല്‍ അസിസ്റ്റന്റായും ടെറല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഒരു അഭിമുഖത്തില്‍ മുന്‍കാലത്ത് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികളോട് പ്രത്യേക താല്‍പര്യം കാട്ടുന്നത് വിമര്‍ശനത്തിന് കാരണമാകാറുണ്ടെന്ന് ടെറല്‍ പറഞ്ഞു. നാല് ദശകങ്ങളോളം സെറ്റില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബൈഡന്‍ തന്നോട് കാട്ടുന്ന താല്‍പര്യം പ്രധാനമായും മറ്റുള്ളവരില്‍ നീരസത്തിന് കാരണമാകാറുണ്ട്. രാഷ്ട്രീയം സ്വകാര്യമാണ്, തനിക്ക് ചുറ്റുമുള്ള വ്യക്തികളില്‍ ബന്ധം സൃഷ്ടിക്കുവാനും അത് ഒരു നിക്ഷേപമായി കാണുവാനും ശ്രദ്ധിക്കണമെന്നുള്ള ബൈഡന്റെ നിര്‍ദേശം സ്വീകരിക്കണമെന്ന് ടീമംഗങ്ങളോട് ടെറല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ ഇതിനേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരു വ്യക്തി ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ സെനറ്റഇല്‍ ചില ബില്ലുകള്‍ പാസാക്കുവാന്‍ 60 വോട്ടുകള്‍ വേണം എന്ന നിയമം മാറ്റുവാന്‍ മറ്റൊരു നിയമശ്രമം ആരംഭിച്ചു. വെള്ളിയാഴ്ച സെനറ്റില്‍ ജനുവരി 6 ലെ ക്യാപിറ്റോള്‍ ഹില്ലിലെ കാലാപത്തെകുറിച്ച് അന്വേഷിക്കുവാനുള്ള ബില്‍ 60 വോട്ട് നേടാനാവാതെ പരാജയപ്പെട്ടതാണ് സെനറ്റിലെ ഭൂരിപക്ഷ നേതാവ് ഡെമോക്രാറ്റ് ചക്ക് ഷൂമറിന്റെ ഈ നീക്കത്തിന് പിന്നില്‍. ക്യാപിറ്റോള്‍ റയട്ടിനെകുറിച്ച് അന്വേഷിക്കുവാന്‍ ഉഭയകക്ഷി കമ്മീഷനെ നിയോഗിക്കണം എന്ന പ്രമേയമാണ് 35 നെതിരെ 54 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്.

സെനറ്റില്‍ പാര്‍ട്ടി ലൈനുള്ള വിഭാഗീയത വളരെ വ്യക്തമായി എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ഇത് വരും കാലങ്ങളില്‍ ബൈഡന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മാറിയേക്കാം എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സെനറ്റിലെ 50-50 കക്ഷി നില വൈസ് പ്രസിഡന്റ് കമലാ ഹാരീസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ പിന്‍ബലത്തില്‍ ചില ബില്ലുകള്‍ പാസാക്കുവാന്‍ ഡെമോക്രാറ്റുകളെ സഹായിക്കുന്നു. ഫിലിബെസ്റ്റര്‍ മാറ്റുവാന്‍ സെനറ്റിന്റെ ഭൂരിപക്ഷം ആവശ്യമാണ്. എല്ലാ ഡെമോക്രാറ്റിക് സെനറ്റര്‍മാരും ഇതിന് അനുകൂലമല്ല. മധ്യപാത സ്വീകരിച്ചിട്ടുള്ള സെനറ്റര്‍മാരായ വെസ്റ്റ് വെര്‍ജീനിയയില്‍ നിന്നുള്ള ജോമോന്‍ ചിനും അരിസോണയില്‍ നിന്നുള്ള കിഴ്‌സ്റ്റണ്‍ സിനിമയും എതിര്‍പ്പുമായി രംഗത്തുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: