17.1 C
New York
Monday, May 29, 2023
Home US News ഫോമാ വിമൻസ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികൾ

ഫോമാ വിമൻസ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികൾ

(ഫോമാ ന്യൂസ് ടീം )

ഫോമയുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും , വ്യായാമ മുറകളും , സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികൾ കൊണ്ട് അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് ( EST) മുടങ്ങാതെ “വെൽനെസ് മാറ്റേഴ്സ് ” എന്ന പേരിൽ ഈ പരിപാടികൾ നടത്തിവരുന്നു .

        ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസ്സെടുത്തു . റെജിസ്റ്റഡ്  യോഗ പരിശീലകയായ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസ്സുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവർക്ക് നല്ല ഒരു അനുഭവവും ഉപകാരപ്രദവുമായിരുന്നു .

         ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചർമ്മ സംരക്ഷണവും " എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാഡമിയുടെ സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ  ഷെറിൻ മുസ്തക്ക് ആണ് ഈ ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട്  ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി , വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മെയ്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസ്സുകളിൽ പ്രദിപാദിക്കുന്നുണ്ട് .

     ഫോമാ നാഷണൽ വിമെൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കർ , ജാസ്മിൻ പരോൾ എന്നിവരാണ് വിമെൻസ് ഫോറത്തിന്റെ ഈ പരിപാടികൾക്ക്‌  നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസ്സുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടീ ഉണ്ണികൃഷ്ണൻ , തോമസ് ടീ ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അറിയിക്കുന്നു .

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം; പുറംമോടി മാത്രമേ ഉള്ളൂവെന്ന് വിമർശനം.

അഹമ്മാബാദ്: കനത്ത മഴയിൽ ചോർന്നൊലിച്ച് ഐ.പി.എൽ ഫൈനലിന് വേദിയാകുന്ന ഗുജറാത്തിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്....

‘ഐപിഎല്‍ ഫൈനലില്‍ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’; വൈറലായി ‘ജയ് ഷാ’യുടെ ട്വീറ്റ്.

ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാല്‍ ഇന്നും കനത്ത മഴ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പങ്കാളി കൈമാറ്റ കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് മരണപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെ നാലുമണിയോടെയായിരുന്നു മരണം. പരാതിക്കാരിയായ തന്റെ ഭാര്യയെ...

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...
WP2Social Auto Publish Powered By : XYZScripts.com
error: