17.1 C
New York
Thursday, January 20, 2022
Home US News ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാർച്ച് 13...

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാർച്ച് 13 ന് ഉദ്ഘാടനം ചെയ്യും

(സലിം : ഫോമാ ന്യൂസ് ടീം )

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയുണ്ടായി പൊതു ജീവിതത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം, സ്ത്രീകൾക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയയ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ വർഷം വനിതാ ദിനമാചരിക്കുന്നത്.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് നാം ചുവട് വെയ്ക്കുമ്പോഴും, സമയവും കാലവും, സ്ത്രീകളുടെ ജീവിതത്തിൽ വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും, സുരക്ഷിതത്വം ഇന്നും ചോദ്യം ചെയ്യപ്പെടുന്നു.

ആദ്യമായി ഒരു ഇന്ത്യൻ ആഫ്രിക്കൻ വനിത അമേരിക്കൻ വൈസ് പ്രസിഡന്റ് ആയതും , ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ഒരു പെൺകുട്ടി നമ്മുടെ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും ഈ കാലയളവിലാണ് എന്നത് സന്തോഷകരമാണ്.

സാമൂഹിക പ്രതിബദ്ധതയിലും , ജീവകാരുണ്യ പ്രവൃത്തികളിലും , ജനസേവനത്തിലും , പുതിയ മാതൃകകൾ തീർത്ത മലയാളികളുടെ കരുത്തും, ആശ്രയവുമായി മാറിയ അമേരിക്കൻ ഐക്യനാടുകളിലെ വിവിധ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോമയുടെ വനിത ദേശീയ സമിതിയും 2021 ലെ വനിതാ ദിനത്തിന്റെ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തിപിടിച്ചു, ആഘോഷങ്ങളിൽ പങ്കു ചേരാൻ മാർച്ച് 13 ന് വെബ്ബിനാർ സംഘടിപ്പിക്കുകയാണ്. വനിതാ ദിന സമ്മേളനം 1990 കളിലെ മലയാള സിനിമയിലൂടെ പ്രശസ്തയായ ചലച്ചിത്ര നടി സുനിത രാജ് ഉദ്ഘാടനം ചെയ്യും.

ആഘോഷങ്ങളുടെ ഭാഗമായി, വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിക്കും. സംഘടനകളും, വ്യക്തികളും ഇതിനകം ആദരിക്കപ്പെടേണ്ടവരുടെ പേരുകൾ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അവരിൽ നിന്ന് ജൂറി അംഗങ്ങൾ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന , മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക- വിനോദം, ആതുര സേവനം (ഡോക്ടർസ് & നഴ്സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുകയും പ്രശസ്തി പത്രം നൽകുകയും ചെയ്യുന്നത്.

വനിതാ രത്നങ്ങളെ ആദരിക്കുന്ന ചടങ്ങ് ചലച്ചിത്ര താരം പ്രിയ ലാൽ ഉദ്ഘാടനം നിർവ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ അപർണ പാണ്ഢ്യ വനിതകൾക്കായി പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളിൽ നിന്നുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശിൽപ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

അന്തർദ്ദേശീയ വനിതാ ദിനാഘോഷ പരിപാടികളിൽ എല്ലാ വരും പങ്കെടുത്തു വിജയിപ്പിക്കണമെന്നു ഫോമാ വനിതാ ദേശീയ ഫോറം ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളൻ മൊബൈലിൽ കുടുങ്ങി; മകൾ ദൃശ്യങ്ങൾ കണ്ടത് 40 കിലോമീറ്റർ അകലെ പാലായിൽ.

കോട്ടയം: തലയോലപ്പറമ്പിൽ മാതാപിതാക്കൾ തനിച്ചുള്ള വീട്ടിൽ കയറിയ കള്ളൻ മൊബൈലിൽ കുടുങ്ങി. നാല്പത് കിലോമീറ്റർ അകലെ പാലായിൽ ഉള്ള മകൾ കളളന്റെ സിസിടിവി ദൃശ്യങ്ങൾ മൊബൈലിൽ കണ്ടതാണ് കള്ളന് കുരുക്കായി മാറിയത്. വീടിന്റെ...

കോട്ടൂർ കുഞ്ഞമ്മു മുസല്യാർ ദർസ് വാർഷികം

കാസർകോഡ്. പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസമാണ് കോട്ടൂർ കുഞ്ഞമ്മു മുസല്യാരെന്ന് ജാമിഅ സഅദിയ്യ പ്രസിഡൻറ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ. മുസല്യാരുടെ ദർസ് അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ദേളി...

അറബിക് മാസാചരണം കോട്ടയ്ക്കൽ. ലോക അറബിക് ഭാഷാ മാസാചരണത്തിന്റെ ഭാഗമായി കോട്ടൂർ

എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് പ്രദർശനം നടത്തി. അറബിക് കാലിഗ്രാഫി, അറബിക് സാഹിത്യ ചരിത്രം, ലോകസാഹിത്യത്തിന് അറബിക് നൽകിയ സംഭാവനകൾ, ആധുനികശാസ്ത്രത്തിന് അടിത്തറ പാകിയ അറബിക് ശാസ്ത്രജ്ഞർ, അറബിക് തത്വചിന്തകരുടെ സംഭാവനകൾ...

എൻ.എസ്.എഫ്. കാരിയൻ അവാർഡ് പ്രൊഫ.പൂർണ്ണിമ പത്മനാഭന്

പ്രൊഫ.പൂർണ്ണിമ പത്മനാഭന് എൻ.എസ്.എഫ്. കാരിയൻ അവാർഡ് റോച്ചസ്റ്റർ(ന്യൂയോർക്ക്): ഇന്ത്യൻ അമേരിക്കൻ പ്രൊഫ: പൂർണിമ പത്മനാഭന് നാഷ്ണൽ ഫൗണ്ടേഷൻ കരിയർ(NSF) അവാർഡ് നൽകിയതായി റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പത്രപ്രസ്താവനയിൽ അറിയിച്ചു. കെമിക്കൽ എൻജീനിയർ എന്ന...
WP2Social Auto Publish Powered By : XYZScripts.com
error: