17.1 C
New York
Saturday, September 25, 2021
Home US News ബൈഡന്റെ ആദ്യ സൈനീക നടപടി- സിറിയായില്‍ ബോബ് വര്‍ഷിച്ചു

ബൈഡന്റെ ആദ്യ സൈനീക നടപടി- സിറിയായില്‍ ബോബ് വര്‍ഷിച്ചു

റിപ്പോർട്ട്: പി.പി.ചെറിയാൻ

വാഷിംഗ്ടൺ: ഇറാന്റെ പിന്തുണയുള്ള ഭീകരര്‍ക്കെതിരെ സിറിയായില്‍ അമേരിക്കന്‍ വ്യോമ സേന ബോബുകള്‍ വര്‍ഷിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ചയാണ് സൈനീക നടപടികള്‍ക്ക് ബൈഡന്‍ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ടു ആഴ്ചകളായി സിറിയായിലുള്ള അമേരിക്കന്‍ സൈനീകര്‍ക്കെതിരെ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ പ്രതികാരമായിട്ടാണ് അമേരിക്കന്‍ വ്യോമസേനയുടെ ആക്രമണം.

ആക്രമണം നടത്തിയ ലൊക്കേഷന്‍ വെളിപ്പെടുത്താന്‍ ഡിഫന്‍സ് സെക്രട്ടറി ലോയ്‌സ് ഓസ്റ്റിന്‍ വിസമ്മതിച്ചു. വ്യോമാക്രമണത്തില്‍ നിരവധി മിലിട്ടന്റ്‌സ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് യു.എസ്. അധികൃതര്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ കൊയലേഷന്‍ സേനക്കെതിരെ നടത്തിയ ആക്രമണത്തിന്റെ പ്രതികാരമായിട്ട് മാത്രമല്ല ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് ഈ അക്രമണമെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഭീകരര്‍ ആയുധങ്ങള്‍ കടത്തുന്ന മേഖലയിലാണ് വ്യോമാക്രമണം നടത്തിയതെന്നാണ് അനൗദ്യോഗീക വിശദീകരണം.

യു.എസ്. സഖ്യ കക്ഷികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് വ്യോമാക്രമണം നടത്തിയതെന്നും കിര്‍ബി പറഞ്ഞു. യു.എസ്. സെനറ്റ് നടക്കുമ്പോള്‍ ബൈഡന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡമോക്രാറ്റിക് അംഗങ്ങള്‍ പോലും സംതൃപ്തരല്ല. മിഡില്‍ ഈസ്റ്റില്‍ അക്രമണത്തിന് ഉത്തരവിടുന്ന അഞ്ചാമത്തെ പ്രസിഡന്റാണ് ബൈഡനെന്നും, സ്വയം പ്രതിരോധിക്കുന്നതിനുള്ള ഒരു ആക്രമണമായി ഇതിനെ കരുതാനാവില്ലെന്നും കാലിഫോര്‍ണിയാ ഡെമോക്രാറ്റ് അംഗം റൊവന്ന അഭിപ്രായപ്പെട്ടു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു.

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്ന് സുധീരൻ പ്രതികരിച്ചു. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും...

അധ്യാപകര്‍ക്ക് സ്‌പെഷ്യല്‍ ഡ്രൈവ്; വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കി കഴിഞ്ഞു. വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ്...

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: