17.1 C
New York
Saturday, January 22, 2022
Home US News ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം നടന്നു.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം നടന്നു.

അജു വാരിക്കാട് .

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ സാഹിത്യ സാമൂഹ്യ മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന രണ്ടു വ്യക്തിത്വങ്ങളായ കോശി തോമസിന്റെയും ഈശോ ജേക്കബിന്റെയും നിര്യാണത്തിൽ ഫോമാ സതേൺ റീജിയൻ അനുശോചിച്ചു. നായർ പ്ലാസയിൽ നവംബർ 23ന് വൈകുന്നേരം ചേർന്ന യോഗത്തിൽ, കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും വേർപാട് ഹൂസ്റ്റൺ മലയാളികൾക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു. ആർ.വി. പി ഡോ. സാം ജോസഫ് യോഗത്തിനു അദ്യക്ഷത വഹിച്ചു. നാഷണൽ കമ്മറ്റി മെമ്പർ മാത്യൂസ് മുണ്ടക്കൽ കടന്നു വന്നവർക്കു സ്വാഗതം ആശംസിച്ചു.

ജോയി എം സാമുവേൽ അനുശോചന സന്ദേശം നൽകി ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും വിയോഗം ഹ്യുസ്റ്റൺ കമ്മ്യൂണിറ്റിക്ക് നികത്താനാവാത്ത വിടവാണ് എന്ന് അനുശോചന കുറിപ്പിൽ ശ്രീ ജോയി എം സാമുവേൽ പറഞ്ഞു. ഫോമാ ഫൗണ്ടർ പ്രസിഡണ്ട് ശശിധരൻ നായരും ഫൗണ്ടർ ട്രഷറർ എം ജി മാത്യു, രാജൻ യോഹന്നാൻ, ബാബു മുല്ലശ്ശേരി, ബാബു സക്കറിയ, തോമസ് ഒലിയാംകുന്നേൽ, മൈസൂർ തമ്പി, വത്സൻ മഠത്തിപ്പറമ്പിൽ, പൊന്നമ്മ നായർ, ലീലാമ്മ മാത്യു, ഫിലോമിന വത്സൻ, ലില്ലിക്കുട്ടി ഒലിയാംകുന്നേൽ ഷിബി റോയ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. അജു വരിക്കാട് നന്ദി രേഖപ്പെടുത്തി.

അജു വാരിക്കാട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...
WP2Social Auto Publish Powered By : XYZScripts.com
error: