17.1 C
New York
Monday, November 29, 2021
Home US News ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു.

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു.

(സലിം ആയിഷ : ഫോമാ പി ആർ ഓ)

വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി കോട്ടയം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ ഫോമാ ഹെല്പിങ് ഹാന്റിന്റെ നേതൃത്വത്തിൽ സ്മാർട് ഫോണുകൾ വിതരണം ചെയ്തു.

ഏറ്റുമാനൂർ പഞ്ചായത്തിൽ ടൗൺ യുപി സ്‌കൂളിൽ പത്ത് സ്മാർട്ട് ഫോണുകളും, മാഞ്ഞൂർ പഞ്ചായത്തിലെ കുറുപ്പന്തറ സെന്റ് തോമസ് സ്‌കൂളിൽ അഞ്ചു ഫോണുകളുമാണ് വിതരണം ചെയ്തത്.

കുറുപ്പന്തറ സെന്റ് തോമസ് സ്കൂളിൽ മഞ്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കോമളവല്ലി രവീന്ദ്രൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷെർലി ജേക്കബിനു ഫോണുകൾ നൽകി.കെ.സി‌.വൈ‌.എൽ പ്രസിഡന്റ് നിതിൻ ഷാജി പാറച്ചുടലയിലിന്റെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ വെച്ചാണ് ഫോണുകൾ കൈമാറിയത്.

എറ്റുമനൂർ ടൗൺ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഫോണുകൾ വിതരണം ചെയ്തത് ഏറ്റുമാനൂർ കൗൺസിൽ ചെയർ പേഴ്‌സൺ ശ്രീമതി ലൗലി ജോർജ് ആണ്.സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ബിജുമോൻ പി.കെ, സ്‌കൂൾ മാനേജർ ഫാ. ജോസ് കടവിൽചിരയിൽ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സംഘടിപ്പിച്ചത് സ്കൂളിലെ അദ്ധ്യാപികയും മികച്ച കമ്മ്യൂണിറ്റി പ്രവർത്തകയുമായ ശ്രീമതി കവിത ജോണി സ്രാമ്പിച്ചിറയാണ്.

ജുബി &ജോണി ചക്കുങ്കൽ , ജെയിൻ & ജോമി മാത്യുസ് കണ്ണച്ചാൻപറമ്പിൽ എന്നിവരാണ് രണ്ടു സ്‌കൂളുകളിലേക്കുമുള്ള ഫോണുകൾ ഫോമാ ഹെല്പിങ് ഹാന്റിനായി സംഭാവന ചെയ്തത്.

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഫോണുകൾ സംഭാവന ചെയ്തവർക്ക് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ ,ഹെല്പിങ് ഹാന്റ് ഭാരവാഹികളായ സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ, ജെയിൻ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍, ഡോ.ജഗതി നായര്‍, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവർ നന്ദി അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: