17.1 C
New York
Saturday, January 22, 2022
Home US News ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

ഫോമ നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.

(ഫോമാ ന്യൂസ് ടീം )

ഫോമാ  നഴ്‌സസ് ഫോറം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു.  “ഫ്ലോറൻസ് നൈറ്റിംഗേലിന്റെ യുഗം മുതൽ ഇന്നുവരെയുള്ള  ആതുര ശുശ്രൂഷ സേവനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഒരു ലഘുചിത്ര വിവരണത്തോടെയാണ് പരിപാടി ആരംഭിച്ചത്:

ഫോമാ നഴ്സസ് ഫോറത്തിന്റെ ദേശീയ ചെയർപേഴ്‌സൺ ഡോ. മിനി മാത്യു (ഫ്ലോറിഡ) വിശിഷ്ടാതിഥികളെയും ഫോമ ദേശീയ നേതാക്കളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്യുകയും നഴ്‌സുമാരുടെ നിസ്വാർത്ഥമായ  സംഭാവനകളെയും സേവനത്തെയും അഭിനന്ദിക്കുകയും ചെയ്തു,  ഫോമാ നഴ്സസ് ഫോറത്തിന്റെ കാഴ്‌ചപ്പാട്, ദൗത്യം, അതിന്റെ ഭാവി പരിപാടികൾ  എന്നിവയും  അവതരിപ്പിച്ചു.

ഇന്ത്യൻ കോൺസൽ  ജനറൽ  ഡോ. സ്വാതി  കുൽക്കർണി  നഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു.  ഫ്രാൻ‌സിക്കൻ ഹെൽത്ത് കെയർ, ചീഫ് നഴ്സിംഗ് ഓഫീസർ,  ആഗ്നെസ് തേരാടി ,ഡോ. ആനി പോൾ (റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ, നഴ്‌സ് പ്രാക്ടീഷണർ), ഡോ. രാജി (ജോയിന്റ് കമ്മീഷൻ ഡയറക്ടർ ഓഫ് ക്വാളിറ്റി),ഫോമ  പ്രസിഡന്റ് ശ്രീ.അനിയൻ ജോർജ്, ജനറൽ സെക്രട്ടറി . ടി ഉണ്ണികൃഷ്ണൻ  ട്രഷറർ –  തോമസ് .ടി .ഉ മ്മൻ,വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി-ശ്രീ. ജോസ് മണക്കാട് , ജോയിന്റ് ട്രഷറർ – ശ്രീ. ബിജു തോണിക്കടവിൽ, നാഷണൽ കമ്മിറ്റി മെമ്പർ ബിജു ആന്റണി  എന്നിവർ ആശംസകൾ അർപ്പിച്ചു..നഴ്‌സസ് ഫോറം വൈസ് ചെയർപേഴ്‌സൺ ഡോ. റോസ്മേരി കോലെൻചേരി , ആതുര സേവനത്തിനിടയിൽ ജീവൻ വെടിഞ്ഞ ലോകമെമ്പാടുമുള്ള  മാലാഖമാർക്ക് ആദരാഞ്ജലി അർപ്പിച്ചു

നഴ്‌സസ് ഫോറം ആതുര സേവനരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ വിവിധ വിഭാഗങ്ങളിലായി ആദരിക്കുകയും അവാർഡ്‌  നല്കുകയും ചെയ്തു.

നാഷണൽ ഫോമാ നഴ്സസ് ഫോറത്തിന്റെ സെക്രട്ടറി എലിസബത്ത് സുനിൽ സാം,  നന്ദി രേഖപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: