17.1 C
New York
Wednesday, August 4, 2021
Home US News ഫോമാ വനിതാ ദേശീയ സമിതി:വിദ്യാഭ്യാസ സഹായ പദ്ധതിയായ സഞ്ചയിനിക്ക് ആവേശകരമായ തുടക്കം

ഫോമാ വനിതാ ദേശീയ സമിതി:വിദ്യാഭ്യാസ സഹായ പദ്ധതിയായ സഞ്ചയിനിക്ക് ആവേശകരമായ തുടക്കം

(ഫോമാ ന്യൂസ് ടീം )

പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോടെ നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിക്ക് തുടക്കം കുറിച്ചു. പ്രശസ്ത മലയാളി വനിതാ ഐ.പി.എസ് ഓഫീസറും, എഴുത്തുകാരിയുമായ ശ്രീമതി ആർ.ശ്രീലേഖ സഞ്ചയിനി പദ്ധതി ജനുവരി 9 നു ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സഹായം നൽകുന്നതിലൂടെ, വിദ്യാഭ്യാസ പുരോഗതിയിലൂടെ സ്വയം പര്യാപ്തരാകാനും, തൊഴിലുകൾ നേടുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണു ഫോമാ വനിതാ വേദി ലക്‌ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹ്യ വികസനം എന്നതാണ് ഫോമാ വനിതാവേദിയുടെ കാഴ്ചപ്പാട്. അൻപത് നഴ്‌സിംഗ് വിദ്യാർത്ഥിനികൾക്കും, അൻപത് പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥിനികൾക്കുമാണ് ഈ വർഷം സാമ്പത്തിക സഹായം നൽകുന്നത്. വിവിധ വ്യക്തികളും, വ്യവസായങ്ങളും ഫോമാ വനിതാ സമിതിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും.

ഇത്തവണ ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും. ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്. "12  ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ...

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….? ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- "...

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം (കഥ)

കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്,I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ...

അന്ത്യാഭിലാഷം (കവിത)

നാക്കിലയിലുണ്ണാനൊരുക്കിയ, ഉരുളയിൽകണ്ണീരിനുപ്പും അലിച്ചു ചേർത്ത്,ശരണാലയത്തിൽ ചരിത്രത്തിലാദ്യമായ്,ഒരാത്മാവിനായന്നു, അന്നമൂട്ടി ദുഗ്ദ്ധം ചുരത്താതെ, പോറ്റി വളർത്താതെ,നന്മതൻ നിറകുടമായ കൈയ്യാൽപത്താണ്ടു പിന്നിട്ടയിഴയടുപ്പത്തിന്ന്,ബലിതർപ്പണത്തിനാൽ ശാന്തിയേകി ഉടുതുണി മാറ്റാൻ ,മറുതുണിയില്ലാതെപടികടന്നെത്തിയ വൃദ്ധജന്മംകുടുകുടെ കണ്ണുനീർ പേമാരി പെയ്തിട്ടും,മക്കളെ ശാപവാക്കോതിയില്ല ശരണാലയത്തിൻ വാർഷികനാളില്,മൗനം വെടിഞ്ഞവർ വാചാലരായ്ഉഷ്ണപ്രവാഹമായൊഴുകിയ വാക്കുകൾ,നെഞ്ചു...
WP2Social Auto Publish Powered By : XYZScripts.com