17.1 C
New York
Tuesday, August 3, 2021
Home US News ഫ്‌ലോറിഡയിൽ കോവിഡ് രോഗികള്‍ വർദ്ധിക്കുന്നു ; ജാക്‌സണ്‍ വില്ലി ആശുപത്രിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

ഫ്‌ലോറിഡയിൽ കോവിഡ് രോഗികള്‍ വർദ്ധിക്കുന്നു ; ജാക്‌സണ്‍ വില്ലി ആശുപത്രിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

റിപ്പോർട്ട്: പി.പി. ചെറിയാൻ

ജാക്‌സണ്‍വില്ലി (ഫ്‌ലോറിഡാ): മാരക വ്യാപന ശേഷിയുള്ള ഡെല്‍റ്റാ വകഭേദ വ്യാപനം വര്‍ധിച്ചതോടെ ഫ്‌ലോറിഡാ സംസ്ഥാനം രാജ്യത്തെ ഡെല്‍റ്റാ വകഭേദത്തിന്റെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടായി മാറി.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം ഞായറാഴ്ച 86 ആയിരുന്നത് തിങ്കളാഴ്ച 126 ആയി വര്‍ധിച്ചു. ഒറ്റദിവസം കൊണ്ട് 40 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.

ഇത്രയും രോഗികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് ജനുവരി മാസത്തിനുശേഷം ആദ്യമായാണെന്ന് നഴ്‌സ് സബ്രീന പറഞ്ഞു. കോവിഡ് എവിടെ നിന്ന് ആരംഭിച്ചുവോ ആ അവസ്ഥയിലേക്ക് ഇപ്പോള്‍ മാറികൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സംസ്ഥാനങ്ങളില്‍ ഫ്‌ലോറിഡാ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

രോഗികള്‍ വർദ്ധിച്ചുവരുന്നതു എവിടെ ചെന്ന് നില്‍ക്കും എന്നറിയില്ല. ഹോസ്പിറ്റല്‍ ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. ചാഡ് നീൽസൺ പറഞ്ഞു. രണ്ടു മാസത്തിനു മുമ്പു ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞങ്ങള്‍ ആരും കരുതിയില്ല. അടുത്ത ആഴ്ചകളില്‍ ഇനി എന്തു സംഭവിക്കുമെന്ന് പറയാനും വയ്യ ഡോക്ടര്‍ കൂട്ടിചേര്‍ത്തു.

വാക്‌സിനേഷന്റെ സൗകര്യം കൂടുതല്‍ ലഭിക്കാതിരുന്ന ജനുവരി മാസത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടേയും മരണപ്പെട്ടവരുടേയും സ്ഥിതിയിലേക്ക് സംസ്ഥാനം മാറുമോ എന്ന് ആശങ്കയും ഇദ്ദേഹം പങ്കുവെച്ചു.

സംസ്ഥാനത്തു വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനു കൂടുതല്‍ പേര്‍ മുന്നോട്ടുവരികയും, കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതാവശ്യമാണെന്ന് ജാക്‌സന്‍വില്ല ഹെല്‍ത്ത് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക്...

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാകയിലേക്കും കടക്കാൻ പരിശോധന നിർബന്ധം കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന. ഇടുക്കിയിൽ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിൽ ആണ്...
WP2Social Auto Publish Powered By : XYZScripts.com