17.1 C
New York
Saturday, June 3, 2023
Home US News ഫോമാ യുവജന ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്തു

ഫോമാ യുവജന ഫോറം ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്തു

(സലിം - ഫോമാ ന്യൂസ് ടീം )

(സലിം – ഫോമാ ന്യൂസ് ടീം )

പ്രളയവും, മഹാമാരിയും, പ്രകൃതി ദുരന്തങ്ങളും കണ്ടനുഭവിച്ച നമ്മൾ ഒത്തൊരുമയോടെയും ഐക്യത്തോടെയും, മുന്നോട്ട് പോകുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഒത്തൊരുമിച്ചു നിൽക്കുന്നതിലാണ് ശക്തിയെന്നും അത് നമുക്ക് കൂടുതൽ നേട്ടങ്ങൾ നേടാൻ കരുത്ത് പകരുമെന്നും നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ഫോമയുടെ യുവജന വിഭാഗത്തിന്റെ 2020-22 കാലത്തെ കമ്മറ്റിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രശസ്ത ചലച്ചിത്ര താരം ശ്രീമതി ദിവ്യ ഉണ്ണി.

ഒരേ ലക്ഷ്യത്തോടെ ഒത്തോരുമിച്ചു മുന്നോട്ട് പോകാൻ ഫോമയുടെ യുവജനങ്ങൾ ഒത്തുകൂടിയത് വളരെ പ്രോത്സാഹ ജനകവും പ്രചോദിതവുമാണ്‌. ഭാരതീയ സംസ്കാരം നൈതിക മൂല്യങ്ങളും, സാമ്പ്രദായിക സാംസ്കാരിക തനിമയും, വിശ്വാസ പ്രമാണങ്ങളും, കാത്ത് സൂക്ഷിക്കുകയും, വിലമതിക്കുകയും അത് നമ്മുടെ തലമുറയിലേക്ക് കൈമാറുകയും ചെയ്തതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ യുവജനങ്ങൾ. നമ്മൾ ആ പൈതൃകത്തെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അഭിമാനകരമാണ്. നമ്മുടെ പാരമ്പര്യത്തിന്റെ വേരുകൾ നമ്മൾ ആരാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയും, മുന്നോട്ടുള്ള പ്രയാണത്തിൽ നമ്മൾ സംശയപ്പെട്ടു ദിശയറിയാതെ നിൽക്കുമ്പോൾ അത് നമുക്കുള്ള വെളിച്ചമായി നമ്മെ നയിക്കുകയും ചെയ്യുന്നു.നമ്മുടെ പൂർവികർ പകർന്നു നൽകിയ നന്മയുടെ വെളിച്ചവും, സനാതന മൂല്യങ്ങളും നമ്മൾക്ക് കരുത്തു പകരുമെന്നും ദിവ്യ ഉണ്ണി അഭിപ്രായപ്പെട്ടു. നമ്മുടെ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ നാം ചിലവഴിക്കുന്ന സമയങ്ങൾ ഒരിക്കലും പാഴാകുകയില്ല. സമയത്തെ ലക്ഷ്യങ്ങൾ നേടാൻ വേണ്ടപോലെ വിനിയോഗിക്കണമെന്നും ദിവ്യ ഉണ്ണി ചടങ്ങിൽ പങ്കെടുത്ത് നൂറു കണക്കിന് യുവജനങ്ങളോട് പറഞ്ഞു.

ന്യൂയോർക്ക് സ്റേറ് സെനറ്റർ ശ്രീ കെവിൻ പീറ്റർ, യൂത്ത് ഫോറത്തിന്റെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ഐക്യ പുനർനിർമ്മാണ പ്രക്രിയയിൽ ഒത്തോരുമിച്ചു പ്രവർത്തിക്കാനുള്ള യുവജനങ്ങളുടെ ശ്രമങ്ങൾ അഭിമാനകരമാണെന്ന് കെവിൻ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുൾപ്പടെ നൽകുന്ന വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് നമ്മുടെ തലമുറക്ക് വളരേണ്ടത്. വെല്ലുവിളികളെ അതിജീവിച്ചു വളരാൻ യുവജനങ്ങൾക്ക് കഴിയും.കഴിയണം. മഹാമാരിയുടെ കെടുതികളിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത്. നമ്മൾ പരിപൂർണ്ണരല്ല എന്ന് മഹാമാരി നമ്മളെ ബോധ്യപ്പെടുത്തി തന്നു. സാമ്പത്തിക-വംശീയ അസമത്വങ്ങളെയും, അടിസ്ഥാന ആരോഗ്യ സംരക്ഷണ ഇൻഷുറൻസിന്റെ അഭാവവും, നമ്മൾ അനുഭവിച്ചറിഞ്ഞു. പഴയ രീതികളെ പിന്തുടരുന്നത് നമ്മളെ മുന്നോട്ട് നയിക്കുകയില്ലെന്ന് മഹാമാരി നമ്മളെ ബോധ്യപ്പെടുത്തി. എന്നാൽ സ്വാർത്ഥരും സ്വന്തം താല്പര്യങ്ങളെ മുറുകെ പിടിക്കുന്നവരുമായി തീരാനുള്ള പ്രവണതകളെ നമുക്ക് അതിജീവിക്കാനും നമ്മുടെ സമൂഹത്തിലെ നിസ്സഹായരായവരെ ഓർക്കാനും സഹായിക്കാനും നമുക്ക് കഴിയണമെന്നും ശ്രീ കെവിൻ പീറ്റർ അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് സ്റേറ് അസ്സെംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാർ, മിസ്സോറി സിറ്റി മേയർ റോബിൻ എലക്കാട്, പ്രശസ്ത റെയ്‌കി മാസ്റ്ററായ ഡോക്ടർ ബിന്ദു ബാബു, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ ആശംസകൾ നേർന്നു.

യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അൽ അൻസർ, കാൽവിൻ കവലക്കൽ, കുരുവിള ജെയിംസ് എന്നിവർ യൂത്ത് ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെയും, പ്രവർത്തന പരിപാടികളെയും പ്രമാണങ്ങളെയും കുറിച്ച് വിശദീകരിച്ചു. വിവിധ അംഗങ്ങൾ നൃത്യ നൃത്യങ്ങളും സംഗീത പരിപാടികളും അവതരിപ്പിച്ചു.

ഫോമാ യൂത്ത് ഫോറം സെക്രട്ടറി ആൻ മേരി ഇടിച്ചാണ്ടി , ട്രഷറര്‍ ജൂലിയ ജോയ്, അസിസ്റ്റന്റ് യൂത്ത് കോഓർഡിനേറ്റർ സാറ അനിൽ ,ജോയിന്റ് സെക്രട്ടറി ശ്രുതി പ്രതീപ് , ജോയിന്റ് ട്രഷറര്‍ കെവിൻ പൊട്ടക്കൽ , യൂത്ത് പ്രോഗ്രാം കോഓർഡിനേറ്റർ ദിയ ചെറിയാൻ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി .യൂത്ത് ഫോറം കോഓർഡിനേറ്റർ അനു സ്കറിയ സ്വാഗതവും, യൂത്ത് അഡ്വൈസറി ചെയര്മാന് അജിത് കൊച്ചൂസ് നന്ദിയും രേഖപ്പെടുത്തി.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...

ഒഡീഷ ട്രെയിൻ അപകടം; മരണം 280 ലെത്തി, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത.

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയി. 900ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് ഒഡിഷ സർക്കാർ ഒരു...

ജൂൺ ആറ് വരെ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത;നാളെമുതൽ ജാഗ്രത നിർദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആറാം തിയ്യതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്...
WP2Social Auto Publish Powered By : XYZScripts.com
error: