17.1 C
New York
Sunday, January 29, 2023
Home US News ഫോമാ 2020 - 2022 പൊളിറ്റിക്കൽ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂർ ചെയർമാൻ

ഫോമാ 2020 – 2022 പൊളിറ്റിക്കൽ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂർ ചെയർമാൻ

Bootstrap Example

( ഫോമാ ന്യൂസ് ടീം )

ജനാധിപത്യമൂല്യങ്ങൾക്കും പൗരാവകാശസംരക്ഷണത്തിനും മുന്ഗണന നൽകികൊണ്ട് പ്രവാസി സമൂഹത്തിനു സജീവ നേതൃത്വം ഉറപ്പാക്കുവാൻ പ്രവർത്തിക്കുന്ന ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഭാരവാഹികളെ ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.

ഫോമായുടെ മുതിർന്ന നേതാവും പൊളിറ്റിക്കൽ ഫോറത്തിന്റെ മുൻ സെക്രട്ടറിയുമായ സജി കരിമ്പന്നൂർ ചെയർമാനും , പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവർത്തകനായ എ. സി ജോർജ് സെക്രട്ടറിയുമാണ്. കൂടാതെ ലോക കേരള സഭാ അംഗവും നാഷ്‌വിൽ കേരള അസോസിയേഷൻ സെക്രട്ടറിയുമായ ഷിബു പിള്ള (വൈസ് ചെയർമാൻ ) , ഫോമായുടെ ഫ്ലോറിഡയിലെ പ്രവർത്തനങ്ങൾക്കു സജീവ നേതൃത്വം നൽകിവരുന്ന സ്കറിയ കല്ലറക്കൽ (ജോ. സെക്രട്ടറി), ഫോമാ വിമെൻസ് ഫോറത്തിൽ ദീര്ഘവര്ഷങ്ങളായി നേതൃത്വം നൽകുന്ന ന്യൂയോർക്കിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ലോണാ എബ്രഹാം (കമ്മിറ്റി), കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ മുൻ സെക്രട്ടറി പോൾ ഇഗ്‌നേഷ്യസ് (സിവിക്ക് അഫയേഴ്‌സ്)) എന്നിവരെയാണ് നാഷണൽ എക്സിക്യൂട്ടീവ് പൊളിറ്റിക്കൽ ഫോറം ഭാരവാഹികളായി ചുമതല ഏൽപ്പിച്ചിരിക്കുന്നത്. നാഷണൽ കമ്മിറ്റിയിൽ നിന്നും കോർഡിനേറ്ററായി ആന്റോ കവലക്കലും, പൊളിറ്റിക്കൽ ഫോറത്തിനു ശക്തമായ നേതൃത്വം നൽകിയ പൊളിറ്റിക്കൽ ഫോറം മുൻ ചെയർമാനായിരുന്ന ഫോമാ ട്രഷറാർ തോമസ് റ്റി ഉമ്മനും കമ്മിറ്റിയിൽ ഉണ്ടായിരിക്കും.

പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും മുൻനിരയിൽ നിന്നു പ്രവർത്തിക്കുന്ന ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തേകുവാൻ പുതിയ ഭാരവാഹികൾക്ക് സാധ്യമാവട്ടെയെന്നു ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ് റ്റി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. സെക്രട്ടറി ജോസ് മണക്കാട് , ജോ. ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: