17.1 C
New York
Saturday, January 22, 2022
Home Special ബൈജു തെക്കുംപുറത്തിന്റെ "സ്നേഹ സന്ദേശം" എല്ലാ ഞായറാഴ്ചയും മലയാളി മനസ്സിൽ

ബൈജു തെക്കുംപുറത്തിന്റെ “സ്നേഹ സന്ദേശം” എല്ലാ ഞായറാഴ്ചയും മലയാളി മനസ്സിൽ

പ്രശസ്ത സാഹിത്യകാരനും, നിരവധി കവിതാ സമാഹാരങ്ങളുടെ രചചിതാവുമായ ശ്രീ. ബൈജു തെക്കുംപുറത്ത് ഞായറാഴ്ച മുതൽ മലയാളി മനസ്സിൽ SPECIALവിഭാഗത്തിൽ‘ ആരംഭിക്കുന്നു ..“സ്നേഹ സന്ദേശം”

ജീവിതത്തെ നിത്യം പ്രചോദിപ്പിക്കുന്ന സദ് ചിന്തകളും, എന്നും ഹൃദയത്തിൽ സൂക്ഷിക്കേണ്ട മഹത് വചനങ്ങളും, ശാന്തവും സ്നേഹപൂർണ്ണവുമായ ജീവിതയാത്രയ്ക്കുതകുന്ന പ്രബോധനങ്ങളും, സന്തോഷവും സന്താപവും പ്രതിസന്ധികളും പ്രയാസങ്ങളും സമചിത്തതയോടെ കാണുന്നതിന് ബോധ്യമേകുന്ന സുഭാഷിതങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ബൈജു തെക്കുംപുറത്തിന്റെ ‘സ്നേഹ സന്ദേശം’ എന്ന ഈ പംക്തി.

വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ
കൊളഗപ്പാറ, റോക്ക് വാലി ഹൗസിംഗ് കോംപ്ലക്സിൽ താമസക്കാരനായ ഇദ്ദേഹം, കല്ലൂർ ഗവൺമെൻ്റ് ഹൈസ്കൂൾ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ്, മീനങ്ങാടി ബി.എഡ്.കോളേജ്, സുൽത്താൻ ബത്തേരി കോ.ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇപ്പോൾ വയനാട്, മീനങ്ങാടി ബിഷപ്സ് ഹൗസിൽ സെക്രട്ടറിയും, മീനങ്ങാടി JECS ൻ്റെ കീഴിലുള്ള സെൻ്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനുമായും സേവനമനുഷ്ഠിക്കുന്നു.

വാക്കിൻ്റെ വെളിപാട്,
ഉറവ വറ്റാത്ത കവിതകൾ,
മഷിത്തണ്ടിൻ ഹൃദയാക്ഷരങ്ങൾ,
മൊഴിമുറ്റം, തൊണ്ണൂറ്റി ഒമ്പതര കവികൾ, എന്നിങ്ങനെ അഞ്ച്
കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടു.
ദീർഘകാലമായി തളിരിലകൾ എന്ന സ്വന്തം പേജിലും വിവിധ സാഹിത്യവേദികളിലും ശുഭദിന സന്ദേശങ്ങൾ എഴുതുന്നു..

“മൗനത്തിൻ്റെ വേരുകൾതേടി”
എന്ന കവിത സമാഹാരവും
” നീലനിലാവ് ” എന്ന മലയാളം ഗസലുകളുടെ സമാഹാരവും
ഉടൻ പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു..

ഭാര്യ ദീപ, മകൾ ആൻഹന്ന, മകൻ ബേസിൽ, ഇളയമകൻ ഇമ്മാനുവൽ.

COMMENTS

1 COMMENT

  1. പുസ്തകോത്സവത്തിൻ്റെ ഹൃദയം തൊട്ടറിഞ്ഞ് ഹൃദ്യമായൊരു വിവരണം തന്നെയായിരുന്നു .അഭിനന്ദനങ്ങൾ രവിഭായ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: