( സലിം – ഫോമാ ന്യൂസ് ടീം )
ജീവിതം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, നിർദ്ധനരും,,അശരണരുമായവരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ സാമ്പത്തിക സഹായ പദ്ധതിയായ ഫോമാ ഹെല്പിങ് ഹാന്റിന്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കോപ്പറേറ്റീവ് രജിസ്ട്രാർ ആയി ഈയിടെ നിയമിതനായ ശ്രീ പി.ബി.നൂഹ്.നമുക്ക് ചുറ്റും സേവന സന്നദ്ധരായ ഒരുപാട് പേരുണ്ട് എന്ന് തന്റെ പത്തനംതിട്ടയിലെ കളക്ടർ പദവിയിലിരിക്കെ ബോധ്യപ്പെട്ടതാണ്.താൻ ആവശ്യപ്പെട്ടപ്പോഴൊക്കെ നിരവധി പേർ സഹായിക്കാൻ മുന്നോട്ട് വന്നത് മലയാളികളുടെ സേവന മനോഭാവത്തെ വെളിവാക്കുന്നു. . എന്നാൽ സേവന സന്നദ്ധരായവരെ ഏകോപിപ്പിച്ചു കൊണ്ട് പോകാനും, അവരെ ഒരുമിപ്പിച്ചു ശരിയായ ദിശയിൽ യാഥർത്ഥ സഹായം ആവശ്യമായിട്ടുള്ളവരെ കണ്ടെത്തി അവർക്ക് സേവനം ലഭ്യമാക്കാനും ഫോമയെ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ഫോമയുടെ ഹെൽപ്പിംഗ് ഹാൻഡ് സുതാര്യവും, ശരിയായ മാനദണ്ഡങ്ങൾ പാലിച്ചും ഒരു വലിയ പ്രസ്ഥാനമായി വളരട്ടെ എന്നു ആശംസിക്കുകയും, ഫോമയുടെ വരുംകാല പ്രവർത്തനങ്ങളിൽ തന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ, ഗുരു രത്നം ജ്ഞാന തപസ്വി ജീവകാരുണ്യ രംഗത്ത് ഫോമാ നടത്തുന്ന പ്രവർത്തങ്ങൾ പ്രകീർത്തിച്ചു. ഈ ദുരിത കാലത്തിലൂടെ നാം കടന്നുപോകുമ്പോൾ, നാം കണ്ടറിഞ്ഞ നന്മകളും, പഠിച്ച പാഠങ്ങളും, നമ്മുടെ ജീവിതത്തെ പാകപ്പെടുത്താനും, മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകുവാനും, സഹായ ഹസ്തം നൽകാൻ തയ്യാറുള്ളവർക്ക് ഒരു പ്രചോദനമാകുവാനും ഫോമയുടെ ഹെല്പിങ് ഹാൻഡ് പദ്ധതിയിലൂടെ ഫോമാക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചുകൊണ്ട് ഫോമയുടെ ഹെല്പിങ് ഹാന്റിന്റെ വെബ്സൈറ്റ് .അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഫോമയുടെ ഹെല്പിങ് ഹാൻഡ് ഫോമയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഏറ്റവും ഉദാത്തമായ മാതൃകയാണ്. ഫോമ മലയാളികൾക്ക് നൽകിയിട്ടുള്ള എല്ലാ സേവനങ്ങളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും,കൂടുതൽ പേരെ സേവന സന്നദ്ധരാകാൻ പ്രചോദിപ്പിക്കട്ടെ എന്ന് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ആശംസിച്ചു.
ഹെല്പിങ് ഹാൻഡിന്റെ സഹായ പദ്ധതിയിലേക്കുള്ള എക്കോയുടെ ആദ്യ സംഭാവന ഡോക്ടർ. തോമസ് മാത്യവിൽ നിന്ന് സ്വീകരിച്ചു കൊണ്ട് അഭിവന്ദ്യനായ ഫാദർ ഡേവിസ് ചിറമേൽ ചടങ്ങിൽ ആശംസയർപ്പിച്ചു. ജീവിതത്തെ പ്രതിരോധിക്കാൻ നമ്മിൽ നിന്ന് പുറത്ത് കടക്കുക എന്നതാണ് ഏറ്റവും നല്ല ഒറ്റമൂലി. ഈ വലിയ ലോകത്തിൽ നമുക്ക് ഉള്ളത് ചെറിയ ജീവിതമാണ്. ഈ ചെറിയ ജീവിതം കൊണ്ട് മറ്റുള്ളവർക് നന്മ ചെയ്യുമ്പോഴാണ് നാം ജീവിച്ചിരിക്കുന്നതിനു അർത്ഥമുണ്ടാകുന്നത്.ജീവിതത്തിന്റെ മഹത്വമിരിക്കുന്നത് നാം ചെയ്യുന്ന പ്രവൃത്തിയിലാണ്. നാം എവിടെ ജീവിക്കുന്നു എന്നത് അപ്രസക്തമാണ്. മണ്ണിനും, മനുഷ്യനും നാം ചെയ്യന്ന നന്മകളാണ് നമ്മളെ മഹത്വമുള്ളവരാക്കുന്നത്. നമ്മൾ തന്നയെയാണ് നമ്മുടെ സുഹൃത്ത്. നമ്മൾക്ക് നമ്മളെ തന്നെ തിരിച്ചറിയുവാൻ കഴിയുന്നത് , മറ്റുള്ളവർക്ക് വേണ്ടി ജീവിതത്തിലുടനീളം നാം കാണിക്കുന്ന സഹാനുഭൂതിയും, സേവന സന്നദ്ധതയുമാണ്. ഫോമയ്ക്കും പ്രവർത്തകർക്കും ജീവിതത്തിൽ കരുത്ത് നേടാൻ നിങ്ങൾ ചെയ്യുന്ന നന്മകളിലൂടെ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഉദ്ഘാടന ചടങ്ങിൽ മുപ്പത്തിയൊന്ന് പേർ ആയിരം ഡോളറും, ഒരാൾ മുവായിരം ഡോളറും സംഭാവന നൽകി ഹെല്പിങ് ഹാൻഡിന്റെ സേവന പദ്ധതിയിലെ ആദ്യ പങ്കാളികളായി.
ചടങ്ങിൽ, ഫോമ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‍ണൻ സ്വാഗതം ആശംസിച്ചു. ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ട്രഷറർ തോമസ് ടി.ഉമ്മൻ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ,ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ ഹെല്പിങ് ഹാൻഡ് ചെയർമാൻ സാബു ലൂക്കോസ്, ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ ജോൺ സി.വർഗ്ഗീസ്, ഫോമാ ജുഡീഷ്യൽ കമ്മറ്റി ചെയർമാൻ മാത്യ ചെരുവിൽ,
കംപ്ലെയ്ൻസ് ചെയർമാൻ രാജു വർഗ്ഗീസ്,വിമൻസ് ഫോറം വൈസ് ചെയർമാൻ ജൂബി വള്ളിക്കളം, ഹെല്പിങ് ഹാൻഡിന്റെ പ്രചോദനവും, ഫോമയുടെ സഹചാരിയുമായ ദിലീപ് വർഗ്ഗീസ്, ജോൺ ടൈറ്റസ്,ബിജു ലോസൺ , ജെയിംസ് ഇല്ലിക്കൽ, ജേക്കബ് എബ്രഹാം ഹെഡ്ജ്, സ്റ്റീഫൻ കിഴക്കേക്കൂറ്റ്, എന്നിവർ ആശംസകൾ നേർന്നു. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ കൃതജ്ഞത രേഖപ്പെടുത്തി.
