17.1 C
New York
Saturday, December 4, 2021
Home US News ബിറ്റ് കോയിനുകള്‍ക്കും എടിഎമ്മുകള്‍ (ഏബ്രഹാം തോമസ്, ഡാളസ്)

ബിറ്റ് കോയിനുകള്‍ക്കും എടിഎമ്മുകള്‍ (ഏബ്രഹാം തോമസ്, ഡാളസ്)

ബിറ്റ് കോയിനുകള്‍ക്ക് എ.ടി.എം . (എനി ടൈം മണി) കള്‍ ഉണ്ടെന്നറിയുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ സുസജ്ജവും കാര്യക്ഷമവുമായ ബിറ്റ് കോയിന്‍ എ.ടി.എമ്മുകള്‍ യു.എസിലെ കൂറെയധികം ഗ്യാസ് സ്‌റ്റേഷനുകളിലും കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഈസ്റ്റ് ടെക്‌സസിലെ നിവാസി എൺപതുകാരനായ ബസ് കോയര്‍ ഈയിടെ ഒരു ബിറ്റ് കോയിന്‍ മെഷീനില്‍ നഷ്ടപ്പെടുത്തി. ഒരു മെഷീനില്‍ 20,000 ഡോളറിന്റെ 100 ഡോളര്‍ ബില്ലുകള്‍ വീതം ഒരു സമയത്ത് കുത്തി നിറച്ചു. ഫെഡറല്‍ ഏജന്റുമാരാണെന്ന് കരുതി 2,95,000 ഡോളര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കി.

ബിറ്റ് കോയിന്‍ അഥവാ ക്രിപ്‌റ്റോ കറന്‍സി കൂടുതല്‍ സ്വീകാര്യമായി മാറിയിരിക്കുന്നു. ഡാലസ് മേവറിക്ക്‌സ് പോലെ വലിയ ടീമുകളുടെ കളികള്‍ക്ക് ബിറ്റ് കോയിന്‍ നല്‍കി ടിക്കറ്റുകള്‍ വാങ്ങാം. തട്ടിപ്പുകാര്‍ ഇപ്പോള്‍ ‘പുതിയ’ കറന്‍സിയിലേയ്ക്ക് തങ്ങളുടെ ക്രിയവിക്രയങ്ങള്‍ മാറ്റിയിരിക്കുകയാണ്. തട്ടിപ്പുകാര്‍ ഏറെ താല്‍പര്യപ്പെടുന്നത് തങ്ങള്‍ക്ക് ‘ലഭിക്കുവാനുള്ള’ പണം ഗിഫ്റ്റ് കാര്‍ഡുകളായോ ബിറ്റ് കോയിനായോ ആണ്. കാരണം ഇവയ്ക്ക് കണക്കില്ല, മുന്‍പ് കാഷ് നേടിയിരുന്നതുപോലെ ട്രേഡ് ചെയ്യാനാവില്ല.

ഒരു പത്ര പ്രവര്‍ത്തകന്‍ ബിറ്റ്‌കോയിന്‍ ഇടപാട് നടത്തുവാന്‍ ശ്രമിച്ചു. ഒരു ഗ്യാസ് സ്റ്റേഷനില്‍ ചെന്ന് 50 ഡോളറിന്റെ ബിറ്റ് കോയിന്‍ വാങ്ങാന്‍ ശ്രമിച്ചു. ഒരു തട്ടിപ്പുകാരനയയ്ക്കുകയാണെന്ന് മെഷീനെ വിശ്വസിപ്പിച്ചു. ഒരു ബിറ്റ് കോയിന്റെ വില 33,000 ഡോളറായിരുന്നു. 50 ഡോളറിന് അയാള്‍ക്ക് 0.00112 ബിറ്റ് കോയിന്‍ വാങ്ങാനാവും എന്ന് മെഷീന്‍ അറിയിച്ചു.

20 മിനിട്ട് നേരം നടത്തിയ പരിശ്രമത്തില്‍ എല്ലാ സ്വകാര്യ വിവരങ്ങളും നല്‍കി. മെഷീന്‍ നല്‍കിയ 12 വാക്കുകളുടെ പാസ് വേര്‍ഡ് പകര്‍ത്തിയെടുത്തു. ഡൈവേഴ്‌സ് ലൈസന്‍സിന്റെ ഇരുവശത്തിന്റെയും ഫോട്ടോ കോപ്പികള്‍ നല്‍കി. രണ്ട് ക്രെഡിറ്റ് കാര്‍ഡുകളും ഒരു ഡെബിറ്റ് കാര്‍ഡും ഉപയോഗിക്കുവാന്‍ ശ്രമിച്ചുവെങ്കിലും മെഷീന്‍ സ്വീകരിച്ചില്ല. ഒടുവില്‍ ബിറ്റ്‌കോയിന്‍ അയക്കുവാനുള്ള ശ്രമം തിരസ്‌കരിക്കുകയാണെന്ന് മെഷീന്‍ മണത്തറിഞ്ഞിരിക്കണം.
കോയിന്‍ ക്ലൗഡ് എന്ന കമ്പനിയുടേതാണ് ഈ എ.ടി.എം. സിഗററ്റ് പായ്ക്കുകളിലെയും മദ്യക്കുപ്പികളുടെയും പുറത്ത് നല്‍കിയിരിക്കുന്നത് പോലെ മുന്നറിയിപ്പിന്റെ സ്റ്റിക്കറുകള്‍ രണ്ടു മൂന്നിടത്തുണ്ട്. അവ പറയുന്നത് ഇപ്രകാരമാണ്: നിങ്ങളെ ഒരു മൂന്നാമനാണ് ഇങ്ങോട്ടയച്ചതെങ്കില്‍, നിങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത അറ്റ് ലോയോ, നിയമപാലകനോ ആണെങ്കിലും നിങ്ങള്‍ തട്ടിപ്പിന്റെ ഇരയായിരിക്കും. പിന്നീട് മറ്റൊരു മുന്നറിയിപ്പു കൂടിയുണ്ട്. ജാഗരൂകത പാലിക്കുക. ഉത്തരവാദിത്തത്തോടെ മാത്രം വാങ്ങുക.

വിലക്കയറ്റം നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ഉപദേശിക്കുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 2008ന് ശേഷം ഏറ്റവുമധികം സാധനങ്ങളുടെ വില വര്‍ധിച്ചത് കഴിഞ്ഞ മാസമാണ്. ഔദ്യോഗിക കണക്കില്‍ 5.4% ആയിരുന്നു വര്‍ധന. എന്നാല്‍ യഥാര്‍ത്ഥ വര്‍ധന ഇതില്‍ വളരെ കൂടുതലാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂടി. കാറുകള്‍ ഉള്‍പ്പെടെ ഉപഭോക്ൃത സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. തൊഴില്‍ മേഖലയില്‍ ക്ഷാമം ഉണ്ട്. മഹാമാരിക്കു ശേഷം ഉപഭോക്താക്കള്‍ സാധനങ്ങള്‍ തിരക്കുക്കൂട്ടി വാങ്ങുകയാണ്.

ഗവണ്‍മെന്റ് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം നിയന്ത്രിതമായി ചെലവഴിക്കണമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇല്ലെങ്കില്‍ വിലക്കയറ്റം നിയന്ത്രണാതീതമാവില്ല എന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഗവണ്‍മെന്റ് ചെലവ് വര്‍ധനയും സാമ്പത്തികനയവും വിലക്കയറ്റം മുന്നോട്ട് കുതിക്കുവാന്‍ സഹായിക്കുന്നു. മുന്‍ പ്രസിഡന്റുമാരായ ക്ലിന്റന്റെയും ഒബാമയുടെയും ഉപദേശകനായിരുന്ന ലാരി സമ്മേഴ്‌സ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലനും ഇവരെ പിന്തുണച്ച് പ്രസ്താവനകള്‍ ഇറക്കി.

ജനപ്രതിനിധി സഭയോട് പവല്‍ പറഞ്ഞത് വിലക്കയറ്റം ശ്രദ്ധിക്കപ്പെടേണ്ട രീതിയില്‍ വര്‍ധിക്കുന്നു, വരും മാസങ്ങളില്‍ കുറയുവാന്‍ സാധ്യതയില്ല എന്നാണ്. യെല്ലന്‍ വരുന്ന കുറെയധികം മാസങ്ങളില്‍ വില കുതിച്ചുയരുമെന്നും താഴുന്ന ലക്ഷണം ഒന്നും കാണുന്നില്ലെന്നും പറഞ്ഞു.

വിലക്കയറ്റം ചെറിയ വരുമാനക്കാരായ കുടുംബങ്ങളെ വല്ലാതെ ശിക്ഷിക്കും. വിലക്കയറ്റം വര്‍ധിച്ചാല്‍ മിച്ചം വയ്ക്കാന്‍ കഴിയുന്ന വരുമാനവും നിക്ഷേപവും കുറയും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബങ്ങളോട് വരുമാനത്തില്‍ മിച്ചം വരുന്നതിനെകുറിച്ച് പറയാന്‍ കഴിയില്ല. തൊട്ടടുത്ത ഭൂതകാലത്തില്‍ സാമ്പത്തിക സഹായവും ഫെഡറല്‍ ഗവണ്‍മെന്റിന് കടം എടുക്കാനും കഴിഞ്ഞു. പക്ഷെ ഗവണ്‍മെന്റ് കടമെടുപ്പ് കുറഞ്ഞ പലിശയില്‍ നിലനിര്‍ത്തുവാനും ഗ്ലോബല്‍ നിക്ഷേപകരെ ആകര്‍ഷിക്കുവാനും ഇനിയും കഴിഞ്ഞു എന്ന് വരില്ല. മഹാമാരിയുടെ തീവ്രത അടങ്ങിയപ്പോള്‍ ഉപഭോക്താക്കള്‍ ചെലഴിക്കുന്നത് വര്‍ധിച്ചു. വര്‍ഷാരംഭം മുതല്‍ വിലക്കയറ്റം തുടരുകയാണ്. കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് എപ്പോള്‍ കുറയും എന്ന് പറയാനാവില്ല.

ഏബ്രഹാം തോമസ്, ഡാളസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: