17.1 C
New York
Saturday, August 13, 2022
Home US News ഫ്ലോറിഡയില്‍ കോവിഡ് മരണം 35,000 കവിഞ്ഞു. 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ്...

ഫ്ലോറിഡയില്‍ കോവിഡ് മരണം 35,000 കവിഞ്ഞു. 60 ദിവസത്തേക്ക് കൂടി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി ദീര്‍ഘിപ്പിച്ചു

ഫ്ലോറിഡ: ഏപ്രില്‍ 28 ബുധനാഴ്ച ഫ്ലോറിഡയിൽ കോവിഡ് 19നെ തുടര്‍ന്ന് 72 പേര്‍ മരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 35,030 ആയി ഉയര്‍ന്നു. ഇന്ന് 5,178 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ സംഖ്യ 2,222,546 ആയി. 91,636 പേരെ ഇതുവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പാന്‍ഡമിക്കിന്റെ രണ്ടാം ഘട്ടത്തില്‍ അമേരിക്കയിലെ രോഗികളുടെ എണ്ണം ഏറ്റവും വര്‍ദ്ധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഫ്ലോറിഡ പത്താം സ്ഥാനത്താണ്.

ഒര്‍ലാന്റൊ മെട്രോ ഏരിയായിലാണ് കോവിഡിന്റെ വ്യാപനം ഏറ്റവും കൂടുതലായിരിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെയുള്ള കണക്കുകളാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓറഞ്ചു കൗണ്ടിയില്‍ ഇതിനകം 16 വയസ്സിനു മുകളിലുള്ള 70% പേര്‍ക്കും കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും നല്‍കാന്‍ കഴിഞ്ഞതായി മേയര്‍ ജെറി ഡെമിംഗിംസ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയില്‍ 38192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതിനു മുമ്പുള്ള ആഴ്ചയില്‍ കോവിഡ് സ്ഥിരികരിച്ചത് 42668 പേരിലാണെന്ന് അധികൃതര്‍ പറഞ്ഞു. അതോടൊപ്പം മരണം കഴിഞ്ഞ ആഴ്ചയില്‍ 414 ഉം, അതിനു മുമ്പുള്ള ആഴ്ചയില്‍ 452 ഉം ആയിരുന്നു.

ഫ്ലോറിഡാ ഗവര്‍ണര്‍ കൊറോണ വൈറസിനെ നേരിടാന്‍ പ്രഖ്യാപിച്ച സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി അടുത്ത 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുമെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: