17.1 C
New York
Saturday, July 31, 2021
Home Literature ബന്ധങ്ങൾ ബന്ധനങ്ങൾ (ഒരു പഴയകാല കഥ)

ബന്ധങ്ങൾ ബന്ധനങ്ങൾ (ഒരു പഴയകാല കഥ)

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

തിരുപ്പൂരിലെ ഒരു പ്രമുഖ വ്യാപാരിയായിരുന്നു മാർക്കോസ് മുതലാളി എന്ന് അറിയപ്പെട്ടിരുന്ന മാർക്കോസ് ചൂളപ്പറമ്പിൽ. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. പോരാത്തതിന് വലിയൊരു മനുഷ്യസ്നേഹിയും. മാർക്കോസ് മുതലാളിയുടെ ബനിയൻ കമ്പനിയിൽ ഇരുപതോളം ജോലിക്കാർ ഉണ്ടായിരുന്നു. അദ്ദേഹം അവരെ മക്കളെ പോലെയാണ് കരുതിയിരുന്നത്. ഈ കമ്പനിയിൽ ഒരു ജോലി ലഭിച്ചു എന്ന് പറഞ്ഞാൽ ഒരു സർക്കാർജോലി യെക്കാൾ മെച്ചം അന്ന് കാലത്ത് ഉണ്ടായിരുന്നു. കാരണം അറുപതുകളിൽ ഈ കമ്പനിയിലെ ജോലിക്കാർക്ക് ശമ്പളത്തിന് പുറമേ ഒരുപാട് ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. 1960-കൾ എന്ന് പറഞ്ഞാൽ അന്ന് പഞ്ഞ കാലമായിരുന്നു. കാശു കൊടുത്താൽ പോലും അരി കിട്ടാനില്ലാത്ത അവസ്ഥ.മാർക്കോസ് മുതലാളിയെ സംബന്ധിച്ച് മുതലാളിയുടെ കൃഷി സ്ഥലത്തുനിന്നും തൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമുള്ള നെല്ലും എല്ലാ കാർഷിക ഉൽപന്നങ്ങളും കൊടുക്കുന്നതിനു യാതൊരു പ്രയാസവും ഇല്ലായിരുന്നു. മുതലാളി നടത്തുന്ന പള്ളി പെരുന്നാളുകൾക്ക് എല്ലാ തൊഴിലാളികളെയും കുടുംബാംഗങ്ങൾ അടക്കo വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി വലിയ സദ്യയും എല്ലാവർക്കും പുത്തൻ ഉടുപ്പുകളും നേർച്ച ഇടാനുള്ള കാശും കൊടുക്കുമായിരുന്നു. മുതലാളി മക്കൾക്ക് എന്തൊക്കെ ചെയ്തു കൊടുക്കുമോ അതെല്ലാം അവരുടെ തൊഴിലാളി കുടുംബാംഗങ്ങൾക്കും ചെയ്തു കൊടുത്തിരുന്നു. അങ്ങനെ അസൂയാവഹമായ രീതിയിൽ ആത്മാർത്ഥതയും വിശ്വസ്തരുമായ തൊഴിലാളികളെ വെച്ച് സ്ഥാപനം നടത്തി അടിക്കടി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് സുഹൃത്തിൻറെ ഒരു ശുപാർശ കത്തുമായി ഒരാൾ എത്തുന്നത്. വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന് എന്തെങ്കിലും ഒരു ജോലി കമ്പനിയിൽ തരപ്പെടുത്തി കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തായിരുന്നു അത്. അവിടെ ജോലി ചെയ്യുന്നവരൊക്കെ 15 വർഷത്തോളം എക്സ്പീരിയൻസ് ഉള്ളവരായിരുന്നു. കാരണം അവിടെ നിന്ന് ആരും ഒരിക്കലും പിരിഞ്ഞു പോകുന്നില്ല.കൂടുതൽ മെച്ചപ്പെട്ട ജോലി കിട്ടുമ്പോൾ അല്ലേ ഈ ജോലി ഉപേക്ഷിച്ചു ആൾക്കാർ പോവുക. അങ്ങനെയൊരു സംഭവം അവിടെയില്ല. ഇപ്പോൾ ഒഴിവില്ല, ഒഴിവു വരുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞിട്ടും സുഹൃത്ത് ഒരേ നിർബന്ധം. പയ്യൻ ജോലികളൊക്കെ കണ്ടു പഠിക്കുകയെങ്കിലും ചെയ്യട്ടെ അല്ലെങ്കിൽ കൂട്ടുകൂടി നശിച്ചുപോകും. അമ്മ പാവപ്പെട്ട ഒരു കൂലിപ്പണിക്കാരി ആണ് എന്നും പറഞ്ഞു. പയ്യന് വേണ്ടി ഇല്ലാത്ത ഒരു ഒഴിവ് ഉണ്ടാക്കിയെടുത്തു സുഹൃത്തിൻറെ നിർബന്ധത്തിനു വഴങ്ങി പയ്യനു മാർക്കോസ് മുതലാളി ജോലി കൊടുത്തു. ‘വിനാശകാലേ വിപരീത ബുദ്ധി ‘എന്ന് പറഞ്ഞതുപോലെ പയ്യൻ ഒരു വർഷം കൊണ്ട് പണികൾ ഒക്കെ നന്നായി കണ്ടു പഠിച്ചു എന്ന് മാത്രമല്ല അവിടെ ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കി ജോലിക്കാരെ ഒക്കെ ബ്രെയിൻ വാഷ് ചെയ്ത് മുതലാളിക്കെതിരെ തിരിച്ചു.ആദ്യമൊന്നും തൊഴിലാളികൾ ആരും ഇവനെ ശ്രദ്ധിക്കുന്നതു പോലുമുണ്ടായിരുന്നില്ല. അവൻറെ നിരന്തര ശ്രമം കൊണ്ട് ഒരു രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും കമ്പനിയിലെ 19 ജോലിക്കാരും ഒപ്പിട്ട ഒരു അപേക്ഷ മുതലാളിയുടെ മുന്നിൽ എത്തി. അതായത് അവർക്ക് ആനുകൂല്യങ്ങൾ ആയി ലഭിച്ചിരുന്ന നെല്ല്, കാർഷിക ഉൽപ്പന്നങ്ങൾ, പെരുന്നാൾ സദ്യ, നേർച്ചകാശ്, തുണിത്തരങ്ങൾ ഇതൊന്നും വേണ്ട അതിനുപകരം ശമ്പളം നന്നായി കൂട്ടി കൊടുത്താൽ മതി എന്നും പറഞ്ഞു. ഒരാൾ മാത്രം അതിൽ ഒപ്പിട്ടിരുന്നില്ല. പേര് രഘു. മുതലാളി അയാളെ വിളിച്ചു ചോദിച്ചു. “നീ മാത്രം എന്താണ് മാറിനിൽക്കുന്നത്? ഇവരുടെ കൂടെ കൂടാത്തത് എന്താണ്? “

അവൻ പറഞ്ഞു. “എന്റെ തലക്കകത്ത് ആൾത്താമസം ഉണ്ട് അതുകൊണ്ടാണ് എന്ന്.”
ആ കമ്പനിയിലെ ചെറുപ്പക്കാരായ തൊഴിലാളികളുടെ കല്യാണം വരുമ്പോൾ തലേദിവസം തന്നെ മുതലാളി ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ആവശ്യമുള്ള വീട്ടുസാധനങ്ങൾ കമ്പനിയുടെ വാനിൽ എത്തിക്കും. തൊഴിലാളികളുടെ പെൺമക്കളുടെ കല്യാണം ആണെങ്കിൽ ആ പെൺകുട്ടിക്ക് ആവശ്യമായ തുണിത്തരങ്ങളും സ്വർണവും പണവും എത്തിക്കും. മുതലാളിയുടെ മുഴുവൻ വാഹനങ്ങളും ആ കല്യാണ ആവശ്യത്തിന് വേണ്ടി അന്ന് ഓടും.വലുപ്പച്ചെറുപ്പം നോക്കാതെ ആദ്യാവസാനം വരെ മുതലാളി ആ വിവാഹത്തിൽ പങ്ക് എടുക്കും. ഇതൊക്കെ വേണ്ടെന്നുവച്ചു ഒരു പത്തു രൂപ കൂലി കൂട്ടി കിട്ടിയാൽ എന്താകാൻ ആണ്? മുതലാളിക്ക് നിലവും പാടവും കൃഷിസ്ഥലങ്ങളും സ്വന്തമായി ഉള്ളതുകൊണ്ടാണ് നെല്ലും കാർഷിക ഉൽപന്നങ്ങളും സമൃദ്ധിയായി എല്ലാ വീടുകളിലും എത്തിക്കുന്നത്. അതുകൊണ്ട് ഞാൻ ഇവരുടെ കൂടെ കൂടുന്നില്ല എന്ന് രഘു ഉറപ്പിച്ചു പറഞ്ഞു.

മക്കളെ പോലെ നോക്കിയിട്ടും മറ്റുള്ള തൊഴിലാളികളുടെ പെരുമാറ്റം മുതലാളിയെ നന്നായി വേദനിപ്പിച്ചു. മുതലാളി മാനേജറെ വിളിപ്പിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തർക്കും കൂട്ടി കൊടുക്കേണ്ട തുക അവരവരുടെ പേരിന് നേരെ എഴുതി അവരെ പിരിച്ചുവിടുമ്പോൾ എല്ലാം നിയമങ്ങളും പാലിച്ച് കൊടുക്കേണ്ട തുകയും എഴുതി തയ്യറാക്കാൻ ആവശ്യപ്പെട്ടു.

ഒരു സദ്യ ഒരുക്കി എല്ലാവരെയും വിളിച്ചു വരുത്തി. മാർക്കോസ് മുതലാളിയുടെ വളർച്ച കണ്ട് അസൂയ മൂത്ത് എതിരാളികൾ ഇറക്കിയത് ആണോ ഈ പയ്യനെ എന്നുപോലും പലരും സംശയിച്ചിരുന്നു. കാരണം ഒരു 20 വയസ്സുകാരന്റെ ബുദ്ധി മാത്രമായിരുന്നില്ല ഇതിനു പുറകിൽ. ഇവനെ പുറത്തുനിന്ന് സഹായിക്കാൻ ചില ഇടനിലക്കാരും ഉണ്ടായിരുന്നു എന്ന് മുതലാളിക്ക് വഴിയേ മനസ്സിലായി. ഏതായാലും മീറ്റിംഗ് കൂടി. ഇടനിലക്കാരെയും ചർച്ചക്ക് വിളിച്ചു.

“ഇത്രയും കൂലി കൂട്ടി കൊടുത്തു എനിക്ക് ഈ സ്ഥാപനം ലാഭകരമായി പ്രവർത്തിപ്പിക്കാൻ പറ്റില്ല. കാരണം സീസൺ കച്ചവടം എന്നൊന്നുണ്ട്. അത് കഴിഞ്ഞാൽ ചില മാസങ്ങളിൽ ഇവിടെ ലാഭം ശൂന്യമായിരിക്കും. ആ സമയത്ത് കൃഷിയിലെ ലാഭം എടുത്താണ് ഇവിടെ ശമ്പളം കൊടുക്കുന്നത് പോലും.”

എല്ലാവർക്കും പിരിഞ്ഞു പോകേണ്ട സമയത്ത് കൊടുക്കേണ്ട തുക മാന്യമായി കൊടുത്തു.നാലുദിവസം കഴിഞ്ഞ് മുതലാളിയുടെ നടക്കാൻ പോകുന്ന മകളുടെ കല്യാണത്തിന് ഉള്ള ക്ഷണക്കത്തും എല്ലാവർക്കും വിതരണം ചെയ്തു. ജോലിക്കാരെല്ലാം സ്തബ്ധരായി പോയി. കാര്യങ്ങളൊക്കെ കൈവിട്ടുപോയി എന്ന് അപ്പോൾ ആണ് അവർക്കു ബോധ്യം വന്നത്. ഈ ചള്ള് ചെക്കന്റെ വാക്കും കേട്ട് നമ്മുടെ കഞ്ഞിയിൽ പാറ്റ വീണല്ലോ എന്ന്‌. ഏകദേശം നാൽപ്പതും അമ്പതും വയസ്സായാ യിരുന്ന തൊഴിലാളികൾ ഒക്കെ കൂടിയാലോചിച്ച് ഞങ്ങൾ ഞങ്ങളുടെ എല്ലാ ഡിമാൻഡും പിൻവലിക്കാം എന്ന് പറഞ്ഞെങ്കിലും മാർക്കോസ് മുതലാളി പറഞ്ഞു. “ വേണ്ട എൻറെ തീരുമാനത്തിന് മാറ്റമില്ല.ഏച്ചു വെച്ചാൽ അത് മുഴച്ചു നിൽക്കും”.എന്ന്‌ പറഞ്ഞു കമ്പനി പൂട്ടി.

മകളുടെ കല്യാണം ഒക്കെ കഴിഞ്ഞ് കമ്പനി വീണ്ടും പ്രവർത്തനം തുടങ്ങി. രഘുവിൻറെ നേതൃത്വത്തിൽ 19 പെൺകുട്ടികളെ പുതിയതായി ജോലിക്ക് എടുത്തു. കട്ടിയായ പണികളൊക്കെ മുതലാളിയുടെ മുതിർന്ന ആൺമക്കളും ചെയ്യാൻ തുടങ്ങി.ഇന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമായി പോകുന്നു. രഘുവിന്റെ പെൺമക്കളെ നല്ലനിലയിൽ കല്യാണം കഴിച്ച് അയച്ചു. മകന് മുതലാളിയുടെ ഉന്നത ഉദ്യോഗസ്ഥനായ മരുമകന്റെ ഡ്രൈവറായി പെൻഷൻ അടക്കമുള്ള ജോലിയും വാങ്ങി കൊടുത്തു.

എന്തെങ്കിലും കച്ചറ പണികൾ പെൺകുട്ടികൾ ചെയ്താൽ മുതലാളി ഒരു ഹെഡ്മാസ്റ്ററിനെ പോലെ പെരുമാറുമെന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട്. പെൺകുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും മുതലാളി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടൊക്കെ പേരുദോഷം കേൾപ്പിക്കാതെ ഈ സ്ഥാപനം പഴയതിലും ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്നുണ്ട്. ഈ കമ്പനിയിൽ ആത്മാർത്ഥമായി ജോലി ചെയ്താൽ വെറും ശമ്പളം മാത്രമല്ല പെൺകുട്ടികളുടെ വിവാഹം വരെ മുതലാളി നടത്തിക്കൊടുക്കും എന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട്.

“കൊള്ളേണ്ടത് കൊള്ളാനും തള്ളേണ്ടത് തള്ളാനും നമുക്ക് വേണ്ടത് വിവേകമാണ്. നമ്മെ വളർത്തുന്നത് ആണെന്ന് നാം വിശ്വസിക്കുന്നതിനെ മാത്രം കൂടെ കൂട്ടുക. അത് നമ്മുടെ ചിന്തകൾ ആയാലും, ബന്ധങ്ങൾ ആയാലും വിവേകം ഉണ്ടാവട്ടെ ഒപ്പം തിരിച്ചറിവും.”


മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...

കർഷക ദിനാചരണത്തിൽ കർഷകരെ ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്.

കർഷകർക്കൊപ്പം കർഷക തൊഴിലാളികൾക്കും ആദരം ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിൽ കർഷകർക്കൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മന്ത്രി ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ കൃഷിഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷക തൊഴിലാളിയെ...
WP2Social Auto Publish Powered By : XYZScripts.com