17.1 C
New York
Wednesday, June 29, 2022
Home US News ബേ മലയാളിക്ക് പുതിയ ഭാരവാഹികള്‍; ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് (സെക്രട്ടറി)

ബേ മലയാളിക്ക് പുതിയ ഭാരവാഹികള്‍; ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് (സെക്രട്ടറി)

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളി ബോര്‍ഡ് , 20212025 കാലയളവിലേക്കു, രണ്ട് വനിതകള്‍ അടക്കം കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചു.

കഴിഞ്ഞ പതിനാലു വര്‍ഷമായി സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ കായികസാംസ്കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന ബേ മലയാളിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് വിപുലീകരിച്ചു. നിലവിലുള്ള പ്രോഗ്രാമുകള്‍ക്ക് കരുത്ത് പകരുന്നതോടപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട പ്രോഗ്രാമുകള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ വിപുലീകരണം.

ലെബോണ്‍ മാത്യു (പ്രസിഡന്റ്), ജീന്‍ ജോര്‍ജ് ( സെക്രട്ടറി), സുഭാഷ് സ്കറിയ (ട്രഷറര്‍), ജോണ്‍ കൊടിയന്‍(വൈസ് പ്രസിഡന്റ്), റിനു ടിജു ( ജോയിന്റ് സെക്രട്ടറി), നൗഫല്‍ കപ്പച്ചാലി (ജോയിന്റ് ട്രഷറര്‍), സജന്‍ മൂലേപ്ലാക്കല്‍ (പബ്ലിക് റിലേഷന്‍സ്), ആന്റണി ഇല്ലിക്കാട്ടില്‍ (കമ്മ്യൂണിറ്റി റിലേഷന്‍സ്), അനൂപ് പിള്ളൈ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), എല്‍വിന്‍ ജോണി (ടെക്‌നോളജി ലീഡ് ), ജോര്‍ജി സാം വര്‍ഗീസ് ( മാര്‍ക്കറ്റിംഗ്), അലീന ജാക്‌സ് (വിമന്‍സ് അഫയേഴ്‌സ്) എന്നിവരാണ് പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍. ടിജു ജോസിനെ പുതിയ ഓഡിറ്ററായും തിരഞ്ഞെടുത്തു . വളണ്ടിയര്‍മാരായ സുബിന്‍ പൂളാട്ട്, ജിജി ആന്റണി, ജാക്‌സ് വര്‍ഗീസ്, നിസാര്‍ മാങ്കുളങ്ങര എന്നിവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും എക്‌സിക്യൂട്ടീവ് ബോര്‍ഡ് പ്രശംസിച്ചു. കൂടാതെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ഓഡിറ്റ് ചെയ്ത അക്കൗണ്ട് ഡീറ്റെയില്‍സ്, ബോര്‍ഡ് പാസാക്കുകയും ചെയ്തു.

നിലവിലെ പ്രോഗ്രാമുകള്‍ കൂടുതല്‍ ഊര്‍ജ്വസ്വലതയില്‍ നിലനിര്‍ത്തുന്നതോടൊപ്പം വിഷന്‍ 2030 എന്ന നാമകരണത്തില്‍ പ്രസിഡന്റ് ലെബോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ രണ്ടു ദീര്‍ഘകാല പ്രോഗ്രാമുകള്‍ക്കും ബോര്‍ഡ് അംഗീകാരം നല്‍കി. ബേ ഏരിയയിലെ മലയാളികള്‍ക്ക് വിനോദത്തിനും സാമൂഹിക ഒത്തുചേരലുകള്‍ക്കും വേണ്ടി “കേരളാ ഹൗസ്’, മലയാളി തനിമയോടു കൂടിയ ഒരു റിട്ടയര്‍മെന്റ് കമ്മ്യൂണിറ്റി എന്നീ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: