17.1 C
New York
Wednesday, January 19, 2022
Home Travel “ ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ് - ഭാഗം മൂന്ന് ”

“ ബാൻഫ് -കാനഡയിലെ സ്വിറ്റ്സർലൻഡ് – ഭാഗം മൂന്ന് ”

ജ്യോതിസ് പോൾ, കാനഡ

ബാൻഫിലെ മലയിടുക്കിലൂടെ ഒഴുകുന്ന ബോ നദിയിലെ വെള്ളച്ചാട്ടമായ ബോ ഫാൾസ് കാണുക എന്നുള്ളതാണ് ഇനി അടുത്ത ലക്‌ഷ്യം.

നീല നിറത്തിലുള്ള ജലം കല്ലുകളിലൂടെ തട്ടി പതഞ്ഞൊഴുകുന്നത് കാണാൻ വളരെ ഭംഗിയാണ്. താപനില പൂജ്യത്തിലും താഴെ ആയതിനാൽ വെള്ളം കെട്ടിനിൽക്കുന്ന പലയിടത്തും അത് ഐസ് ആകാൻ തുടങ്ങിയിട്ടുണ്ട്. ഈ വെള്ളച്ചാട്ടത്തിനു അടുത്തയാണ് ചരിത്ര പ്രസിദ്ധമായ ഫയർമോണ്ട് ബാൻഫ് സ്പ്രിങ്സ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1400 മീറ്റർ ഉയരത്തിൽ റണ്ടിൽ കൊടുമുടിക്ക് അഭിമുഖമായി കോട്ടപോലെ നിൽക്കുന്ന ഒരു ഈ ആഡംബര സ്ത്രത്തിനു പറയാൻ ചരിത്രമേറെയുണ്ട്. 1888 ൽ കാനേഡിയൻ പസിഫിക് റെയിൽവേ നിർമ്മിച്ച ഈ ഹോട്ടൽ കലാകാലങ്ങളിലൂടെ പരിവർത്തനം ചെയ്തു ബാൻഫ് സന്ദർശിക്കുന്നവരെ അത്ഭുതപ്പെടുത്തി ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.

ഇതൊക്കെയാണെങ്കിലും ഈ ഹോട്ടലിലെ ചില റൂമുകളിൽ പ്രേതബാധ ഉണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ബാൻഫ് സന്ദർശിക്കുന്നവർ തീർച്ചയായും കാണേണ്ട ഒന്നുതന്നെയാണ് ഈ ഹോട്ടൽ. ഇതിനു മറുവശത്തുള്ള മലഞ്ചെരുവിൽ സർപ്രൈസ് കോർണർ എന്ന ഒരു വ്യൂ പോയിന്റ് ഉണ്ട്, അവിടെ നിന്നാൽ ഈ ഹോട്ടലിന്റെ നല്ല ചിത്രങ്ങൾ എടുക്കാം. അതിനായി ഞങ്ങൾ മലകയറി അവിടെയെത്തിയെങ്കിലും ഇവിടെയും സൂര്യൻ എന്നെ വല്ലാതെ നിരാശപ്പെടുത്തി. അവിടെനിന്നും മലയിറങ്ങി വരുമ്പോൾ വഴിയരുകിലായി രണ്ടു തടിമാടൻ മാനുകൾ തീറ്റതേടി ഇറങ്ങിയതായി കണ്ടത്. മഞ്ഞുവീഴ്ച കൂടുതലായി ഉള്ളതിനാലാകാം ഈ യാത്രയിൽ അതികം വന്യജീവികളെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല.

അടുത്ത ലക്‌ഷ്യം മലമടക്കിലൂടെ ഉള്ള ഉൾവഴിയിലൂടെയുള്ള സഞ്ചാരമാണ്‌. അതിനായി ഞങ്ങൾ കാണ്മോർ പട്ടണത്തിനടുത്തായി എത്തിച്ചേർന്നു. ഇനി ഉൾവഴിയിലൂടെ കുറേ വണ്ടിയോടിച്ചു പർവ്വത ശിഖരങ്ങളിലേക്ക് കയറുക എന്നതാണ് ഉദ്ദേശം. അങ്ങനെ മഞ്ഞുവീണുകിടക്കുന്ന പർവ്വതങ്ങൾക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. അപ്പോഴാണ് പോലീസും ആംബുലൻസും ഹെലികോപ്റ്റർ ഉം വഴിയരുകിലായി നിർത്തിയിരിക്കുന്നത് കണ്ടത്. സാധ്യത അനുസരിച്ചു അപകടമുണ്ടായതിനാൽ ഏതോ പർവ്വതാരോഹകരെ എയർ ലിഫ്റ്റ് ചെയ്യാൻ ആയിരിക്കാം അവർ എത്തിയിട്ടുള്ളത്. അപകടമുണ്ടാകുമ്പോൾ ചുമ്മാ കണ്ടു വീഡിയോ പകർത്തി ആസ്വദിക്കുന്ന മലയാളിയുടെ പൊതുശീലം ഇവിടെ ആവർത്തിക്കാൻ ഞങ്ങൾക്ക് അവസരമുണ്ടായില്ല. അതിനാൽ ഞങ്ങൾ യാത്ര തുടർന്നു, ഈ യാത്രയിൽ മലമുകളിലെ ശിഖരങ്ങൾക്കിടയിലായി പല ജലാശയങ്ങളും ഞങ്ങൾ കണ്ടു. അതിന്റെ അവസാനമായി ഒരു അണക്കെട്ടും. അതിന്റെ സമീപമായി പാർക്ക് ചെയ്തു മദാമ്മ ഉണ്ടാക്കിത്തന്ന സ്‌പൈസി ബിരിയാണിയും അകത്താക്കി ഞങ്ങൾ മലയിറങ്ങി.

പശ്ചിമഘട്ട മേഖലയിൽ ജനിച്ച്, സഹ്യന്റെ മലമടക്കുകൾ താണ്ടി വിദ്യാഭ്യാസം നേടിയ എനിക്ക് മലകളും കുന്നുകളും ഒരു പുത്തിരിയല്ല. എങ്കിലും മഞ്ഞുകൾ കിരീടം ചാർത്തുന്ന ആകാശംമുട്ടെയുള്ള പർവ്വതങ്ങൾ എനിക്ക് സ്വപ്നങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ മാൾട്ടയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് പോകുംവഴി ആൽപ്സ് പർവ്വതനിരയുടെ മുകളിലൂടെ പറക്കുമ്പോഴാണ് ആദ്യമായി ആ ദൃശ്യാനുഭവം എനിക്ക് ലഭിച്ചത്. പിന്നീട് കാനഡയിലേക്ക് ചേക്കേറിയപ്പോൾ മഞ്ഞ് ജീവിതത്തിന്റെ ഒരു ഭാഗമായി. ഇതൊക്കെ ആണെങ്കിലും ഈ ബാൻഫ് എന്ന ലോകം അതിനേക്കാൾ മനോഹരമായി തോന്നി കാരണം അരുണകിരണങ്ങളേറ്റ് വെട്ടിത്തിളങ്ങുന്ന ഈ കൊടുമുടികൾ ഇരുവശത്തും നിന്ന് നീയോ ഞാനോ വലുത് എന്ന് പരസ്പരം നിശബ്ദമായി മന്ദഹസിച്ചു, നീയോ ഞാനോ കൂടുതൽ അത്ഭുതത്തിന്റെ കലവറ ഉള്ളത് എന്ന് പരസ്പരം മത്സരിച്ചു നിൽക്കുന്നതുപോലെ എനിക്ക് തോന്നി.

ബാൻഫിനോട് വിടപറഞ്ഞു അവിടെനിന്നും ഏകദേശം മൂന്ന് മണിക്കൂർ ഡ്രൈവിന് ഒടുവിൽ ഞങ്ങൾ എഡ്മൺടനിൽ എത്തിച്ചേർന്നു. അവിടുത്തെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഒരുപിടി ഓർമ്മകളുമായി ഞാൻ എന്റെ നാടായ ക്യുബെക്കിലേക്കും തിരിച്ചു പറന്നു.

ഈ ചെറിയ യാത്രയിൽ ഞാൻ ബാൻഫിന്റെ വളരെ കുറച്ചു ഭാഗമേ കണ്ടോളു. ഈ ദൃശ്യലോകത്തു ഒരുപാടു അത്ഭുതങ്ങൾ ഇനിയും ഒളിഞ്ഞിരിപ്പുണ്ട്, പലതും കണ്ടുപിടിച്ചു, എന്നാൽ കണ്ടുപിടിക്കാത്തവയും ഇവിടെ ഉണ്ടായേക്കാം. അവയെല്ലാം എന്തെകിലും കാലത്തു എനിക്കും കാണാൻ കഴിയണേ എന്ന് ഞാനും ആഗ്രഹിക്കുന്നു. പർവ്വതാരോഹണം, സ്കീയിങ്, കാനോയിങ്, ഫിഷിങ് എന്നിങ്ങനെ പല ആക്ടിവിറ്റികളും ഇവിടെ യാത്രികർക്ക് ചെയ്യാനും സാധിക്കും. മഞ്ഞുകാലത്തും ചൂടുകാലത്തും വ്യത്യസ്തമായ കാഴ്ചകൾ നൽകി ബാൻഫ് എന്ന അത്ഭുതലോകം ഓരോ സഞ്ചാരികളെയും ആകർഷിച്ചികൊണ്ടിരിക്കുന്നു.

ഈ യാത്രയിൽ എഡ്മൺറ്റണിലെ സോവോയിസ് എന്ന മലയാളി റെസ്‌റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അരുണിന്റെ ഭാര്യയുടെ കൈപുണ്യത്തിൽ ഫുഡ് കിട്ടിയതിനാൽ അവിടെ പോകാൻ സാധിച്ചില്ല.. അടുത്തവരവിന്‌ ഒരു ഡിന്നർ അവിടെനിന്നാകാം.. ഈ അവധി ആഘോഷിക്കാനായി എന്നെ ആൽബർട്ടയിലേക്ക് ക്ഷണിച്ച എന്റെ സുഹൃത്തിനും അവരുടെ കുടുംബത്തിനും, കാനേഡിയൻ റോക്കി മലനിരകളിലേക്ക് മനോഹരമായ ഒരു യാത്ര ഒരുക്കിയ അരുണിനും കുടുംബത്തിനും ഷാജൻ അച്ചായനും കുടുംബത്തിനും നന്ദി മാത്രം പറഞ്ഞാൽ തീരാത്ത ബന്ധമാണുള്ളത്. ഇനിയും ഞാൻ ഈ വഴിവരും.. ബാൻഫിന്റെ ഇരട്ട സഹോദരിയായ ജാസ്പറിനെ കാണാൻ.. നിങ്ങളും കൂടെ ഉണ്ടാകണം..

ജ്യോതിസ് പോൾ, കാനഡ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: