17.1 C
New York
Wednesday, December 6, 2023
Home US News ഫോമാ ഹെൽപ്പിങ് ഹാന്റിന്റെ കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ.

ഫോമാ ഹെൽപ്പിങ് ഹാന്റിന്റെ കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ.

( സലിം ആയിഷ : ഫോമാ പി ആർ ഓ )

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനു നിഥിന് കൈത്താങ്ങുമായി ഫോമാ ഹെല്പിങ് ഹാന്റ്. ഹെൽപ്പിംഗ് ഹാന്റിലൂടെ കാരുണ്യ മനസ്കരായ അഭ്യുദയ കാംഷികൾ നൽകിയ സംഭാവനകൾ നിഥിന് കൈമാറി. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ സാധാരണ കുടുംബത്തിൽ പെട്ട നിഥിന്റെ വൃക്കകൾ തകരാറിലായതിനെ തുടർന്ന് ചികിത്സകൾക്കാവാശ്യമായ ധനം കണ്ടെത്തുക എന്നത് കുടുംബത്തിന് വളരെ ക്ലേശകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫോമാ ഹെൽപ്പിങ് ഹാൻഡ് സഹായ ഹസ്തം നീട്ടിയത്.

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിന് ഫോമാ രൂപം നൽകിയ ജീവകാരുണ്യ സഹായ പദ്ധതിയാണ് ഹെല്പിങ് ഹാൻഡ്. നൂറ് ഡോളറിൽ കുറയാത്ത, ആഗ്രഹിക്കുന്ന ഒരു സംഖ്യ പ്രതിമാസമോ, ഒറ്റ തവണയോ ആയി ഹെല്പിങ് ഹാന്റ് പദ്ധതിയിലേക്ക് https://fomaahelpinghands.org എന്ന വെബ്സൈറ്റിലൂടെ സംഭാവനയായി നൽകി ഹെല്പിങ് ഹാന്റിൽ പങ്കാളികളാകാം.അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ് ഫോമയുടെ ഹെല്പിങ് ഹാൻഡ് സാമ്പത്തിക സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളിലും, അപകടങ്ങളിലും പെട്ട് സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർ , വിദ്യാഭ്യാസ-ആരോഗ്യ-ചികിത്സ രംഗത്തെ ആവശ്യങ്ങൾക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, തുടങ്ങിയവരെയാണ് ഹെല്പിങ് ഹാന്റിന്റെ ഗുണഭോക്താക്കൾ ആയി കണക്കാക്കുക.

ഫോമ നിർവ്വാഹക സമിതിയും, ദേശീയ സമിതി അംഗങ്ങളും, ഫോമാ ഹെല്പിങ് ഹാന്റിന്റെ സന്നദ്ധ സേവകരും, അംഗങ്ങളും, മേഖല കോർഡിനേറ്റേഴ്‌സും, റീജിയണൽ വൈസ്പ്രസിഡന്റുമാരും, ആത്മാര്ഥതയോടെ കൈകോർത്തതിന്റെ ഫലമായാണ് നിഥിനെ സഹായിക്കാൻ ഹെല്പിങ് ഹാന്റിനു കഴിഞ്ഞത്. സഹായിക്കാനും, സംഭാവന നൽകാനും തയ്യാറായ എല്ലാ നല്ല മനസ്കരായവർക്കും , ഫോമയുടെ അഭ്യുദയകാംഷികൾക്കും ഫോമാ എക്സിക്യൂട്ടീവ് സമിതിയും, ഹെല്പിങ് ഹാന്റിന്റെ ഭാരവാഹികളും നന്ദി അറിയിച്ചു.

( സലിം ആയിഷ : ഫോമാ പി ആർ ഓ )

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല ഖുർആൻ പാരായണത്തിലും കേമൻ

കോട്ടയ്ക്കൽ.മുഹമ്മദ് ഫർഹാൻ ഓട്ടത്തിൽ മാത്രമല്ല കേമൻ. ഹൈസ്കൂൾ വിഭാഗം ഖുർആൻ പാരായണത്തിലും ഒന്നാമനാണ് ഈ പത്താംക്ലാസുകാരൻ. ചേറൂർ പിപിടിഎംവൈ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഫർഹാൻ 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ റിലേയിലും...

കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസ്; പ്രതികൾ കല്യാണം കൂടാൻ വന്നവർ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവർന്ന കേസിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ക്ഷേത്ര ജീവനക്കാരെ കണ്ടപ്പോൾ ഓടി രക്ഷപെട്ട ഇവരെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കുടുക്കിയത്. കഴിഞ്ഞ മാസം...

അ­​തി​ര്‍­​ത്തി ത​ര്‍​ക്കം: കോ­​ഴി­​ക്കോട്ട് അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ­​റ്റു*

കോ­​ഴി­​ക്കോ­​ട്: അ­​തി​ര്‍­​ത്തി ത​ര്‍­​ക്ക­​ത്തി­​നി­​ടെ അ­​ച്ഛ​നും മ­​ക​നും വെ­​ട്ടേ​റ്റു. മൈ­​ക്കാ­​ട് സ്വ­​ദേ­​ശി അ­​ശോ­​ക് കു­​മാ​ര്‍, മ­​ക​ന്‍ ശ​ര­​ത് എ­​ന്നി­​വ​ര്‍­​ക്കാ­​ണ് വെ­​ട്ടേ­​റ്റ­​ത്.ഇ​വ­​രെ കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കോഴിക്കോട് കോടഞ്ചേരിയിലാണ്...

ഓർമ്മകളിൽ ഒരു ക്രിസ്തുമസ്ക്കാലം (ഓർമ്മക്കുറിപ്പ്‌ – ക്രിസ്തുമസ് സ്‌പെഷ്യൽ – 4) ✍ബെന്നി മഞ്ഞില, കൊച്ചി)

വര്‍ഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന്, വെറുതെ നടക്കാന്‍ ഇറങ്ങിയതാണ് ഞാന്‍. നടന്നുകയറിയത് നാട്ടിലെ സി.പി.എം ഓഫീസില്‍. അവിടെ അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും, അന്നും ഇന്നും ജില്ലാ കമ്മിറ്റി അംഗവുമായ...
WP2Social Auto Publish Powered By : XYZScripts.com
error: