17.1 C
New York
Saturday, May 21, 2022
Home US News ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

(സലിം - ഫോമാ ന്യൂസ് ടീം)

ലോകമെമ്പാടും മാർച്ച്എട്ടാം തീയതി അന്തർദ്ദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്.
“നേതൃനിരയിലെ സ്ത്രീകൾ: കോവിഡ്-19 കാലത്ത് തുല്യ ഭാവി കൈവരിക്കുന്നു” എന്നതാണ് 2021 ലോക വനിതാ ദിനത്തിന്റെ മുദ്രാവാക്യം.

പൊതുജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തവും തീരുമാനമെടുക്കലും, അക്രമം ഇല്ലാതാക്കുക, ലിംഗസമത്വം, എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം ആവശ്യപ്പെടുന്ന തലമുറ-സമത്വ പ്രചാരണം, തുല്യവേതനം, ശമ്പളമില്ലാത്ത പരിചരണവും വീട്ടുജോലിയും തുല്യമായി പങ്കിടൽ, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുക, സ്ത്രീകൾക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളിൽ ഊന്നിയാണ് ഈ വർഷം വനിതാ ദിനം ആചരിക്കപ്പെടുന്നത്.

അമേരിക്കൻ മലയാളികളുടെ സാമൂഹ്യ-സാംസ്കാരിക സേവനത്തിന്റെ പരിശ്ചേദമായ ഫോമയുടെ വനിതാ ഘടകവും, ഫോമയുമായി കൈകോർത്ത് ലോക വനിതാ ദിനം മാർച്ചു 13 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. 1980-90 കളിൽ മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ പ്രശസ്ത ചലച്ചിത്ര താരം സുനിത രാജ് വനിതാ ദിന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി, വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും.

സംഘടനകളും, വ്യക്തികളും നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ നിന്ന് ജൂറി അംഗങ്ങൾ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന, മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക- വിനോദം, ആതുര സേവനം (ഡോക്ടർസ് & നഴ്സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്യുന്നത്.

വനിതാ രത്നങ്ങളെ ആദരിക്കുന്ന ചടങ്ങ് പുതുമുഖ ചലച്ചിത്ര താരം പ്രിയ ലാൽ ഉദ്ഘാടനം നിർവ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ അപർണ പാണ്ഢ്യ വനിതകളെ പ്രചോദിപ്പിക്കുന്നതിനും, ആത്‌മ വിശ്വാസമുള്ളവരാക്കുന്നതിനും പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശിൽപ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

എല്ലാ അഭ്യുദയ കാംഷികളും ലോക വനിതാ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ദേശീയ ഫോറം ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിവിൻ്റെ മുത്തുകൾ -(11) – നഗ്നപാദരായി നടക്കുന്നതിൻ്റെ ശാസ്ത്രീയത

  നമ്മുടെ പൂർവികർ ഒരുപാട് കാര്യങ്ങൾ ആചാരങ്ങളിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അതിലെല്ലാം ശാസ്ത്രീയവശ ങ്ങളുമുണ്ട്. അതിൽ ഒന്നാണ് നഗ്നപാദരായി കുറച്ചെങ്കിലും നടക്കുക. അതും അതിരാവിലെ യായൽ കൂടുതൽ നന്നായി. അതുപോലെ മറ്റൊന്ന് ശൗചം...

വൈക്കം മുഹമ്മദ്‌ ബഷീര്‍ ന്റെ നോവൽ.. “ശബ്ദങ്ങള്‍”:- ദീപ ആർ തയ്യാറാക്കിയ പുസ്തകപരിചയം

മലയാള സാഹിത്യത്തിലെ നിത്യഹരിത സാന്നിദ്ധ്യമായ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ശ്രദ്ധേയമായ നോവലുകളില്‍ ഒന്നാണ് ശബ്ദങ്ങള്‍ .ബേപ്പൂർസുല്‍ത്താനെ പരാമര്‍ശിക്കുമ്പോള്‍ പൊതുവേ ബാല്യകാലസഖിയോ പാത്തുമ്മയുടെ ആടോ ഉപ്പുപ്പായ്ക്ക് ഒരാനെണ്ടാര്‍ന്നു ഒക്കെയാണ് എല്ലാവരുടെയും ശ്രദ്ധ പതിയാറുള്ളത് .എന്നാല്‍...

സുവിശേഷ വചസ്സുകൾ – (8) ✍പ്രൊഫസർ എ. വി. ഇട്ടി

  പ്രാർത്ഥന കേൾക്കുന്ന ദൈവം (എബ്രാ. 4: 14-16) " അതുകൊണ്ട് കരുണ ലഭിപ്പാനും, തത്സമയത്തു സഹായത്തിനുള്ള കൃപ ലഭിപ്പാനുമായി, നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്തു ചെല്ലുക" (വാ.16). " യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും"(മത്താ. 7:7): ഇതാണു...

മാമ്പഴം പുളിശ്ശേരി ഉണ്ടാക്കുന്ന വിധം

എല്ലാവർക്കും നമസ്കാരം വേനലവധി എന്നു പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് മൂത്തു പഴുത്ത മാമ്പഴവും ചക്കപ്പഴവുമല്ലേ. വിഷമയമില്ലാത്ത മാമ്പഴത്തിന്റെ രുചിയോർമ്മകൾ മനസ്സിൻ്റെ ചെപ്പു തുറന്നു പുറത്തേക്കു ചാടുന്നു. തിങ്ങിനിറഞ്ഞു കായ്ക്കുന്ന അഞ്ചു മാവുകൾ വീട്ടിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: