ചരിത്രത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ഏറ്റവും ദുർഘടമായ വെല്ലുവിളി കോവിഡ് എന്ന മഹാമാരി ലോക ജനതയെ ദുരിതക്കയത്തിലാക്കിയപ്പോൾ, അമേരിക്കൻ മലയാളികൾക്ക് താങ്ങായും തണലായും മലയാളി ഹെൽപ് ലൈൻ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ തുടങ്ങിയ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡിലേക്ക് കടക്കുകയാണ്.
2021 മാർച്ച് 28 വൈകുന്നേരം 8 മണിക്ക് നടക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫ്രാങ്കോ സൈമൺ പങ്കെടുക്കും. ഗായകരായ സിജി ആനന്ദ്, ശ്രീദേവി അജിത്, ജോഷി ജോഷി, അശ്വതി, രവി നായർ, അപർണ ഷിബു, അലക്സ് ജോർജ്ജ്, ജെറിൻ ജോർജ്ജ്, റോഷിൻ മാമ്മൻ, അലക്സ് ഫ്രാൻസിസ്, എന്നിവർ ന്യൂ ജേഴ്‌സിയിലെ ഫോർഡ്‌സിൽ നിന്ന് ഏറ്റവും പുതിയ സാങ്കേതിക മികവോടെയും -വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും, വിവിധ സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ഫോമാ സാന്ത്വന സംഗീത വെബ് ലിങ്കിലൂടെയും പ്രേക്ഷകർക്കായി സംഗീത വിരുന്നൊരുക്കും. നാല് 4K കാമറകളാണ് ഒരേ സമയം ദ്ര്യശ്യവിരുന്ന് അനുഭവവേദ്യമാക്കുക.