17.1 C
New York
Sunday, January 29, 2023
Home US News ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

Bootstrap Example

ഫ്ലോറിഡ: കോവിഡ് മഹാമാരിയുടെ ദുരന്തഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു. മരണനിരക്ക് ഒറ്റ സംഖ്യയിൽ എത്തിയതായി ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിനുശേഷം ഏപ്രിൽ 12 ഞായറാഴ്ച സംസ്ഥാനത്തെ ആകെ മരണസംഖ്യ 8 ആയി കുറഞ്ഞു. ഇതിൽ ആറു പേർ ഫ്ലോറിഡായിലുള്ളവരും, രണ്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഫ്ലോറിഡായിലെത്തിയവരുമായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിൽ ഫ്ലോറിഡായിലെ മരണസംഖ്യ ഇരുപത്തിരണ്ടിനും, തൊണ്ണൂറ്റിയെട്ടിനും ഇടയിലായിരുന്നു. ഈ വർഷാരംഭത്തോടെ സൺഷൈൻ സംസ്ഥാനമായി അറിയപ്പെടുന്ന ഫ്ലോറിഡായിൽ മരണനിരക്കും, രോഗനിരക്കും ഗണ്യമായി കുറഞ്ഞുവരികയാണ്.

ഫ്ലോറിഡാ സംസ്ഥാനത്ത് കോവിഡ് വാക്സീൻ നൽകുന്നത് വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഇരുപത്തിരണ്ടു ശതമാനം പേർക്ക് പേർക്ക് രണ്ടു ഡോസ് വാക്സീൻ ലഭിച്ചുകഴിഞ്ഞു. മുപ്പത്തിയഞ്ചു ശതമാനം പേർക്ക് ഒരു ഡോസും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ ആദ്യവാരം മുതൽ പതിനെട്ടു വയസ്സിനു താഴെയുള്ളവർക്കും കോവിഡ് വാക്സീൻ നൽകി തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: