17.1 C
New York
Saturday, July 31, 2021
Home US News *ഫോമാ 'ഹെല്പിങ് ഹാൻഡ്‌സ് ' സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5...

*ഫോമാ ‘ഹെല്പിങ് ഹാൻഡ്‌സ് ‘ സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന് *

(ഫോമാ ന്യൂസ് ടീം)

നിർദ്ധനരും, അശരണരുമായവരെ സഹായിക്കുന്നതിനും, അവരുടെ അതിജീവന പ്രക്രിയയിൽ ഭാഗമാകുന്നതിനും , ഫോമാ 2020-2022 കാലത്തെ ഭരണ സമിതി നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയായ ഹെല്പിങ് ഹാൻഡിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് ഈസ്റ്റേൺ ടൈം 8.30 ന്, ആരാധ്യനായ മുൻ പത്തനം തിട്ട കളക്ടറും, ഇപ്പോഴത്തെ കോപ്പറേറ്റിവ് രജിസ്ട്രാറുമായ ഡോക്ടർ. പി.ബി.നൂഹ് ഐ.എ.എസ് നിർവ്വഹിക്കും.

തദവസരത്തിൽ സമാനതകളില്ലാത്ത നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ, ജനസേവന രംഗത്ത് കയ്യൊപ്പ് ചാർത്തിയ ദയാബായി, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഫാദർ ഡേവിസ് ചിറമേൽ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി (ശാന്തിഗിരി), എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ കൊണ്ട് ചടങ്ങിനെ സമ്പന്നമാക്കും.

ലോകത്താകമാനമുള്ള സംഘടനകൾക്ക് ജനസേവനത്തിന്റെയും , കാരുണ്യ പ്രവർത്തനങ്ങളുടെയും പാതയിൽ, ഹെല്പിങ് ഹാൻഡിലൂടെ ഒരു പുതിയ മാതൃക തീർക്കുകയാണ് ഫോമാ. അമേരിക്കയിലും, കേരളത്തിലും, അത്യാഹിതങ്ങളിൽ പെടുന്നവർക്കും, സാമ്പത്തിക ക്ലേശമനുഭവിക്കുന്നവർക്കും ഉപകാരപ്പെടുന്ന വിധമാണ്ഫോമയുടെ ഹെല്പിങ് ഹാൻഡ് സാമ്പത്തിക ,സഹായ പദ്ധതി രൂപം കൊടുത്തിട്ടുള്ളത്. സേവനമനസ്കരായ അയ്യായിരത്തോളം പ്രവാസി മലയാളികൽ പദ്ധതിയിൽ പങ്കാളികളാകും. പ്രതിമാസം അഞ്ചോളം കേസുകൾ ഫോമയുടെ വെബ്‌സൈറ്റിൽ എത്തുകയും, രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾക്ക് അവയുടെ ഗൗരവമനുസരിച്ചും, അംഗങ്ങളുടെ താത്പര്യപ്രകാരവും തുക നൽകാവുന്ന വിധത്തിലാണ് വെബ്സൈറ്റ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.

ഹെല്പിങ് ഹാൻഡിന്റെ വിജയത്തിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായുള്ള സേവന സന്നദ്ധരായ നൂറിൽ പരം അംഗങ്ങൾ പ്രദീപ് നായർ, സാബു ലൂക്കോസ്, ഗിരീഷ് പോറ്റി, ബിജു ചാക്കോ , ജെയ്ൻ കണ്ണച്ചാൻപറമ്പിൽ, ഡോക്ടർ ജഗതി നായർ, നിഷ എറിക്, മാത്യു ചാക്കോ, ജയാ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിൽ കർമ്മ നിരതരായി കഴിഞ്ഞിട്ടുണ്ട്.

ഫോമയുടെ 2020-2022 സമിതിയുടെ സ്വപ്ന സേവന പദ്ധതിയായ ഹെല്പിങ് ഹാൻഡിന്റെ സഹായ പദ്ധതിയിൽ പങ്കാളികളാകാനും, അനുഗ്രഹിക്കാനും, സേവന മനസ്കരും, ഫോമയുടെ പ്രവർത്തനങ്ങളെ എല്ലായ്‌പ്പോഴും പിന്തുണക്കുന്ന എല്ലാ മലയാളികളും ഫെബുവരി 5 നു സൂം വെബിനാറിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിക്കുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com