17.1 C
New York
Saturday, January 22, 2022
Home Special ഫ്ളോട്ടിംഗ് പത്മാസനം റിക്കാർഡ് നേട്ടവുമായി ഏഴ് വയസുകാരി

ഫ്ളോട്ടിംഗ് പത്മാസനം റിക്കാർഡ് നേട്ടവുമായി ഏഴ് വയസുകാരി

വാർത്ത: സുജ പാറുകണ്ണിൽ

യോഗാഭ്യാസനത്തിൽ റിക്കോർഡ് നേട്ടവുമായി ഏഴ് വയസ്സുകാരി നദിയ ബിനോയി. ഒരു മണിക്കൂറിൽ അധികം വെള്ളത്തിന് മുകളിൽ ശ്വാസം പിടിച്ച് കിടന്ന് ഫ്ളോട്ടിംഗ് പത്മാസനം ഇനത്തിലാണ് ഈ കൊച്ച് മിടുക്കി ഇന്ത്യൻ വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.

ഇരുത്തം വന്ന യോഗാചാര്യൻമാർക്ക് മാത്രം സ്വായക്തമായ ഒരു യോഗ മുറയാണ് പ്ലാവിനി പ്രാണായാമം എന്നറിയപ്പെടുന്ന ഫ്ളോട്ടിംഗ് പത്മാസനം.

മയക്കുമരുന്നി നടിമപ്പെടുന്ന യുവജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രസ്തുത ആസന പരിശീലനത്തിലൂടെ നദിയ ലക്ഷ്യമാക്കുന്നത്. മണ്ണൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

കരാട്ടെ ബ്യൂ ബെൽറ്റ് ധാരിയായ നദിയ. 4-ാം വയസ്സ് മുതൽ യോഗാഭ്യാസം ചെയ്യുന്ന നദിയയുടെ പരിശീലകൻ പിതാവ് ബിനോയി ജോണാണ്.

ഒക്ടോബർ 17ാം തീയതി ഞായറാഴ്ച വൈകിട്ട് 3.30 ന് ചങ്ങനാശ്ശേരി ISSA യിൽ വച്ചായിരുന്നു പ്രദർശനം. അഞ്ചൽ മണ്ണൂർ തെങ്ങിലഴികം ബിനോയി ജോണിന്റെയും ചങ്ങനാശ്ശേരി മാമ്മൂട് പാറുകണ്ണിൽ നിമ്മി മാത്യുവിന്റേയും മകളാണ്. മുമ്പ് ഓർമ്മശക്തി തെളിയിക്കുന്ന പല വീഡിയോകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി ജനശ്രദ്ധ നേടിയ കുട്ടിയാണ് നദിയ.

വാർത്ത: സുജ പാറുകണ്ണിൽ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: