ചൈനയിൽ ബിബിസി ചാനലിനു നിരോധനം. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് വിലക്ക് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ ചാനൽ ലംഘിച്ചു എന്ന് ചൈനയുടെ ടിവി, റേഡിയോ ഭരണനിർവ്വഹണ സംവിധാനം പറഞ്ഞു.
ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയെന്ന് ചൈനീസ് ഫിലിം ടിവി ആന്‍ഡ് റേഡിയോ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കുകയില്ല, മാത്രമല്ല പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുകയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.