17.1 C
New York
Monday, June 27, 2022
Home US News ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി രൂപ രംഗയും

ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി രൂപ രംഗയും

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി.: പ്രസിഡന്റ് ബൈഡന്‍ മാര്‍ച്ച് 30ന് പ്രഖ്യാപിച്ച പതിനൊന്ന് ജഡ്ജി മാരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ജഡ്‌ജി രൂപ രംഗ പുട്ടഗുണ്ടയും ഉള്‍പ്പെടുന്നു.

ഡി.സി. റെന്റല്‍ ഹൗസിംഗ് കമ്മീഷനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന രൂപരംഗയെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സുപ്പീരിയര്‍ കോടതി ജഡ്ജിയായിട്ടാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. 2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു. 2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ ലൊ ക്ലാര്‍ക്കായിരുന്നു. 2002ല്‍ വാസ്സര്‍ കോളേജില്‍ നിന്നും ബിരുദവും 2007ല്‍ ഒഹായെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

യു.എസ്. സെനറ്റ് രൂപായുടെ നിയമനം അംഗീകരിക്കുകയാണെങ്കില്‍ യു.എസ്. ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി ഡിസ്ട്രികറ്റ് ഓഫ് ഡി.സി.യില്‍ നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ആന്റ് പസഫിക്ക് ഐലന്റ് ജഡ്ജിയായിരിക്കും.
രൂപ രംഗയോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട 11 പേരില്‍ ജഡ്ജി സാഹിദ് എന്‍ ഖുറൈഷിയും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ നിയമനവും സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ഫെഡറല്‍ ജഡ്ജി സ്ഥാനത്തേക്ക് ബൈഡന്‍ നോമിനേറ്റ് ചെയ്യുന്ന ആദ്യ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ജഡ്ജിയായിരിക്കും ഖുറൈഷി.

അമേരിക്കന്‍ നീതി ന്യായവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യരായ ജഡ്ജിമാരെയാണ് ഉയര്‍ന്ന പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: