17.1 C
New York
Friday, January 21, 2022
Home US News ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ്...

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ പി എസ്

(ഫോമാ ന്യൂസ് ടീം)

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളും, നഗരങ്ങളും, സാങ്കേതികരംഗത്തും, ആരോഗ്യരംഗത്തും, സാമ്പത്തിക രംഗത്തും, വ്യാവസായിക രംഗത്തും വളർന്നു കൊണ്ടിരിക്കുകയാണെന്നും ഇത് വരും കാലങ്ങളിൽ പുതിയ തലമുറയ്ക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നുവെന്നും അത് കൊണ്ട് തന്നെ കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്നു പ്രത്യാശിക്കുന്നുവെന്നു മുൻ ഐ.പി.എസ് ഓഫിസർ ശ്രീ ജേക്കബ് തോമസ്. ഫോമയുടെ രണ്ടാമത്തെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിവിധ നഗരങ്ങൾ വളരെ വേഗം വളർന്നു കൊണ്ടിരിക്കുകയാണ്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് വ്യാവസായികമായി വളരാനുള്ള സാഹചര്യങ്ങളിലേക്കും, തൊഴിൽ ദായകരെ ഉൾക്കൊള്ളുന്നതിനുള്ള കരുത്തും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യമൊട്ടാകെ പ്രതിഫലിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കാനും അത് വഴി കൂടുതൽ സാമ്പത്തിക വളർച്ച നേടാനും ചില നഗരങ്ങൾ മാറി കൊണ്ടിരിക്കുന്നു. എന്നാൽ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ എണ്ണ ഉൽപ്പാദനത്തിൽ നിന്ന് മറ്റു മേഖലകളിൽ നിന്ന് മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയും നമുക്ക് കാണാം. വികസിത രാജ്യങ്ങളിൽ ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം വൈദ്യതിയിലോടുന്ന വാഹനങ്ങളിലേക്ക് മാറുന്നതും നമുക്ക് കാണാം. പശ്ചിമേഷ്യൻ-മധ്യപൂർവ രാജ്യങ്ങൾ സ്വദേശി വൽക്കരണവും, കൂടിക്കൊണ്ടിരിക്കുന്നു. ഇതെല്ലം പ്രവാസികളുടെ കുടിയേറ്റത്തെ കുറച്ചേക്കാം. മാത്രമല്ല, നമ്മൾ കേരളത്തിന്റെ ഭരണ തന്ത്രജ്ഞതയിൽ ഉണ്ടാകുന്ന-ഉണ്ടാകാവുന്ന മാറ്റങ്ങൾ കുടിയേറ്റത്തെ കുറക്കുകയും ചെയ്യും. ഇത് കേരളത്തിന്റെ ഗുണപരമായതോ ഗുണപരമല്ലാത്തതോ ആയ മാറ്റത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിത രീതികളിൽ മുമ്പില്ലാത്ത വിധം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആരോഗ്യ രംഗത്തും നമ്മൾ വളർന്നിട്ടുണ്ട് . തൊഴിൽ സാധ്യതകൾ ചെറുകിട രംഗത്തും, വൻകിട വ്യവസായ രംഗത്തും നിരവധിയാണ്. സാധ്യതകളെ വേണ്ട വിധം നമുക്ക് ഉപയോഗിക്കാൻ കഴിഞ്ഞാൽ തൊഴിൽ രംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകും. ഗതാഗത രംഗത്തും നമ്മൾ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വളർച്ച ഗതാഗത സ്തംഭനത്തിനും കാരണമാകുന്നുണ്ട്. പുതിയ പദ്ധതികളും പരിപാടികളും നമുക്ക് നടപ്പിലാക്കാൻ കഴിഞ്ഞാൽ ഗതാഗത രംഗത്ത് വൻകുതിച്ചു ചാട്ടത്തിനു സാക്ഷ്യം വഹിക്കും.

നമ്മുടെ വിദ്യാഭ്യാസ രംഗവും, ആരോഗ്യ രംഗവും, ഇനിയും വളരണം.ആരോഗ്യത്തിന്റെ അളവുകോലായി ആശുപത്രികളെയും, മരുന്ന് കടകളെയും കാണുന്നത് ശരിയല്ല. ആരോഗ്യ രംഗത്ത് നമ്മൾ ദുർബലരാണ് എന്നാണു ഇത് കാണിക്കുന്നത്. ജീവിതത്തോടുള്ള നിലപാടുകൽ മാറണം.സാസ്കാരിക വളർച്ചയും ശുചിത്വ പരിപാലനവും ഉണ്ടാകണം. മാലിന്യ സംസ്കരണത്തിന് പുതിയ രീതികൾ പരീക്ഷിക്കണം. കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന അപകടാരമായ പ്രവൃത്തികൾ കുറക്കണം. ശുദ്ധജല വിതരണം സുസ്ഥിരമായി മുന്നേറണം. ഇത്തരം ഗുണപരമായ മാറ്റങ്ങൾ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ കുറയ്ക്കുമെന്ന് പ്രത്യാശിക്കാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖാമുഖത്തിൽ, ഫോമാ ന്യൂ ഇംഗ്ലണ്ട് റീജിയൻ ആർ.വി.പി. സുജനൻ ടി.തോമസ്, മെട്രോ റീജിയൻ ആർ.വി.പി. ബിനോയി തോമസ്,

മിഡ്-അറ്റലാന്റിക് റീജിയൻ ആർ.വി.പി. ബൈജു വർഗ്ഗീസ്, കാപിറ്റൽ റീജിയൻ ദേശീയ കമ്മറ്റി അംഗം ഡോക്ടർ മധു നമ്പ്യാർ, ന്യൂയോർക്ക് കെ.സി.എ.എൻ.എ ജനറൽ സെക്രട്ടറി ഫിലിപ്പ് മഠത്തിൽ, ബഹാമാസിലെ വ്യവസായി ആന്റണി പ്രിൻസ്, ഫ്‌ലോറിഡയിൽ നിന്ന് തോമസ് പനവേലിൽ എന്നിവരുടെ ചോദ്യങ്ങൾക്ക് അദേഹം വിശദമായ മറുപടി നൽകി. വളരെ കാര്യ പ്രസക്തവും, ഗൗരവമായ ചർച്ചകളും മുഖാമുഖത്തെ ശ്രദ്ധേയമാക്കി.

ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ഡോക്ടർ തോമസ് ജേക്കബിനെ സദസ്സിനു പരിചയപ്പെടുത്തി. ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖാമുഖം പരിപാടിക്ക് നേതൃത്വം നൽകികൊണ്ട് ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ സ്വാഗതവും, തോമസ് ടി ഉമ്മൻ നന്ദിയും രേഖപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: