17.1 C
New York
Saturday, August 13, 2022
Home US News ബൈഡന്‍ കാമ്പിനറ്റ് നോമിനി എറിക്ക് ലാന്ററിന്‍ സെനറ്റിന്റെ അംഗീകാരം

ബൈഡന്‍ കാമ്പിനറ്റ് നോമിനി എറിക്ക് ലാന്ററിന്‍ സെനറ്റിന്റെ അംഗീകാരം

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍ കാമ്പിനറ്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അവസാന അംഗം എറിക്ക് ലാന്‍ഡറിന് സെനറ്റിന്റെ അംഗീകാരം. മെയ് 28 വെള്ളിയാഴ്ച ചേര്‍ന്ന സെനറ്റാണ് ഐക്യകണ്‌ഠേന അംഗീകാരം നല്‍കിയത്.

വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ചുമതലയാണ് പ്രമുഖ ശാസ്ത്രജ്ഞനായ എറിക്ക് ലാന്ററിന് ലഭിക്കുക. ചരിത്രത്തിലാദ്യമായാണ് ഒ.എസ്.റ്റി.പി.യുടെ അദ്ധ്യക്ഷന് കാമ്പിനറ്റ് പദവി ബൈഡന്‍ അനുവദിച്ചത്.

ബൈഡന്‍ സത്യ പ്രതിജ്ഞ ചെയ്ത ജനുവരിമാസമാണ് ഇദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തിരുന്നതെങ്കിലും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമനം ഇത്രയും വൈകിയത്. ടെന്നിസ്സിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം മാര്‍ഷാ ബ്‌ളാക്ക് ബേണ്‍ എപ്‌സ്റ്റെയ്‌നുമായുള്ള ലാന്ററിന്റെ ബന്ധത്തെ ചോദ്യം ചെയ്തിരുന്നു.

ഒബാമ ഭരണത്തില്‍ സയന്‍സ് ആന്റ് ടെക്‌നോളജി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് അഡ് വൈസേഴ്‌സ് ഉപാദ്ധ്യക്ഷനായിരുന്നു. മോളി കൂളർ ബയോളജിസ്റ്റായി അറിയപ്പെടുന്ന ലാന്റര്‍ ഇന്റര്‍നാഷണൽ ഹൂമണ്‍ ജെനോം പ്രോജക്റ്റിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.
ഹൂമണ്‍ ഹിസ്റ്ററി തന്നെ മാറ്റി എഴുതുന്നതിന് ലാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: