17.1 C
New York
Thursday, December 2, 2021
Home Sports ഫോമാ സൺഷൈൻ റീജിയൻ സ്പോർട്സ് ഫോറം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരം.

ഫോമാ സൺഷൈൻ റീജിയൻ സ്പോർട്സ് ഫോറം ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരം.

ഫോമാ സൺഷൈൻ മേഖല കായിക സമിതിയുടെ നേത്യത്വത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒർലാന്റോയിലെ ക്ലിയോൺ സ്പോർട്സ് സെന്റരിൽ വെച്ച് നടന്നു.ആവേശവും ഉദ്വേഗവും സൃഷ്ടിച്ച മത്സരത്തിലും, ചടങ്ങുകളിലും മയാമി, റ്റാംപ , ഒർലാൻഡോ, ജാക്സൺവില്ലെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കായിക പ്രേമികളും, അംഗസംഘടനകളുടെയും ഫോമയുടെയും പ്രവർത്തകരും പങ്കെടുത്തു. മേഖലാടിസ്ഥാനത്തിൽ കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഫോമയുടെ വിവിധ മേഖല കായിക സമിതികൾ രൂപീകരിക്കപ്പെട്ടിട്ടിട്ടുള്ളത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരങ്ങൾ വൈകിട്ട് നാലുമണിക്കാണ് അവസാനിച്ചത്.

മത്സരങ്ങൾ ഫോമാ സൺഷൈൻ മേഖല വൈസ് പ്രസിഡന്റ് ശ്രീ വിൽസൺ ഉഴത്തിൽ ഉദ്ഘാടനം ചെയ്തു.

പുരുഷന്മാരുടെ സിംഗിൾസ് ഇനത്തിൽ ഒർലാൻഡോയിൽ നിന്നുള്ള സുരേഷ് നായർ ഒന്നാം സ്ഥാനവും മെൽബനിൽ നിന്നുള്ള അഭിഷ് തോമസ് റണ്ണർ അപ്പും ആയി ഫോമാ നിർവ്വാഹക സമിതി ട്രഷറർ ശ്രീ തോമസ് ടി ഉമ്മൻ സുരേഷ് നായർക്കും, ഫോമാ ദേശീയ സമിതി അംഗം ബിനൂബ് കുമാർ അഭീഷ് തോമസിനും ട്രോഫി സമ്മാനിച്ചു.

പുരുഷ ഡബിൾസിൽ ജ്യോതിഷും മാത്യുവും വിജയികളായി. സുരേഷും അഭിഷും റണ്ണേഴ്‌സ് അപ്പായി . സൺഷൈൻ മേഖല വാണിജ്യ സമിതി ചെയർമാൻ ജോസ് ഫിലിപ്പ് വിജയികൾക്കും, ഫോമാ കംപ്ലയൻസ് സമിതി സെക്രട്ടറി ഡോ. ജഗതി നായർ റണ്ണേഴ്സ് അപ്പിനും ട്രോഫികൾ സമ്മാനിച്ചു.

റീന ഷാജി വനിതാ സിംഗിൾസ് വിജയിയായി. റീന ഷാജി.ഫോമാ ഹെൽപ്പിംഗ് ഹാൻഡ്സ് മേഖല കൺവീനർ ജെയിംസ് ഇല്ലിക്കൽ റീന ഷാജിക്ക് ട്രോഫി വിതരണം ചെയ്തു. വനിതാ സിംഗിൾസ് റണ്ണർ അപ്പ് ആയത് ആൻ പോൾ ആണ്. ഫോമാ രാഷ്ട്രീയ സമിതി അദ്ധ്യക്ഷൻ സജി കരിമ്പന്നൂർ ആൻ പോളിന് സമ്മാനം വിതരണം ചെയ്തു.

റീന ഷാജിയും ആൻ പോളും വനിതാ ഡബിൾസിൽ വിജയം കരസ്ഥമാക്കിയപ്പോൾ സുനിത മേനോനും സിജി ജിമ്മിയും റണ്ണേഴ്‌സ് അപ്പായി. സൺഷൈൻ മേഖല കായിക സമിതിയുടെ വൈസ് ചെയർ ജിനോ കുര്യാക്കോസ് റീനക്കും ആൻ പോളിനും സൺഷൈൻ മേഖല കായിക സമിതി സെക്രട്ടറി ജോളി പീറ്റർ സുനിതക്കും സിജിക്കും ട്രോഫികൾ സമ്മാനിച്ചു.

മിക്സഡ് ഡബിൾസ് ജിമ്മി പേരപ്പാടൻ, സിജി ജിമ്മി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൺഷൈൻ മേഖല കായിക സമിതി ചെയർമാൻ ജിതേഷ് പള്ളിക്കര ട്രോഫികൾ വിതരണം ചെയ്തു.മിക്സഡ് ഡബിൾസിൽ ഷാജി ജോൺ, റീന ഷാജി എന്നിവർ റണ്ണേഴ്‌സ് അപ്പായി. സൺഷൈൻ മേഖല ചെയർമാൻ ജെയ്സൺ സിറിയക് റണ്ണേഴ്‌സ് അപ്പിന് സമ്മാനം നൽകി

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജോഷ്വാ മാത്യു, ആരോൺ വർഗീസ് എന്നിവരെ നാളെയുടെ വാഗ്ദാനങ്ങൾ ആയ പ്രോമിസിംഗ് പ്ലെയറായി തെരെഞ്ഞെടുത്തു. സൺഷൈൻ മേഖല വനിതാ ഫോറം സെക്രട്ടറിയായ സുനിത മേനോനും, സൺഷൈൻ മേഖല കായിക സമിതി കോർഡിനേറ്റർ സുരേഷ് നായരും ട്രോഫികൾ നൽകി

സൺഷൈൻ മേഖല വൈസ് ചെയർമാൻ റെജി സെബാസ്റ്യൻ മത്സരത്തിൽ പങ്കെടുത്തവർക്കും, കാഴ്ചക്കാരായി എത്തിയ അംഗസംഘടനയിലെ അംഗങ്ങൾക്കും പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: