17.1 C
New York
Friday, June 18, 2021
Home US News ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഫോമാ യൂത്ത് ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

(സലിം – ഫോമാ ന്യൂസ് ടീം )

ഫോമയുടെ യുവജന വിഭാഗത്തിന്റെ 2020-22 കാലത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം ഫെബുവരി 27 ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 മണിക്ക് സൂം വെബ്ബിനാറിൽ പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ദിവ്യ ഉണ്ണി നിർവഹിക്കും.

2020 -2022 വർഷക്കാലത്തെ കമ്മറ്റിയുടെ പ്രവർത്തനങ്ങളുടെ നന്ദി കുറിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, ന്യൂയോർക്ക് സ്റേറ് സെനറ്റർ ശ്രീ കെവിൻ പീറ്റർ, ന്യൂയോർക്ക് സ്റേറ് അസ്സെംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ, ആരാധ്യനായ മിസ്സോറി സിറ്റി മേയർ റോബിൻ എലക്കാട്, പ്രശസ്ത റെയ്‌കി മാസ്റ്ററായ ഡോക്ടർ ബിന്ദു ബാബു, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസകൾ നേരും.

അമേരിക്കൻ ഐക്യനാടുകളിലെ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ യുവജന വിഭാഗമെന്ന നിലയിൽ വളരെയേറെ ഉത്തരവാദിത്തമുള്ള യൂത്ത് ഫോറം, വ്യത്യസ്തമായ പരിപാടികൾ കൊണ്ട് യുവജനങ്ങളെ ഏകോപിപ്പിച്ചു ഫോമയ്ക്ക് കരുത്ത് പകരുന്നതോടൊപ്പം, യുവജനങ്ങളിലെ കഴിവുകളെ തൊട്ടറിയുന്നതിനും, പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.രാഷ്ട്രത്തിന്റെ നെടുംതൂണുകളായ യുവജനങ്ങളെ , രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ കൈപിടിച്ചുയർത്തുന്നതിനും, അവരിലെ മാനുഷിക മൂല്യങ്ങളെ രാഷ്ട്ര പുനർ നിർമ്മാണ പ്രകിയയിൽ സജീവമായി ഉപയോഗിക്കപ്പെടുന്നതിനു ഉതകും വിധം യുവജനങ്ങളെ ശക്തിപ്പെടുത്തുകയും, ചെയ്യുന്ന വിവിധ കർമ്മ പരിപാടികൾക്കാണ് ഫോമാ യുവജന ഫോറം 2020-2022 വർഷത്തെ കമ്മറ്റി രൂപം നൽകുന്നത്. യുവജനങ്ങളിലെ നേതൃത്വ ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനു ലീഡർഷിപ്പ് ട്രെയിനിങ് ക്ളാസുകൾ, വിദ്യാഭാസ്യ രംഗത്തെ പുതിയ അറിവുകളും, തൊഴിൽ സാധ്യതകളും സംബന്ധിച്ചു അവബോധം ഉണ്ടാക്കുന്നതിനു വിദ്യഭ്യാസ സെമിനാറുകൾ, വിവിധ വിഷയങ്ങളെ സംബന്ധിച്ചു യുവജനങ്ങളെ പ്രബുദ്ധരാക്കുന്നതിനുള്ള സിമ്പോസിയങ്ങൾ, കലാ-സാംസ്കാരിക രംഗത്തോടെ കഴിവുകൾ മാറ്റുരക്കുന്നതിനുള്ള സാംസ്കാരികോത്സവങ്ങൾ, കലാമത്സരങ്ങൾ , എന്നിങ്ങനെ യുവജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മാറ്റുരക്കുന്ന നിരവധി പരിപാടികൾ ഈ കമ്മറ്റി വിഭാവനം ചെയ്യുന്നു.

ഫോമയുടെ യൂത്ത് ഫോറം ഉദ്ഘാടന ചടങ്ങിലും, വരുംകാല പ്രവർത്തനങ്ങളിലും എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്ന് യൂത്ത് ഫോറം നാഷണൽ കോർഡിനേറ്റർ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് ,

യൂത്ത് ഫോറം സെക്രട്ടറി ആൻമേരി ഇടിച്ചാണ്ടി, ട്രഷറർ ജുലിയ ജോയ്, ജോയിന്റ്‌ സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ്‌ ട്രഷറർ കെവിൻ പൊട്ടക്കൽ, അസിസ്റ്റന്റ് യൂത്ത് കോർഡിനേറ്റർ സാറാ അനിൽ, പ്രോഗ്രാംസ് & ഡെവലപ്മെന്റ് കോർഡിനേറ്റർ ദിയാ ചെറിയാൻ, നാഷണൽ കോർഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവർ അഭ്യർത്‌ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍...

കവി എസ്.രമേശൻ നായർ അന്തരിച്ചു.

കവി എസ്.രമേശൻ നായർ  അന്തരിച്ചു. 73 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് എറണാകുളം ലക്ഷമി ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. എളമക്കര പുന്നയ്ക്കൽ പുതുക്കലവട്ടത്ത് ആണ് താമസിച്ചിരുന്നത്. 

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 505 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു...

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വർധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതൽ രണ്ട് നിരക്കിലായിരിക്കും മദ്യവിൽപ്പന. ലോക്ഡൗൺ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞു...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap