17.1 C
New York
Tuesday, September 28, 2021
Home US News ഫ്ളോറിഡ - ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണ കോവിഡ് കേസുകളിൽ റിക്കാർഡ്

ഫ്ളോറിഡ – ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണ കോവിഡ് കേസുകളിൽ റിക്കാർഡ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫ്ളോറിഡ: ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളിൽ മൂന്നുതവണയാണ് ഫ്ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ചത്.

സി ഡി സി യുടെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം 23903 രോഗികളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഫ്ളോറിഡയിലെ ആഗസ്റ്റ് 6 വരെയുള്ള കോവി ഡ് രോഗികളുടെ എണ്ണം 2725450 ആയി ഉയർന്നു. ശനിയാഴ്ച ആശുപത്രിയിൽ 13348 പേരെയാണ് പ്രവേശിപ്പിച്ചത്.ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചപ്പോൾ സംസ്ഥാനത്തെ മാത്രം മരണ സംഖ്യ 39696 ആയി. ഈ കണക്കുകൾ ശനിയാഴ്ച സി ഡി സി ഔദ്യോഗികമായി പുറത്തുവിട്ടതാണ്.

ജൂലൈ 31 മുതൽ സംസ്ഥാനത്ത് ഏകദിന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്.21683 പേർ. വ്യാഴാഴ്ച 22783 പേർ.ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസിന്റെ കണക്കനുസരിച്ച് തുടർച്ചയായി ഒരാഴ്ചയിൽ 6 ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടവരുടെ എണ്ണത്തിൽ റിക്കാർഡ് വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ആഗസ്റ്റ് 7 വരെ അമേരിക്കയിൽ കോവിഡ് മൂലം 620404 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: