17.1 C
New York
Friday, October 7, 2022
Home US News ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 6 മരണം നിരവധിപേര്‍ക്ക് പരിക്ക്

ഫോര്‍ട്ട്‌വര്‍ത്തില്‍ നൂറില്‍പരം വാഹനങ്ങള്‍ കൂട്ടിയടിച്ചു, 6 മരണം നിരവധിപേര്‍ക്ക് പരിക്ക്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഫോര്‍ട്ട്‌വര്‍ത്ത്: ഫെബ്രുവരി 11 വ്യാഴാഴ്ച രാവിലെ 6 മണിക്ക് സ്റ്റേറ്റ് 35 w ല്‍ ഉണ്ടായ വാഹനാപടങ്ങളില്‍ 6 പേര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച രാത്രി മുതല്‍ ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ആരംഭിച്ച അതിശൈത്യത്തെ തുടര്‍ന്ന് വ്യാഴാഴ്ച റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിന് കാരണമായത്. തെന്നിമാറിയ വാഹനങ്ങളുടെ പുറകിലായി മറ്റു വാഹനങ്ങള്‍ ഇടിച്ചു കയറുകയായിരുന്നു. ഫോര്‍ട്ട്‌വര്‍ത്ത് ഡൗണ്‍ ടൗണിന് വടക്കുഭാഗത്ത് ഇന്റര്‍സ്‌റ്റേറ്റ് ഹൈവേയില്‍ ഒരു മൈല്‍ നീളത്തിലാണ് വാഹനങ്ങള്‍ ഇടിച്ചു കയറിയത്.

ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 60 പേരെ ചികിത്സക്കായി വിവിധ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടിലധികം പതിനെട്ട് ചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടു. രാവിലെ സംഭവ സ്ഥലത്തെത്തിയ പോലീസുകാര്‍ ഓരോ വാഹനവും പരിശോധിച്ചു പരിക്കേറ്റവരെ പുറത്തെടുക്കുന്നതിന് പ്രതികൂല കാലാവസ്ഥയിലും വിജയിച്ചുവെന്നതാണ് മരണ സംഖ്യ കുറയുന്നതിന് കാരണമായി പോലീസ് പറയുന്നത്.

ഹൈപോതെര്‍മിയ ബാധച്ചതിന് വഴിയാത്രക്കാര്‍ക്കും ചികിത്സ വേണ്ടിവന്നു. സഹായത്തിനെത്തി ചേര്‍ന്ന നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ചകിത്സ വേണ്ടിവന്നു. സഹായത്തിനെത്തി ചേര്‍ന്ന നാല് പോലീസ് ഉദ്യോഗസഥർക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

ഇന്റര്‍ സ്റ്റേറ്റ് ഹൈവേ ഇന്നു മുഴുവന്‍ അടഞ്ഞു കിടന്നു. ഈ സ്ഥലത്തുള്ളവരോട് യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശുഭചിന്ത- (27) – പ്രകാശഗോപുരങ്ങൾ – (ഭാഗം-3)

ഭൃഗുഡിയില്‍ മിന്നിത്തിളങ്ങുന്ന ചൈതന്യ നക്ഷത്രം ഞാന്‍ ആരാണ് ? ഓരോ മനുഷ്യനും ദിവസവും ഞാന്‍ ഞാന്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ഞാൻ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ സുരേഷ് ആണ് അല്ലെങ്കില്‍ അശ്വതി ആണ്...

വടകര വിശേഷങ്ങൾ (പാർട്ട്‌ – 6) ക്ഷേത്രങ്ങളും സ്മാരകവും.

വടകരയിലെ പ്രസിദ്ധമായ ചില ക്ഷേത്രങ്ങളും സ്മാരകവും നോക്കാം. കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം ---------------------------------------------- താഴെ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലേരി കുട്ടിച്ചാത്തൻ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമമ്മിക്കപ്പെട്ടു എന്ന് കരുതുന്നു.ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജാതി -ജന്മി വ്യവസ്ഥകളെ എതിർക്കുകകയും...

പ്രതിഭകളെ അടുത്തറിയാം (42) ഇന്നത്തെ പ്രതിഭ: മായ ബാലകൃഷ്ണൻ.

എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് സ്വദേശി. അദ്ധ്യാപക ദമ്പതികളായ കെ എസ് ബാലകൃഷ്ണൻ നായർ, പി കെ വിജയമ്മ എന്നിവരുടെ 4 മക്കളിൽ ഏറ്റവും ഇളയവളാണ്. അസ്വാതന്ത്ര്യത്തിനു മേലുള്ള സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് എഴുത്ത് എന്ന്...

മരണ ശകടത്തിലെ വിനോദ യാത്ര (ജിതാ ദേവൻ എഴുതുന്ന “കാലികം”)

മലയാളക്കരയെ ആകെ കണ്ണീരിൽ ആഴ്ത്തിയ അപകടമാണ് വടക്കാഞ്ചേരിയിൽ ഉണ്ടായത്. അഞ്ച് സ്കൂൾ വിദ്യാർഥികളും ഒരു അദ്ധ്യാപകനും മൂന്ന് ബസ് യാത്രക്കാരും അശ്രദ്ധകൊണ്ട് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഒൻപത് കുടുംബങ്ങൾക്ക് തീർത്താൽ തീരാത്ത നഷ്ടവും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: