17.1 C
New York
Saturday, January 22, 2022
Home US News ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാർ ഇന്ന് (ജൂൺ 15 ചൊവ്വ) സംഘടിപ്പിക്കുന്നു

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാർ ഇന്ന് (ജൂൺ 15 ചൊവ്വ) സംഘടിപ്പിക്കുന്നു

സലിം അയിഷ ( ഫോമാ പി.ആർ.ഓ )

ഫോമയുടെ വനിതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സ്ത്രീകളിൽ അവബോധമുണ്ടാക്കുന്നതിനും, നിയമ വശങ്ങളെ കുറിച്ച് അറിവ് നൽകുന്നതിനും, സ്ത്രീകൾക്കെതിരായ അവമതിപ്പുകളും, കുപ്രചാരണങ്ങളും തടയുകയും അതിനെതിരായ കർമ്മ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും നാളെ ജൂൺ 15 വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 9 മണിക്ക് സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിക്കുന്നു.

സാമൂഹ്യ-സാംസ്കാരിക-  പ്രവർത്തന രംഗങ്ങളിലെ നിരന്തരമായ ഇടപെടലുകളിലൂടെയും, ജീവ കാരുണ്യ പ്രവർത്തികളിലൂടെ സമൂഹത്തിന്റെയും, അവശതയനുഭവിക്കുന്നവരുടെയും, വേദനകളും, സങ്കടങ്ങളും അറിയുകയും ചെയ്യുന്ന ഫോമയുടെ ദേശീയ നിർവ്വാഹക സമിതിയുടെ പരിപൂർണ്ണ സഹകരണത്തോടെയും, ആണ്  സ്ത്രീ ശാക്തീകരണ സെമിനാർ സംഘടിപ്പിക്കുന്നത്.

സെമിനാറിൽ ശീമാട്ടി എന്ന പ്രശസ്ത വസ്ത്ര വ്യാപാര  സ്ഥാപനയുടമയും, വനിതാവ്യാപാരിയും, ഫാഷൻ ഡിസൈനറുമായ ശ്രീമതി  ബീനാ കണ്ണൻ, തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി.IAS, ടെക്‌സാസ് ഫോർബെൻഡ്  കൗണ്ടി ജഡ്ജ്  ജൂലി മാത്യു എന്നിവർ പങ്കെടുക്കും.

ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് നാം ചുവട് വെയ്ക്കുമ്പോഴും,  സ്ത്രീകൾ അവരുടെ ജീവിതത്തിൽ    വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.പൊതുയിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം സമയത്തിന്റെ അളവുകോലിൽ നിഷ്കർഷിക്കപീട്ടിരിക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം അരികു വൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും സ്ത്രീകളുടെയും പെൺകുട്ടികളുടെയും, സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നു.  സാമൂഹ്യ പൊതു പ്രവർത്തന രംഗത്ത് സ്ത്രീകൾക്ക് വിവിധങ്ങളായ അവമതിപ്പുകൾക്കും, വിവേചനങ്ങൾക്കും ഇരകളാകുന്നു. തുല്യ നീതിയും, അവസരങ്ങളും  നിഷേധിക്കപ്പെടുകയോ, ശാരീരികവും, മാനസികവുമായ പീഡനങ്ങൾക്ക് ഇരകളാക്കപ്പെടുകയോ ചെയ്യുന്നു.  സ്ത്രീ സമൂഹം വിദ്യാഭ്യാസമോ തൊഴിലോ, വരുമാനമോ,അധികാരമോ  , സുരക്ഷിതമോ , ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും  തുടരുന്നുവന്നത് നിർഭാഗ്യകരമായ ഒരു വസ്തുതയാണ്.

ചരിത്രത്തിലുടനീളം വനിതകൾ സാമൂഹ്യ പരിഷ്കരണത്തിന്റെ ഭാഗമായി ചെയ്തിട്ടുള്ള സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.  സ്ത്രീകളുടെ സമ്പൂർണ്ണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ട്. എല്ലാ മതങ്ങളും സ്ത്രീകളുടെ പരിരക്ഷയെ കുറിച്ചും, അവർ സംരക്ഷിക്കപ്പെടേണ്ടതിന്റെ മഹത്വത്തെക്കുറിച്ചും, പ്രതിപാദിക്കുന്നുണ്ടെങ്കിലും, സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട സ്ഥാനങ്ങളോ, അർഹിക്കുന്ന പരിരക്ഷയോ ലഭിക്കുന്നതിന് അവകാശ സമരങ്ങളുടെ പോർമുഖങ്ങൾ തുറക്കേണ്ട അവസ്ഥയിലായിരുന്നുവെന്നത്  വിസ്മരിക്കാനാവാത്ത സത്യമാണ്.  എന്നാൽ നിരന്തരമായ നിയമ  പോരാട്ടങ്ങളിലൂടെയോ, മാധ്യമ വിചാരണകളിലൂടെയോ, നീതി നേടിയെടുക്കേണ്ട അവസ്ഥാ വിശേഷവും നിലവിലുണ്ട്.  സാമൂഹ്യ-സാംസ്കാരിക-പ്രവൃത്തി മണ്ഡലങ്ങളിൽ സ്ത്രീകൾ  ഉന്നതികൾ കയ്യടക്കുമ്പോഴും,   സ്ത്രീകളും പെൺകുട്ടികളും അപമാനിക്കപ്പെടുകയോ, സാമൂഹ്യ പ്രവർത്തനരംഗത്ത് നിന്ന് അവരെ വിലക്കുകയോ ചെയ്യുന്ന അവസ്ഥയും നിലവിലുണ്ട്.

സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്.   പുരോഗതിയുടെ നവീന സംസ്കൃതിക്ക് അനിവാര്യമായ ഒരു മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. ഫേമസ് ഫൈവ് എന്നറിയപ്പെട്ട കാനഡയിലെ അഞ്ച് സ്ത്രീവിമോചന പ്രവർത്തകരിൽ ഒരാളായിരുന്ന എമിലി മർഫിയെപോലെയോ, രാഷ്ട്രീയ പോരാട്ടങ്ങളിൽ തനതായ പങ്ക് നൽകിയ ഇന്ദിരാഗാന്ധിയെപോലെയോ  സ്ത്രീ ശാക്‌തീകരണത്തിന്റെ നേതൃ സ്ഥാനത്തേക്ക്  നിരവധിപേർ ഉയർന്നു വരേണ്ടതുണ്ട്. 

സ്ത്രീ ശാക്തീകരണത്തെ പ്രാധാന്യത്തെക്കുറിച്ചും, സ്ത്രീകൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും അറിവുകൾ പങ്കു വെക്കുന്നസെമിനാറിൽ എല്ലാവരും പങ്കുകൊള്ളണമെന്ന് വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്‌ഥിച്ചു.

മീറ്റിംഗ് ലിങ്ക്: https://zoom.us/j/97334229583

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍.

സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി ഇടപെടല്‍. 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. കാസര്‍കോട് ജില്ലാ കലക്ടറുടെ വിവാദ നടപടിയ്‌ക്കെതിരെ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമര്‍പ്പിച്ച...

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സമ്ബൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി...

രാജ്യത്ത് ഇന്ന് 3.37 ലക്ഷം കോവിഡ് കേസുകൾ, ഒമിക്രോൺ രോഗബാധിതർ പതിനായിരം കടന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,37,704 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ ബാധിതരു​ടെ എണ്ണം 10,050 ആയി. 19,60,954 സാംപിളുകളാണ് പരിശോധിച്ചത്. വെള്ളിയാഴ്ച 3,47,254 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചത്. 488 പേരാണ് കഴിഞ്ഞ ദിവസം...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നാളെ തുറക്കില്ല. അടുത്ത ഞായറാഴ്ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്ചകളിലും ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിച്ചാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം...
WP2Social Auto Publish Powered By : XYZScripts.com
error: