17.1 C
New York
Thursday, August 18, 2022
Home US News ഫ്‌ളോറിഡായില്‍ അവയവദാനത്തിന് രജിസ്ട്രര്‍ ചെയ്തവരുടെ എണ്ണം 11.4 മില്യണ്‍

ഫ്‌ളോറിഡായില്‍ അവയവദാനത്തിന് രജിസ്ട്രര്‍ ചെയ്തവരുടെ എണ്ണം 11.4 മില്യണ്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ സമ്മതപത്രം സമര്‍പ്പിച്ചവരുടെ എണ്ണം 11.4 മില്യണ്‍ കവിഞ്ഞതായി ലൈഫ് ലിങ്ക് ഫൗണ്ടേഷന്റെ പത്രകുറിപ്പില്‍ പറയുന്നു.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ പേര്‍ അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഫ്‌ളോറിഡാ. 2020 ല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അവയവദാനം നടത്തിയ വര്‍ഷമായിരുന്നു. 295 പേര്‍ അവയവം ദാനം ചെയ്തതിലൂടെ 913 അവയവദാന ശസ്ത്രക്രിയ നടത്തിയതായി ഇവര്‍ അറിയിച്ചു.

പാന്‍ഡമിക്ക് വ്യാപകമായതോടെ അവയവദാനം ചെയ്യുന്നതിന് രജിസ്ട്രര്‍ ചെയ്തവരുടെ എണ്ണവും വര്‍ദ്ധിച്ചു. മൃതദേഹത്തില്‍ നിന്നും അവയവം നീക്കം ചെയ്യുന്നതിന് മുമ്പ് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും അധികൃതര്‍ പറയുന്നു.

2020 ല്‍ അവയവദാനത്തിലൂടെ കൂടുതല്‍ ജീവന്‍ രക്ഷിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി ഫൗണ്ടേഷന്‍ വക്താവ് ആഷ്‌ലി മൂര്‍ പറഞ്ഞു. 2020 ല്‍ സാക്കറി എന്ന ഇരുപത്തിമൂന്നുക്കാരന്റെ അവയവദാനം നാലു മനുഷ്യജീവനുകളാണ് രക്ഷിച്ചത്.

അപ്രതീക്ഷിതമായി മരണപ്പെട്ട സാക്കറിയുടെ പിതാവ് വിവരം ഉടനെ ലൈഫ് ലിങ്ക് ഫൗണ്ടേഷനു കൈമാറി. മണിക്കൂറുകള്‍ക്കകം അതിന് അര്‍ഹരായ രോഗികളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തുവാന്‍ കഴിഞ്ഞതായി വക്താവ് പറഞ്ഞു. അതിനുള്ള സ്റ്റാഫിനെ ഞങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സാക്കറി 15 വയസ്സു മുതല്‍ തന്നെ തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് പിതാവിനെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പവല്‍ ഫൗണ്ടേഷനെ ബന്ധപ്പെടണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: